വൈഷ്ണവം 7 [ഖല്‍ബിന്‍റെ പോരാളി]

Posted by

ചിന്നു എന്തോ പറയാന്‍ കുറച്ച് നേരം കണ്ണനെ നോക്കി നിന്നെങ്കിലും അവിടെ നിന്ന് മറുപടിയൊന്നും വരാത്തത് കൊണ്ട് ചിന്നു ബാത്ത്റൂമിലേക്ക് പോയി. കുറച്ച് കഴിഞ്ഞ് റൂമിലേക്ക് ഇറങ്ങി വരുമ്പോഴും കണ്ണന്‍ ഫോണില്‍ തന്നെയാണ്. അവള്‍ക്ക് ദേഷ്യവും വിഷമവുമൊക്കെ വന്നു.

കണ്ണേട്ടാ…. അവള്‍ വിളിച്ചു….

നോ റിപ്ലോ…. അവന്‍ അറിഞ്ഞത് പോലുമില്ല….

ചിന്നു കണ്ണന്‍റെ അടുത്തേക്ക് വന്നു. ഒരു ചെവിയില്‍ നിന്ന് ഒരു ഇയര്‍ഫോണെടുത്തു. അപ്പോഴാണ് കണ്ണന്‍ ചിന്നു വന്നതുപോലും അറിഞ്ഞത്….

കണ്ണന്‍ ചിന്നുവിനെ നോക്കി….

ഹാ… ചിന്നുവോ…. എപ്പോ വന്നു…. കണ്ണന്‍ സാധാരണ രീതില്‍ ചോദിച്ചു.

ഞാന്‍ വന്നിട്ട് കുറെ നേരമായി…. എത്ര വിളിച്ചു…. കണ്ണേട്ടാ…. ചിന്നു അല്‍പം വിഷമത്തോടെ പറഞ്ഞു….

യ്യോ…. ചിന്നു നീയിരിക്ക് ഒരു രണ്ടു മിനിറ്റ് ലാസ്റ്റ് സോണാണ്….. കണ്ണന്‍ അവളോട് പറഞ്ഞു.

ചിന്നു ദേഷ്യത്തോടെ ബെഡിന്‍റെ മറ്റെ തലയ്ക്കല്‍ പോയി ഇരുന്നു. പിന്നെ കണ്ണനെ നോക്കിയിരുന്നു… അപ്പുറത്ത് നിന്ന് വേറെ മറുപടിയൊന്നും കാണുന്നില്ല….

ശ്ശേ…. കണ്ണന്‍ ഫോണേടുത്ത് ബെഡിലേക്കെറിഞ്ഞു…. ചിന്നു ഇതെന്ത് കുത്ത് എന്നാലോചിച്ച് നിന്നു. അപ്പോഴാണ് കണ്ണന്‍ ചിന്നു തന്നെ നോക്കി ഇകിത്തുന്നത് കണ്ടത്….

കണ്ണന്‍ ഇയര്‍ഫോണ്‍ എടുത്ത് വെച്ച് ചിന്നുവിന് നേരെയായി ഇരുന്നു.

ചിന്നു… കിടന്നില്ലേ….. കണ്ണന്‍ ചോദിച്ചു….

ഇല്ല…. ഞാന്‍ കണ്ണേട്ടനോട് ഒരു കാര്യം ചോദിക്കാന്‍ കാത്തിരുന്നതാ….

എന്ത് കാര്യം….

ഡൈനിംഗ് ഹാളില്‍ നടന്നതില്‍ കണ്ണേട്ടന് എന്നോട് ദേഷ്യമുണ്ടോ…

എന്തിന്….. ഭക്ഷണകാര്യത്തിലാണോ….

ഹാ….

നിയെന്താ അങ്ങിനെ ചോദിച്ചേ…. കണ്ണന്‍ ചോദിച്ചു.

അല്ല… കണ്ണേട്ടന്‍റെ അപ്പോഴത്തെ ഇരുപ്പ് കണ്ടിട്ട് ചോദിച്ചതാണ്….

ഹോ… അതാണ് കാര്യം… ഡീ…. അത് എനിക്കിത്തിരി വിഷമമുണ്ടാക്കി എന്നത്

ശരിയാണ്…. പക്ഷേ നിന്നോട് ദേഷ്യമൊന്നുമില്ല….

കണ്ണന്‍ പതിയെ ബെഡിലേക്ക് കിടന്നു. ചിന്നു തലയണയെടുത്ത് നടുക്ക് വെച്ചു. കണ്ണന്‍ അതിഷ്ടപ്പെടാത്ത മട്ടില്‍ ഒന്നു നോക്കി…

അതെന്താ… ഞാന്‍ കാരണമല്ലേ അങ്ങിനെയുണ്ടായത്… ചിന്നു ചോദിച്ചു.

അതൊന്നും കുഴപ്പമില്ല…. അല്ലേലും അടുക്കള അമ്മയുടെ സെക്ഷനാണ്. അവിടെ ഞങ്ങള്‍ക്ക് വോയ്സ് കുറവാണ്. പിന്നെ അച്ഛന് ചെറിയ ആരോഗ്യപ്രശ്നമുണ്ട്…. അതുകൊണ്ട് നോണ്‍ വെജ് ഫുഡ് കുറക്കാന്‍ ആദ്യമേ ചര്‍ച്ച വന്നതാണ്… ഇപ്പോ നീയുള്ളത് ഒരു കാരണമാക്കി… അത്രയുള്ളു… കണ്ണന്‍ പറഞ്ഞു നിര്‍ത്തി….

അതെന്താ ഞാനുള്ളതു കാരണമായി എന്നു പറഞ്ഞത്….

Leave a Reply

Your email address will not be published. Required fields are marked *