ഒരു പക്ഷെ വർഷങ്ങൾ കഴിഞ്ഞ് പോയാലും അവർ പണ്ട് ക്ലാസ്സിൽ എപ്പോഴും പ്രശംസിച്ച അല്ലെങ്കിൽ പുകഴ്ത്തിയ പഠിപ്പിസ്റ്റുകളെ ആയിരിക്കില്ല ഓർക്കുന്നത് , പഠിപ്പിക്കുന്ന ടൈമിൽ കുറുമ്പ് കാണിക്കുന്ന, കൊച്ച് കള്ളങ്ങൾ പറയുന്ന കുസൃതികളെ ആയിരിക്കും ഓർക്കുന്നത്…… പറഞ്ഞ് വരുമ്പോൾ നമ്മുടെ സുജാത ടീച്ചറും അങ്ങനെയൊക്കെ തന്നെയാണ് ….
ക്ലാസ്സിലെ പഠിപ്പിസ്റ്റുകളെ ടീച്ചർ പൊക്കിയടിക്കുമെങ്കിലും തനി കൂതറകളായ ഡി- കമ്പനിയിലെ രാഹുലിനെയും , പ്രമോദിനെയും , അജിത്തിനെയും സതീഷിനെയും പ്രമോദിനെയുമൊക്കെയാണ് ഇഷ്ടം …. എന്നാൽ ടീച്ചർക്ക് ഏറ്റവും ഇഷ്ടം ജോബിനെയാണ് ……അവനും അങ്ങനെ തന്നെയാണ് മറ്റുള്ളവർക്ക് കൊടുക്കണതിനേക്കാളും ബഹുമാനവും സ്നേഹവും അവൻ സുജാത ടീച്ചർക്ക് നൽകിയിരുന്നു……..
അടി പിടി ഉണ്ടാക്കുന്ന ഒരു ഗുണ്ടാ മോഡലാണ് ജോബിനെങ്കിലും സുജാത ടീച്ചറുടെ ക്ലാസ്സിൽ അവൻ കുറുമ്പ് നിറഞ്ഞ ഒരു കട്ടുറുമ്പ് ആവാറുണ്ട്….
കട്ടുറുമ്പ് വെറുതെ ഇരിക്കുവോ, ടീച്ചർ ക്ലാസ്സെടുക്കുമ്പോളും അല്ലാത്തപ്പോളുമൊക്കെ ടീച്ചറെ ചൊടിപ്പിക്കാൻ ഓരോന്ന് ചെയ്യുവേം പറയുവേമൊക്കെ ചെയ്യും ……
ടീച്ചർക്കതിഷ്ടമാണെങ്കിലും സുജാത ടീച്ചർ അവനെ വഴക്ക് പറയും ..പക്ഷെ ആ വഴക്കിലും നിറഞ്ഞ് നിന്ന വാത്സല്യം ജോബിൻ മാത്രമേ മനസ്സിലാക്കിയിരുന്നുള്ളൂ …..
ചിലർ അങ്ങനെയാണ് … മറ്റുള്ളവരെ ചൊറിഞ്ഞ് അവരുടെ വായിലിരിക്കുന്നത് വയറ് നിറയെ കേൾക്കാതെ ഒരു സ്വസ്ഥതയും കാണില്ല … (നെടുമുടി വേണു @ മണിച്ചിത്രത്താഴ്. jpg )
നമ്മുടെ സുജാത ടീച്ചർ ഇപ്പൊ ക്ലാസ്സെടുക്കുവാണ്, പിനസ് ഇൻഡിക്കസ് ആണ് വിഷയം ……
ഇതേ സമയം ലാസ്റ്റ് ബെഞ്ചിൽ ………….
പ്രമോദ് : ഹൊ ഇച്ചിരി പോന്ന ആ കൊഞ്ചിന് വരെ നല്ല അടാറ് പേര് …., പീനസ് ഇൻഡിക്കസ്, ഹൊ കേട്ടാൽ തന്നെ ഒരു അഥോ ലോക വൈബ് …. ഇവിടെ ഓരോരുത്തന്മാരൊണ്ട് , സതീഷ് , അജിത്ത് …… യ്യോ… ദാരിദ്ര്യം …….
സതീഷ് : എന്ന് പ്രമോദ് അധോലോകം, ഒന്ന് പോയേടാ മൊണ്ണേ ….., ദാവൂദിന്റെ അനിയനിടാൻ പറ്റിയ പേരല്ലേ പ്രമോദ് ….
രാഹുൽ : മൈര്.
ജോബിൻ : മൈര്.
അജിത്ത് : എന്റെ പൊന്നളിയന്മാരെ ഒന്നു ചീത്തവിളിക്കാതിരിക്കോ… ഞാനീ ക്ലാസ്റ്റൊന്ന് ശ്രദ്ധിച്ചോട്ടെ, കൊഞ്ച് വച്ചൊള്ള കളിയാ എന്റെ കോൺസൺട്രേഷൻ പോണൂന്ന് ….. (മി. പോഞ്ഞിക്കര . Jpg)
ജോബിൻ : നീ മിണ്ടരുത് മൈരേ… കഴിഞ്ഞ തവണ താറാവ് ടെസ്റ്റ് പേപ്പറിട്ടത് നിങ്ങക്ക് ഓർമ്മ ഒണ്ടോ…. അന്ന് ഈ മൈരൻ വാണം വിട് പോലെയാണ് എഴുതിയത് … ഒരു മാതിരി പഠിപ്പിസ്റ്റുകളെ പോലെ എന്നിട്ടെന്റെടുത്ത് പറയണ് നീ എഴുതളിയാ ഫുൾ മാർക്കാണെന്ന് , ഞാൻ പാവം, മൈര് , വെറും പേപ്പർ കൊടുക്കണ്ടല്ലോ എന്ന് വച്ച് ഈ മൈരന്റേൽ നോക്കി 10 പേപ്പറോളം എഴുതി… മൈരവസാനം താറാവ് പേപ്പർ തന്നപ്പോ 40 ൽ 7 മാർക്കാണ് ഈ പഠിപ്പി മൈരന് കിട്ടിയത് ,അവനെ നോക്കി എഴുതിയ എനിക്ക് 10 മാർക്കൊണ്ട് ……
അജിത്ത് : അത് പിന്നെ അളിയാ…….
സതീഷ് : മണി മണി നീ ഒന്നും പറയണ്ട …..
അജിത്ത് : കൊഞ്ചിന്റെ കാര്യം പറഞ്ഞപ്പഴാ ഓർത്തേ , എടാ പ്രമോദേ ഇന്നൊന്നും കൊണ്ട് വന്നില്ലോ…?
സതീഷ് : നീ അവന്റെ ബാഗിങ്ങെടുക്ക് , അവൻ കൊണ്ട് വരാതിരിക്കോ , ജിമ്മൻ, അവനവന്റെ ബോഡി മെയ്ൻന്റെയ്ൻ ചെയ്യണ്ടേ……