അങ്ങനെ ഇരിക്കെ ഒരു സമയത്തു അവൻ നിൽക്കുന്ന ഏരിയയിൽ ബോൾ വന്നു വേറെ ആരും ആ ഭാഗത്തില്ല, ഞാൻ നോക്കുമ്പോൾ ഇവൻ ഓടിപ്പോകുന്നുണ്ട് ബോളിനടുത്തേക്ക്, ഓടിച്ചെന്നു ബോളിന്റെ മുകളിൽ കൂടെ ഉയർന്നു ചാടി അപ്പുറം എത്തി ബോളിൽ കാലു കൊണ്ടതെ ഇല്ല
അത് കണ്ട ഒരു സീനിയർ ചേട്ടൻ പറഞ്ഞതാണ്
“നോക്കെടാ ആ ചെക്കൻ ബോളിന്റെ മേലേക്കൂടെ പാറ്റയെപോലെ പറക്കുന്നു ”
അങ്ങനെ വീണ പേരാണ് പാറ്റ.
പിറ്റേന്ന് ക്ലാസ്സ്‌സിലേക്കു പോകുന്നവഴിക്കു കുറെ ചേട്ടന്മാർ കാവി കൊടിയൊക്കെ കയ്യിൽ പിടിച്ചു നിൽപ്പുണ്ട്
“ഡാ കണ്ടിട്ട് ഇന്ന് സ്ട്രൈക്ക് ആണെന്ന് തോന്നുന്നു. കോളേജ് തുടങ്ങി ആദ്യത്തെ സ്ട്രൈക്ക് “
“സ്ട്രൈക്ക് ആണെങ്കിൽ നമുക്ക് ഭൂതത്താൻകെട്ട് കാണാൻ പോയാലോ “
ചന്തുവിൻറെയാണ് ഐഡിയ
“ആ പോകാം, ഞാനും കേട്ടിട്ടു മാത്രമേ ഉള്ളു കണ്ടിട്ടില്ല “
ആഷിക്കും പിന്താങ്ങി
“ആ ആദ്യം സ്ട്രൈക്ക് ആണോ, അതോ വല്ല പ്രതിക്ഷേധവും ആണോ എന്ന് നോക്കാം “
പാറ്റയാണ്, അവൻ പിന്നെ എന്തുപറഞ്ഞാലും ആദ്യം നെഗറ്റീവ് മാത്രേ അടിക്കൂ
“കരിനാക്ക് വളച്ചു ഒന്നും പറയല്ലേടാ തെണ്ടീ “
പാറ്റയുടെ ഡയലോഗ് കേട്ടതും p.v ചൂടായി
“ഞാൻ ഒരു സാധ്യത പറഞ്ഞതല്ലേ അതിനെന്തിനാ നീ ചൂടാവുന്നതു “
അങ്ങനെ ഓരോന്ന് പറഞ്ഞു നടക്കുന്ന വഴിക്കാണ് ലക്ഷ്മി ഞങ്ങളുടെ സ്ഥിരം സ്ഥലത്തു നിൽക്കുന്നത് കാണുന്നത്
“ഡാ നിങ്ങൾ വിട്ടോ ഞാൻ ഇപ്പൊ വന്നേക്കാം “
അതും പറഞ്ഞു ഞാൻ അവരുടെ അടുത്തുനിന്നും ലക്ഷ്മിയുടെ അടുത്തേക്ക് ചെന്നു
“ലക്ഷ്മീ ”
“മ്മ്, എന്താ ”
“നീ ദേഷ്യത്തിലാണോ ”
“ഞാൻ എന്തിനാ ദേഷ്യപ്പെടുന്നെ ”
” എടി ആ സാധനം നമ്മളെ തമ്മിൽ തല്ലിക്കാൻ നോക്കുന്നതാ, അവളോട് ഞാൻ എല്ലാ കാര്യവും പറഞ്ഞതാണ് ”
” എന്ത് എല്ലാ കാര്യവും ”