“എവിടാ ഡാ ആ തായൊളി വിഷ്ണു…അവനെ ഇന്ന് ഞാൻ തീർക്കും ….വാടാ…” രാഹുൽ എല്ലാരോടും ആയി പറഞ്ഞു….
ഭാരമേറിയ മനസ്സുമായി ക്ലാസിലേക്ക് നടക്കുകയായിരുന്നു അനുപമ….അവളുടെ മനസ്സ് നിറയെ അമൃതാ എന്ന അമ്മുവായിരുന്നൂ……ഉച്ചവെയിലിൽ അനുപമയുടെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു…….അവളുടെ നിയോഗത്തിൽ താനും ഒരു ഉത്തരവാദി അല്ലേ..? ആണോ?അവളുടെ മനസ്സ് ചോദ്യങ്ങൾ കൊണ്ട് കുഴങ്ങി…..അങ്ങനെയാണെങ്കിൽ അമൃതയ്ക് പുറമെ അവളുടെ കാര്യങ്ങൾ വേറാർക്കോ അറിയാം….അതുകൊണ്ടല്ലേ തന്നെയും ഈ ഗ്രൂപ്പിലേക്ക് ആഡ് ചെയ്തത്…. അനുപമ യ്ക്ക് തല ചുറ്റുന്നതായി തോന്നി…
‘lets begin the game’ എന്ന വാചകം ഒരിക്കൽ കൂടി വായിച്ചതും ദേഷ്യം വന്ന അനു ഫോൺ സ്വിച്ച് ഓഫ് ചെയ്തു…..
ക്ലാസിലേക്ക് കയറിയ അനൂനെ മീനാക്ഷിയും ഹെലനും ഓടി വന്ന് പൊതിഞ്ഞു…..
“എന്താടി ആ നാറി നിന്നെ ചെയ്തത്..”?
” ങ്ങേ ആര്….”..അനുവിന് കാര്യം പിടി കിട്ടിയില്ല….
” ആ വിഷ്ണു..!അവൻ നിന്നെ എന്താ ചെയ്തേ…?
” ങ് ഹ്. അവനെന്നെ എന്ത് ചെയ്യാൻ….?”
“അപ്പോ ഇതോ…?” ഹെലൻ മീനാക്ഷിയുടെ കയ്യിൽ നിന്ന് ഫോൺ മേടിച്ച് അവളെ കാണിച്ചു……
അനു ഞെട്ടി.! വീണ്ടും അൺ നോൺ ഐസ്….! അതിലെ ചിത്രം കൂടി കണ്ടപ്പോൾ അനു വീണ്ടുമോന്ന് ഞെട്ടി…! വിഷ്ണു തന്നെ കേറി പിടിക്കുന്നതും താൻ കുതറി മാറുന്നതുമായ ചിത്രം…..
“നിങ്ങൾ….നിങ്ങളും ഒണ്ടോ ഈ ഗ്രൂപ്പിൽ, അമൃതാ”..അനു ഒന്ന് നിർത്തി.
“നിന്നോട് ചോതിച്ചത് കേട്ടില്ലേ.. വിഷ്ണുവും ആയി എന്താ അവിടെ ഉണ്ടായത്….”
അമൃതയുടെ പേര് വീണ്ടും കേട്ടപ്പോൾ മനസ്സിൽ വന്ന ഭയവും ആകാംഷയും മുഖത്ത് നിന്ന് മറയ്ച്ച് വെക്കാൻ വേണ്ടി മീനാക്ഷി അനു വിനേ തട്ടി വിളിച്ചു കൊണ്ട് ചോദിച്ചു….
“എടീ അവൻ എന്നെ ഒന്നും ചെയ്തില്ല…ഞാൻ എന്തോ ഓർത്തൊണ്ട് ഇരുന്നപ്പോ അവൻ എന്നെ തട്ടി വിളിച്ചതാണ്….പെട്ടെന്ന് പെട്ടെന്ന് ഞെട്ടിയപ്പോൾ ഞാൻ പിന്നോട്ട് മാറി…” അത്രേ നടന്നൊള്ളു……
” ഓ ഹ്. ..അപ്പോളാവും അവൻ ഈ ദൃശ്യം ഫോണിൽ പകർത്തിയത്….,”ഹെലൻ മുഷ്ട്ടി ഞെരിച്ചു കൊണ്ട് പറഞ്ഞു…..
“. ങ്ങേ ഹ് ഏവൻ….?” നുരഞ്ഞ് വന്ന ആകാംഷയോടെ അനു തിരക്കി……
” ആആആ……..” ഹെലൻ കൈമലർത്തി…..”ഏവനെങ്കിലും ഒക്കെ ആയിരുക്കുമല്ലോ ഇതിന്റെ പുറകിൽ…മരിച്ചാൽ പോലും വെറുതെ വിടില്ല…..ഈ മീനാക്ഷി കാണിച്ചു തന്നപ്പോളാണ് ഞാൻ കണ്ടത്….ഉടനെ നിന്നെ വിളിച്ചു ,അപ്പോ സ്വിച്ച് ഓഫും……”
” അല്ല നിനക്ക് എങ്ങനെ അറിയാം ഈ ഗ്രൂപ്പിനെ പറ്റി,നിയും ഒണ്ടോ അതിൽ….” മീനാക്ഷി യ്‌ക്ക് ഉത്കണ്ഠ യായി….
“അതെ ഞാനുമുണ്ട്..” ഒരു പതർച്ചയോടെ അനു പറഞ്ഞു……
” ഓഹോ.. അപ്പോ നിങൾ രണ്ട് പേരും അതിലൊണ്ടല്ലെ…ഞാൻ മാത്രമാണ് ഇല്ലാത്തത്…..”
” നിനക്ക് ആ ഗ്രൂപ്പിൽ ഇല്ലാത്തതി ന്റെ വിഷമാണോ….” വർധിച്ച ദേഷ്യത്തോടെ മീനാക്ഷി ഹേലെനോട് കയർത്തു…….