“Mm മനസിലായി.”
കാർത്തി: എന്ത് മനസിലായിന്ന്????
” അല്ല, വിളിച്ചത് ആരാണെന്ന് മനസിലായി മനുവല്ലേ???? ”
അവൻ അതേന്നാ രീതിയിൽ തലയാട്ടി.
കാർത്തി: സമയം എത്ര വേഗമാ പോകുന്നെ അല്ലെ പാറു………
“അതേ കാർത്തി, സമയം എത്ര വേഗമാ പോകുന്നെ.നിനക്ക് അറിയോ ഞാൻ ഇങ്ങനെ ആയതിന് ശേഷം നിന്നെ എന്നും miss ചെയ്യും.എന്നെങ്കിലും ഒരു ദിവസം നീ ഇങ്ങോട്ട് വരുമെന്നും ദേ ഇതുപോലെ നമ്മൾ കാണുമെന്നും എനിക്കറിയാമായിരുന്നു.ദേ ആ പാലമരം കണ്ടില്ലേ????
എന്റെ സമയം കളയുന്നത് അതാ!!”
കാർത്തി സംശയരൂപെണ അവളെ നോക്കി.
“എങ്ങനാന്ന് അല്ലെ???? പറയാം. ഞാൻ ആ പാലമരചോട്ടിൽ എപ്പളും പോവും. എന്നിട്ട് അങ്ങനെ നോക്കിയിരിക്കും. അത് പൂക്കുന്നതും ഉച്ചയിലെ വെയിലിൽ അത് വാടുന്നതും രാത്രി കൊഴിഞ്ഞു വിഴുന്നതും എല്ലാം ഞാൻ കണ്ണിമ വെട്ടാതെ നോക്കി നിക്കും. അവസാനം കൊഴിഞ്ഞു വിഴുന്ന ആ പൂക്കൾ ഒരു ആവശ്യം ഇല്ലങ്കിപ്പോലും ഞാൻ പെറുക്കിയെടുക്കും. ന്റെ നെഞ്ചോട് ചേർത്ത് വെയ്ക്കും. ചില ദിവസങ്ങളിൽ നിന്നെ വല്ലാണ്ട് miss ചെയ്യും. അപ്പൊ നീ പണ്ട് എനിക്ക് സമ്മാനിച്ച കുറെയെറെ ഓർമ്മകൾ ഉണ്ട്. അതെല്ലാം ഓർത്ത് സന്തോഷിക്കും. നിന്നെ പരിചയപ്പെടുന്നതിനു മുൻപ് വരെ ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്ന കാര്യം എന്താണെന്നറിയോ നിനക്ക്???? ”
കാർത്തി: ഇ……., ഇല്ല
“മരണം. മരണത്തെ അത്രയേറെ സ്നേഹിച്ചിരുന്നു ഞാൻ.ആരും ഇല്ലാതെ ജിവിക്കുന്നതിനെക്കാളും മരിക്കുന്നതാ നല്ലതെന്ന് തോന്നിയ ദിവസങ്ങൾ. പക്ഷെ പിന്നീട് എനിക്ക് മരണത്തെ പറ്റി ചിന്തിക്കേണ്ടി വന്നില്ല. എനിക്ക് സ്നേഹിക്കാൻ, ന്നെ സ്നേഹിക്കാൻ കാർത്തി വന്നു ന്റെ ജീവിതത്തിലേക്ക്. പിന്നെ ഒരേയൊരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. ന്റെ കാർത്തിടെ ഭാര്യയായി കാർത്തിയെ പോലെ കുരുത്തക്കേടുള്ള നാല്, അഞ്ചു കുഞ്ഞുങ്ങളെയും പ്രസവിച്ച് അവരുടെയൊക്കെ അമ്മയായി, അമ്മുമ്മയായി, മുത്തശ്ശിയായി, മുതുമുത്തശ്ശിയായി ഒരു 150 വയസ്സ് വരെ ന്റെ കാർത്തിടെ കൂടെ ജീവിക്കാണോന്ന് ആയിരുന്നു. പക്ഷെ ന്റെ ആ ആഗ്രഹം ദൈവത്തിന് ഇഷ്ട്ടയില്ല. ന്റെ 21-ആം വയസ്സിൽ പിറന്നാൾ ആഘോഷിക്കാൻ നീ വന്നു വിളിച്ചപ്പോ ചാടിയിറങ്ങി ഞാൻ. ന്റെ വീട്ടിലേക്കാ പോണേ അച്ഛനേം, അമ്മയേം, അനിയത്തിയെം ന്റെ പാറുന് പരിചയപ്പെടുത്തി തരാൻ. എന്ന് നീ പറഞ്ഞപ്പോ ഞാൻ എന്തോരം സന്തോഷിച്ചെന്നറിയിയോ നിനക്ക്. നിന്റെ വീട്ടിലോട്ട് കേറിയപ്പോ ആദ്യം കുറച്ച് പേടിച്ചെങ്കിലും സ്വർഗത്തിൽ കേറുന്നതായ ക്ക് fell ചെയ്തേ…….. പക്ഷെ ആ സ്വർഗത്തിൽ ന്റെ മരണം കാത്തിരിപ്പുണ്ടെന്ന് അറിഞ്ഞില്ല ഞാൻ. വീട്ടുകാർക്കും നാട്ടുകാർക്കും എന്തിന് ദൈവത്തിന് പോലും അസൂയയാട കാർത്തി നമ്മുടെ പ്രണയത്തോട്.”
ഇത്രയും കേട്ടതും കാർത്തി മുഖം പൊത്തി പൊട്ടി കരഞ്ഞു.
“അയ്യേ ഈ ചെക്കൻ. വയസ്സ് 25 ആയി. ന്നിട്ടും കരച്ചിലിന് ഒരു കുറവും ഇല്ല. കരയല്ലേ ടാ നീ കരഞ്ഞ നിക്കും വിഷമം ആവുട്ടോ. ”
അവൻ മുഖം തുടച്ചു പറഞ്ഞ് തുടങ്ങി.
കാർത്തി: ഞാൻ അന്ന് എന്റെ വീട്ടിലോട്ട് കൂട്ടികൊണ്ട് പോവണ്ടായിരുന്നു അല്ലെ????