അമ്മമ്മ മരിച്ചപ്പോൾ തനിക്ക് വേണ്ടി അച്ഛനും അമ്മയും തവവാട്ടിൽ വന്ന് തന്നോടൊപ്പം ജീവിക്കുമെന്നാണ് അവളുടെ കുഞ്ഞു മനസ്സ് അന്ന് കൂട്ടി കിഴിച്ചത്, ന്ത് ചെയ്യാൻ , താൻ കൊച്ചല്ലേ … കൊച്ച് കുട്ടികൾ കണക്കുകൂട്ടുമ്പോൾ ഒരിക്കലും ശരിയുത്തരം കിട്ടില്ലാന്ന് അമ്മമ്മയുടെ ചക്കുവിന് മനസിലായി ….. അച്ഛനും അമ്മയും തന്നോടൊപ്പം തറവാട്ടിൽ നിക്കാതെ തന്നെയും കൂട്ടി ആ നശിച്ച നാട്ടിലേയ്ക്ക് പോവുകയാണെന്നറിഞ്ഞപ്പൊ ആ കുഞ്ഞ് ഹൃദയം പൊട്ടി, ഓടി പോകുന്ന ഉറുമ്പിനോട് പോലും ദേഷ്യം തോന്നുന്ന പ്രായത്തിൽ, ഒരുമിച്ച് കൂട് കൂട്ടി സന്തോഷത്തോടെ ജീവിക്കുന്ന കുരുവിയോട് പോലും ചക്കൂന് അസൂയ തോന്നി .. നാട്ടിൽ നിന്ന് ബാംഗ്ലൂരിലേയ്ക്ക് തിരിച്ച ആ ദിവസം , ചക്കര തേന്മാവിലെ ഭംഗിയാൻ തൂങ്ങി നിന്ന ആ കിളിക്കൂട് നല്ല ഉരുളൻ കല്ലെടുത്ത് എറഞ്ഞ് താഴെ ഇടാൻ അവൾ മറന്നില്ല ……. നിലത്ത് പതിച്ച പഞ്ഞി കിളിക്കൂട്ടിൽ നിന്നും ഒരു മുട്ട തല്ലി താഴെ വീഴുന്നത് അവൾക്ക് കണ്ട് നിൽക്കാനായില്ല…. ആ കാഴ്ച ഒരു ഷോക്ക് പോലെ ഇന്നും ഹെലന്റെ മനസ്സിലുണ്ട്.
നാടും തൊടിയും കുളവും പുഞ്ചവയലുമൊന്നും വിട്ട് പോരാൻ ഹെലന് അന്ന് കഴിയില്ലാർന്നു … അതിനെക്കാളൊക്കെ ഉപരി തന്റെ വള്ളിനിക്കറുക്കാരനെ പിരിയുന്നതിലായിരുന്നു ഹെലന്റെ സങ്കടം മുഴുവൻ . പലവട്ടം അവനോട് തുറന്ന് പറയാൻ ആഗ്രഹിച്ചതാണ്. . . കൊച്ച് മനസ്സിന് പ്രേമമെന്താണെന്ന് വല്ലോ അറിയോ ….. ആ ഒരു കളിക്കൂട്ടുക്കാരനോട് മാത്രം അമിത സ്നേഹമായിരുന്നു ഹെലന്. ഈ പറിച്ചു നടീൽ അപ്രതീക്ഷിതമായിരുന്നതിനാൽ അവർക്ക് തന്റെ മനസ്സിലെ വികാരം അവനോട് പറഞ്ഞറിയിക്കാനായില്ല ….അവനോട് വിട പറയാൻ പോലും അവൾക്കന്ന് ആയില്ലാ…
ഡിഗ്രീയ്ക്ക് തന്റെ ജന്മദേശത്തേയ്ക്ക് , കേരളത്തിലേയ്ക്ക്, വന്നിട്ടും ഹെലന് തന്റെ ബാംഗ്ലൂരിലെ മൂടുപടം അഴിച്ച് വയ്ക്കാനായില്ല ….അതെന്തു കൊണ്ടാണെന്ന് അവൾക്ക് തന്നെ മനസിലായില്ല …. തന്റെ മോഡേൺ ഡ്രസ്സിഗും , ദേഷ്യവും തന്റേടവും ഒക്കെ പറിച്ച് മാറ്റാൻ പറ്റാത്ത രീതിയിൽ തന്നിലേയ്ക്ക് അലിഞ്ഞ് ചേർന്നുവോ എന്ന് ഹെലന് സംശയിച്ചു…. അതുകൊണ്ട് തന്നെ കോളേജിലെത്തി രണ്ടു നാടൻ കൂട്ടുക്കാരികളെ തന്നെ കൂടെ കൂട്ടി ….അനുവും മീനാക്ഷിയും ….
