വൈഷ്ണവം 7 [ഖല്‍ബിന്‍റെ പോരാളി]

Posted by

തണുത്ത ചന്ദനം നെറ്റില്‍ പതിഞ്ഞപ്പോ മനസിലും ശരീരത്തിനും ഒരു കുളിര്‍മ…
പിന്നെ സമയം കളയാതെ തിരിച്ച് വൈഷ്ണവത്തിലേക്ക് പോന്നു. അന്ന് പ്രത്യേകമായി ഒരു പ്ലാനും ഉണ്ടായിരുന്നില്ല. കണ്ണന്‍ അച്ഛന്‍റെ കുടെ കുടി. ചിന്നു അമ്മയുടെ കുടെയും. നാളെതൊട്ട് വിരുന്നിന്‍റെ ബഹളമാണ്. ചിന്നുവിന്‍റെയും കണ്ണന്‍റെയും ബന്ധുക്കളുടെ വിട്ടിലേക്ക് ചെല്ലണം… ഒരാഴ്ചയ്ക്ക് വേറെ പരുപാടിയൊന്നും നടക്കില്ല. നാടുചുറ്റി നടപ്പ് തന്നെ….

ചിന്നു ആദ്യദിനം തോട്ടെ ഒരു മരുമോളെന്നതില്‍ ഉപരി ഒരു മകളായി മാറുകയായിരുന്നു. വിലാസിനി ചെയ്തിരുന്ന പല കാര്യങ്ങളും ആദ്യദിനം തൊട്ട് അവള്‍ ഏറ്റെടുത്തു. ഉച്ചയ്ക്ക് എല്ലാവരും ഒന്നിച്ച് ഭക്ഷണം കഴിച്ചു. പിറ്റേന്ന് തൊട്ട് ഗോപകുമാര്‍ ഓഫീസിലേക്ക് പോകുമെന്ന് പറഞ്ഞു.

ഉച്ചയ്ക്ക് ശേഷം വിലാസിനിയും ചിന്നുവും കുടെ മുകളില്‍ കണ്ണന്‍റെ മുറയില്‍ പോയി ചിന്നുവിന്‍റെ ഡ്രെസെല്ലാം എടുത്ത് വെക്കാന്‍ തുടങ്ങി. ഉച്ചയ്ക്ക് ശേഷം അവര്‍ ആ പണിയില്‍ മുഴുകി.

വൈകീട്ട് പുജമുറിയില്‍ വിളക്ക് തെളിയിച്ചത് ചിന്നുവാണ്. അച്ഛനും അമ്മയും ഉള്ളത് കൊണ്ട് കണ്ണനും ചിന്നുവിനും അന്ന് പകല്‍ അധികം സംസാരിക്കാന്‍ സാധിച്ചില്ല.
രാത്രി ഭക്ഷണസമയത്ത് എല്ലാവരും ഡൈനിംഗ് ടെബിളിന് ചുറ്റും ഇരുന്നു. ഭക്ഷണത്തിനിടെ വിലാസിനി സംസാരിച്ചു തുടങ്ങി….

ചിന്നു വെജിറ്റേറിയനാണെന്ന് രണ്ടുപേര്‍ക്കും അറിയമെന്ന് തോന്നുന്നു…. വിലാസിനി പറഞ്ഞ് കണ്ണനെയും ഗോപകുമാറിനെയും നോക്കി….

ആ അറിയാം… അതിന്…. കണ്ണന്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍ ചോദിച്ചു….

ഹാ…. എന്നാല്‍ നാളെ തോട്ട് ഈ വിട്ടിലുള്ളവര്‍ എല്ലാവരും വെജിറ്റേറിയനാണ്…. വൈഷ്ണവത്തിലെ രാജമാതാ ശാസനമിറക്കി…

ഒരു നിമിഷം ചിന്നുവും കണ്ണനും ഗോപകുമാറും ഞെട്ടി… മൂവരും വിലാസിനിയുടെ മുഖത്തേക്ക് നോക്കി. എന്നാല്‍ അവിടെ വേറെ ഭാവം ഒന്നുമുണ്ടായില്ല… നിയമം പാസാക്കിയ പോലെ വിലാസിനി ഗോപകുമാറിനെയും കണ്ണനെയും തുറിച്ചു നോക്കി.

അത്… അമ്മേ…. എനിക്ക് വേണ്ടി അങ്ങനെയൊന്നും വേണ്ട…. ചിന്നു വിലാസിനിയോട് ബഹുമാനപൂര്‍വ്വം പറഞ്ഞു….

ചിന്നു…. ഇവിടെ എന്തായാലും രണ്ടുതരം ഭക്ഷണം ഉണ്ടാക്കാന്‍ പറ്റില്ല…. അപ്പോ ഇതെ നടക്കു….

അതിന് ഞാന്‍ നോണ്‍ വെജ് കഴിച്ച പോലെ…. അച്ഛനെയും കണ്ണേട്ടനെയും നിര്‍ബന്ധിക്കണോ…. ചിന്നു വിണ്ടും ചോദിച്ചു….

ഇതിന് അവര്‍ക്ക് എതിര്‍പ്പൊന്നും കാണില്ല…. ഉണ്ടോ…. വിലാസിനി കണ്ണനെയും ഗോപകുമാറിനെയും നോക്കി ചോദിച്ചു….

അത് കണ്ട് കണ്ണന്‍ ഗോപകുമാറിനെ നോക്കി. ഭാര്യയുടെ കരുത്തുറ്റ തിരുമാനത്തിന് ഏതിര് പറയാന്‍ കഴിയാതെ ഗോപകുമാര്‍ കണ്ണനില്‍ നിന്ന് നോട്ടം എടുത്ത് ഭക്ഷണം കഴിക്കാന്‍ തുടങ്ങി. തന്നെ സപ്പോര്‍ട്ട് ചെയ്യാനാളില്ലാതെ കണ്ണനും എതിര്‍പ്പൊന്നും പറഞ്ഞില്ല….

ഇതെല്ലാം കണ്ട് നിന്ന ചിന്നു ദയനീയമായി കണ്ണനെ നോക്കി. എന്നാല്‍ അവന്‍ അത് ശ്രദ്ധിച്ചില്ല. അവന്‍ ഭക്ഷണത്തില്‍ ശ്രദ്ധ കൊടുത്തു. അധികം വൈകാതെ ഭക്ഷണം കഴിഞ്ഞ് എല്ലാരും എണിറ്റു….

രാത്രി അമ്മയെ സഹയിച്ച് കഴിഞ്ഞ് ചിന്നു കിടക്കാന്‍ വരുമ്പോള്‍ കണ്ണന്‍ ബെഡിലിരുന്ന് പബ്ജി കളിക്കുകയായിരുന്നു. അവന്‍ പുറത്തേക്ക് ശ്രദ്ധ കൊടുക്കാതെ ഫോണില്‍ നോക്കി നില്‍ക്കുകയാണ്. ചെവിയില്‍ ഇയര്‍ഫോണ്‍ ഉള്ളത് കൊണ്ട് വെറേ ശബ്ദം ഒന്നും കേള്‍ക്കുന്നില്ല. ഇടയ്ക്ക് കണ്ണന്‍ എന്തൊക്കെയോ പറയുന്നുണ്ട്. ചിന്നു വാതില്‍ അഠച്ച് കുറ്റിയിട്ട് അവന്‍റെ അടുത്ത് ചുറ്റിപറ്റി നടന്നു.

Leave a Reply

Your email address will not be published. Required fields are marked *