വൈഷ്ണവം 7 [ഖല്‍ബിന്‍റെ പോരാളി]

Posted by

ഇന്നലെ ക്ഷീണമാണ്, ഉറങ്ങാന്‍ പോവാണ് എന്ന് പറഞ്ഞ് പോയിട്ട് മുഖത്ത് നല്ല രക്തപ്രസാദമുണ്ടല്ലോ…. നിധിനളിയന്‍ ചിരിയോടെ തന്നെ പറഞ്ഞു.

അളിയാ… അത് പിന്നെ പറ്റി പോയി…. കുടുതല്‍ പിടിച്ച് നില്‍ക്കാന്‍ പറ്റിയില്ല…. കണ്ണന്‍ ഇത്തിരി നാണത്തോടെ ക്ഷീണം അഭിനയിച്ച് കള്ളം പറഞ്ഞു….

മ്….. നിങ്ങളുടെ രണ്ടുപേരുടെയും മുഖം കണ്ട അറിയാം രാത്രി ഉറങ്ങിയിട്ടില്ലന്ന്….. നിധിന്‍ പറഞ്ഞു….

അപ്പോ രാവിലെ ചിന്നു തകര്‍ത്തഭിനയിച്ചുന്ന് കണ്ണന് മനസിലായി. മണ്ടന്‍ അളിയന്‍ എല്ലാം വിശ്വസിച്ചു….

അപ്പോഴാണ് കണ്ണനുള്ള ചായയുമായി ചിന്നു കടന്നു വരുന്നത്. ഇത്തിരി നാണവും ക്ഷീണവും ഭയഭക്തിബഹുമാനത്തോടെയാണ് അവള്‍ അവനടുത്തേക്ക് വന്നത്. നിധിന്‍ അത് നോക്കി നിന്നു.

കണ്ണേട്ടാ… ചായ കൈയിലെ ചായഗ്ലാസ് കണ്ണന് നേരെ നീട്ടി ചിന്നു പറഞ്ഞു. കണ്ണന്‍ അവളെ ഒന്നു നോക്കി.

ശ്ശോ…. എന്തൊരു അഭിനയം… ഭാവങ്ങളും ചലനങ്ങളുമെല്ലാം സിറ്റുവേഷന് അനുസരിച്ച് തന്നെ… ഈ വിട്ടില്‍ തന്നെക്കാള്‍ വലിയ ഒരു അഭിനേതാവോ… കണ്ണന്‍ മനസില്‍ ചിന്തിച്ച് ചായ വാങ്ങി. അവള്‍ക്കായി ഒരു പുഞ്ചിരി നല്‍കി.

കണ്ണേട്ടാ…. രാവിലെ അമ്പലത്തില്‍ പോവാന്‍ അമ്മ പറഞ്ഞിട്ടുണ്ട്….

പോവാം…. കണ്ണന്‍ അവളെ നോക്കി സൈറ്റടിച്ച് കണിച്ചു.

ഒരു നാണത്തില്‍ കുതിര്‍ന്ന പുഞ്ചിരിയോടെ അവള്‍ തിരിച്ച് നടന്നു. കണ്ണന്‍ ചായ കുടിക്കാന്‍ തുടങ്ങി. നിധിനളിയന്‍ ഇതെല്ലാം കണ്ടു നിന്നു….

അല്ല അളിയാ… ഹണിമൂണ്‍ പോകുന്നില്ല… നിധിന്‍ ചോദിച്ചു.

പോണം…. ചായ കുടിക്കുന്നതിനിടെ കണ്ണന്‍ മറുപടി പറഞ്ഞു…

എങ്ങോട്ടാ പോകുന്നേ….

അത് ഉറപ്പിച്ചിട്ടില്ല…. അവളോട് ചോദിച്ചിട്ട് വേണം…

അതെന്തിനാ അവളോട് ചോദിക്കുന്നേ…. നിധിന്‍ സംശയം ചോദിച്ചു.

ഞാനൊറ്റയ്ക്കല്ലലോ… അവളുമില്ലേ…. അപ്പോ അവളുടെ അഭിപ്രായം അറിയണ്ടേ….

ഹാ…. അത് വേണം….

കുറച്ച് നേരം മറ്റു കാര്യങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കെ വിലാസിനി വന്ന് അവരെ രാവിലത്തെ ഭക്ഷണം കഴിക്കാന്‍ വിളിച്ചു.
അവര്‍ ഡൈനിംഗ് ടെബിളിനടുത്തേക്ക് നടന്നു. അവിടെ നിധിന്‍റെ അമ്മയും ചിന്നുവും ഇരിപ്പുണ്ടായിരുന്നു. കണ്ണന്‍ ചിന്നുവിന് ഓപ്പോസിറ്റായി ഇരുന്നു. അടുത്തായി നിധിനും. കണ്ണന്‍ ചിന്നുവിനെ നോക്കി പിന്നെ അവളുടെ വല്യമ്മയെയും. വല്യമ്മ ഒരു ചിരി പാസാക്കി….

അക്കിയതാണോ എന്ന് സംശയമില്ലാതില്ല… കണ്ണനും വിട്ടുകൊടുത്തില്ല. ഞാനാരാ മോന്‍ എന്ന ഭാവത്തില്‍ ഒന്നു ചിരിച്ചു കാണിച്ചു. അപ്പോഴെക്കും ഗോപകുമാര്‍ എത്തി. കണ്ണനടുത്തായി ഇരുന്നു. രാവിലെ ദോശയും ചമ്മന്തിയുമാണ്. എല്ലാവരും അവര്‍ക്ക് അവശ്യമുള്ളത് എടുത്ത് കഴിച്ചു.

ഭക്ഷണത്തിന് ശേഷം നിധിനളിയനും വല്യമ്മയും പോകാനൊരുങ്ങി. വല്യമ്മ ചിന്നുവിനോട് എന്തോക്കെയോ പറഞ്ഞ് പൂമുഖത്തേക്ക് വന്നു. ശേഷം അവര്‍ അവരുടെ കാറില്‍ കയറി അവരുടെ വിട്ടിലേക്ക് യാത്ര തിരിച്ചു.

കണ്ണന്‍ അച്ഛനോട് സംസാരിച്ച് പൂമുഖത്ത് നിന്നു. സ്ഥിരം ലോകകാര്യങ്ങള്‍ തന്നെയായിരുന്നു.

സമയം എട്ടരയായപ്പോള്‍ സെറ്റ് സാരിയുടുത്ത് ചിന്നു പൂമുഖത്തെത്തി. ഗോണ്‍ഡന്‍ കരയുള്ള സെറ്റ് സാരി. കണ്ണെഴുതിട്ടുണ്ട്. നെറ്റിയില്‍ പൊട്ടുണ്ട്. സിമന്തരേഖയില്‍ സിന്ദുരം. കഴുത്തില്‍ താലിമാലയ്ക്ക് പുറമേ രണ്ട് വെറേ സ്വര്‍ണ്ണമാലയുണ്ട്… കണ്ണന്‍ അവളുടെ അഴക് നോക്കി നിന്നു.

കണ്ണേട്ടാ… അമ്പലത്തില്‍ പോവാം

Leave a Reply

Your email address will not be published. Required fields are marked *