ഹെലന്റെ നിർബന്ധത്തിന് വഴങ്ങിയാണ് അവളുടെ മാതാപിതാക്കൾ അവളെ കേരളത്തിലേയ്ക്ക് അയച്ചത് …..
പഠിച്ച് നേടിയെടുത്ത അഡ്മിഷനാണ് , പോയെ പറ്റൂ എന്നായിരുന്നു ഹെലന്റെ ന്യായം…..
അങ്ങനെയാണ് കോളേജ് ഹോസ്റ്റലിൽ ചേർന്ന് ഹെലൻ ഡിഗ്രീ പഠനം ആരംഭിച്ചത് …..
“ലാസ്റ്റ് സേം നിങ്ങൾക്ക് പ്രോജക്ട് ഉണ്ട്…..”
സുജാത ടീച്ചർ ക്ലാസ്സ് തുടർന്നു…….
“ഇത്തവണ സിലബസിൽ പ്രോജക്ടിന് വല്യ മുൻതൂക്കം ആണ്…നിങ്ങളുടെ ഒവർ ആൾ മർക്കൊക്കെ ഇത് അനുസരിച്ചിരിക്കും…..കാരണം പ്രോജക്ടിന് വേണ്ടി നിങൾ തന്നെ അധ്വനിക്കണം,പ്രോജക്ടിന് ആവശ്യമുള്ള സാധനങ്ങൾ എല്ലാം നിങൾ തന്നെ ശേഖരിക്കണം……വെറുതെ വല്ലതും എഴുതി കൊടുത്താൽ പറ്റില്ല…. ഇൻസ്‌പേഷൻ ഒക്കെ ഒണ്ടാവും സോ ടീച്ചറിസിനും സഹായിക്കാൻ പറ്റൂല….
ഇതൊന്നും അല്ല പാട്, നിങ്ങളുടെ പ്രോജക്ടിന് വേണ്ടി നിങ്ങളുടെ ചിലവിൽ പുറത്ത് പോയി പഠനം നടത്തണം….അതായത് സു വിലും കടലിലും കാട്ടിലുമോക്കെ പോകേണ്ടി വരുമെന്ന് അർത്ഥം…..പോയാൽ മാത്രം പോര,നിങൾ പോയി പഠിച്ചെന്ന് തെളിയിക്കാനുള്ള വീഡിയോ ഫൂട്ടേജ് സമർപ്പിക്കണം….ഈ വീഡിയോ ഫൂട്ടേജ് പ്ലസ് നിങ്ങളുടെ പ്രോജക്ട് വർക് ,സമർപ്പിക്കണം എന്നാലേ നിങ്ങൾക്ക് ഫുൾ മാർക്ക് കിട്ടത്തോള്ളൂ…… വീഡിയോ ഫൂട്ടേജ് ഇല്ലാതെ വെറുതെ എഴുതി സബ്മിറ്റ് ചെയ്താൽ നിങ്ങൾക്ക് ഒരു മാർക്ക് പോലും ഇട്ട് തരാനുള്ള അനുവാദമില്ല…..
പ്രോജക്ട് എന്നും പറഞ്ഞു കൊറേ എണ്ണം നെറ്റിൽ നോക്കി അതേപടി കോപ്പി ചെയ്ത് എടുത്തോണ്ട് വരും,എന്നിട്ട് അത് സബ്മിറ്റ് ചെയ്ത് ചുളുവിലോരു ഡിഗ്രീ സർട്ടിഫിക്കറ്റും കൊണ്ട് പോവാമെന്നാണ് ചിലരുടെ ഒക്കെ വിചാരം….അവരെ ഒക്കെ ഒന്ന് കഷ്ടപെടുത്താനാ യുജിസി യുടെ ഈ പുതിയ തീരുമാനം…..
സുജാത ടീച്ചർ ലാസ്റ്റ് ബെഞ്ചിലിരുന്ന് പറക്കി തിന്നോണ്ടിരുന്ന ഡി – കമ്പനിയെ ഇടം കണ്ണ് കൂർപ്പിച്ച് പറഞ്ഞു……