ഫുൾ കലിപ്പ് ആണ്
” നിനക്കിപ്പോ എന്താ പ്രശ്നം ഞാൻ അവളെ നോക്കിയതാണോ, ശരിയാണ് നോക്കി പെട്ടന്ന് അങ്ങനെ കയറി വന്നപ്പോ നോക്കിപ്പോയി അതാരായാലും നോക്കില്ലേ ”
“എനിക്ക് ഒരു പ്രശ്നവും ഇല്ലന്നെ നീ ആരെ വേണേലും നോക്കിക്കോ ”
“ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായി.”
അപ്പോഴാണ് രേഷ്മയുടെ കാര്യം ഓർത്തത്
“അല്ല രണ്ടാമത് ആയി പുറകെ നടക്കുന്ന പെണ്ണാണ് നീ”
ഉള്ള കാര്യം എല്ലാം പറഞ്ഞു സത്യസന്ധൻ ആവാൻ നോക്കിയതാ പണി പാളി
“ഓഹ് അപ്പൊ വേറെ ആളും ഉണ്ടോ, ഇനി നീ അവളുടെ പുറകെ നടന്നാൽ മതി”
“അവളൊന്നും ഇല്ലടി അവൾ മരിച്ചു പോയി ”
“നീ എന്തിനാ അഖിലേ ഇങ്ങനെ നുണ പറയുന്നത്”
“ഞാൻ പറഞ്ഞത് സത്യമാണ്, വിശ്വസിക്കാമെങ്കിൽ വിശ്വാസിക്ക് അല്ലെങ്കിൽ പാറ്റയോട് ചോദിക്ക് ”
“ഏതു പാറ്റ ”
“ഓഹ് അത് മറന്നു, വിഷ്ണുവിന്റെ പുതിയ പേരാണ് പാറ്റ, അവൻ എന്റെ കൂടെ 5-6 വർഷമായി ഉണ്ട് അവൻ അറിയാത്ത എന്റെ രഹസ്യങ്ങൾ ഒന്നും ഇല്ല ”
” എനിക്ക് ആരോടും ഒന്നും ചോദിക്കാനില്ല ”
അതും പറഞ്ഞു അവൾ ക്ലാസ്സിലേക്ക് നടന്നു, പിന്നെ അവിടെ നിന്നിട്ടു കാര്യം ഇല്ലല്ലോ ഞാനും പോയി ക്ലാസ്സിലേക്ക്
എന്തായാലും അന്ന് സ്ട്രൈക്ക് നടന്നു, ക്ലാസ്സ് തുടങ്ങി ഒരു 10 min ആയിട്ടുണ്ടാവും അങ്ങ് ദൂരെ നിന്ന് മുദ്രാവാക്യം വിളിക്കുന്ന ശബ്ദങ്ങൾ കേട്ടുതുടങ്ങി
“ദിഗന്തങ്ങൾ മുഴങ്ങട്ടെ
ഭൂമി കോരി തരിക്കട്ടെ
അതിൽ നിന്നും ഉയരട്ടെ
വന്ദേ മാതരം “
ശബ്ദം കേട്ടിട്ട് ഒരുപാട് പേര് ഉണ്ടെന്നു തോന്നുന്നു, കോളേജ് മുഴുവൻ മുഴങ്ങുന്ന രീതിയിലാണ് മുദ്രാവാക്യം വിളി
“നളന്ദ തക്ഷശ്ശിലകളിലെഴുതിയ
വിദ്യാമന്ത്ര ധ്വനികളിതേന്തി
യമുനാനദിയിൽ ഗോദാവരിയിൽ
സരയൂനദിയുടെ താഴ്വരയിൽ
പുളകം കൊണ്ടൊരു പ്രസ്ഥാനം
കുളമ്പടിച്ചു കുതിച്ചു വരുമ്പോൾ
ആരുതടുക്കാൻ ആരുചെറുക്കാൻ
ആരുണ്ടിവിടെ കാണട്ടെ “
ഈ പ്രാവശ്യം ഞങ്ങളുടെ ക്ലസ്സിനു മുന്നിൽനിന്നാണ് വിളി, ശബ്ദം കെട്ട് പ്രതീക്ഷിച്ച അത്ര ആളുകൾ ഒന്നും ഇല്ല പക്ഷെ ഉള്ള ആളുകൾ വച്ചു അവർ ഉണ്ടാക്കുന്ന ശബ്ദം കോളേജ് മുഴുവൻ മുഴങ്ങും