“യ്യോ ഒന്നുലന്റെ ടീച്ചറെ , യുണിവേഴ്സിറ്റിയുടെ ഒരോ കളികളേ എന്ന് ആലോചിക്കുവാർന്നു… സ്തീഷ് ഞെട്ടി കണ്ണുകൾ തുറന്ന് പറഞ്ഞു…..
“ആഹ് നി കൂടുതൽ കളിക്കാൻ നിക്കണ്ട … എന്റെ പെൺകൊച്ചുങ്ങൾ നിന്നെയൊക്കെ കളി പഠിപ്പിക്കും…… സുജാത ടീച്ചർ ഗേൾസിനെ കണ്ണിറുക്കി കാണിച്ചിട്ട് സതീഷിന് തമാശ രൂപേണ താക്കിത് നൽകി…….
“ടീച്ചറ് നിന്ന് താളമടിക്കാതെ ആ ഗ്രൂപ്പ് അനൗൺസ് ചെയ്താട്ടെ ടീച്ചറെ , ഹൈ സോണിയാ ……… വന്നാട്ടെങ്ങ് …. പോന്നോട്ടെങ്ങ് …. ജോബിൻ ശബ്ദം താഴ്ത്തി പറഞ്ഞു ……..
“ഞാൻ അറ്റൻഡൻസ് ബുക്ക് നോക്കി റാൻഡം നബഴ്സ് വിളിക്കും …. എതിർപ്പ് വല്ലോമൊണ്ടേൽ ഇപ്പൊ പറഞ്ഞേയ്ക്കണം…”
“അതു പിന്നെ പ്രത്യേകിച്ച് പറയാണോ ടീച്ചറെ …. ടീച്ചർ വായിക്ക്…..” ജോബിൻ കൈകൾ രണ്ടും കൂട്ടി തിരുമ്മി കൊണ്ട് പറഞ്ഞു……..
“അച്ചോടാ…..നിന്റേന്നും എതിർപ്പുകൾ ഇവിടാരും പരിഗണിക്കാൻ പോണില്ല ……. ഞാൻ എന്റെ പെൺ സന്തതികളോടാണ് പറഞ്ഞത് …… അയ്യടാ അവന്മാരുടെ ഒരു പൂതി….നിനക്കൊക്കെ ഇഷ്ടപ്പെട്ടത് നോക്കിയെടുക്കാൻ ഇത് മാട്രിമോണി സൈറ്റല്ലേ……..”
സുജാത ടീച്ചർ കലിപ്പഭിനയിച്ചു………
” നമ്മൾ വീണ്ടും മൂഞ്ചി ഗയ്സ്……”
സുജാത ടീച്ചർ നമ്പർ വായിക്കാൻ തുടങ്ങി…..
വിഷ്ണുവിന്റെ മനസ്സിൽ പെരുമ്പറ മുഴങ്ങി…….
അനു ….അവൾ ….. ഈ ഗ്രൂപ്പിൽ അവൾ എന്റെ കൂടെ വന്നാൽ ഇനിയുള്ള 9 മാസം അവളുടെ അടുത്തിരിക്കാം…….. ദൈവമേ…..
അനു എന്നുള്ള പേര് വിഷ്ണുവിന്റെ മനസ്സിൽ മുഴങ്ങി കൊണ്ടിരുന്നു….. കടന്ന് പോയ നിമിഷങ്ങളിൽ വിഷ്ണു ഒരു നൂറായിരം ദൈവങ്ങളെ വിളിച്ച് പ്രാർത്ഥിച്ചു…. താനും അനുവും ഒരു ഗ്രൂപ്പാ വാൻ വേണ്ടി……
ന്റ ശബരിമല മുരുഗാ, പൊന്നും കുരിശ് അയ്യപ്പാ… അനൂനെം എന്നേം ഒരു പെയറാക്കണേ ……. ദൈവമേ ഞാനിതെന്തൊക്കെയാ പറയുന്നേ….. ഈശ്വരാ നിന്റെ പേരുകൾ തമ്മിൽ മാറി പോയേന് ക്ഷമിക്കണേ ന്റ വേളാങ്കണി വിനായകാ……….
ആ ക്ലാസ്സിൽ വിഷ്ണു മാത്രമായിരുന്നില്ല അനൂന് വേണ്ടി പ്രാർത്ഥിച്ചത്, രാഹുലും ഉണ്ടായിരുന്നു….. ജീവിതത്തിൽ ദൈവങ്ങളുടെ സഹായം അവനൊരിക്കലും ആവശ്യം വന്നിട്ടില്ലായിരുന്നെങ്കിലും ഇത്തവണ അവൻ ഉള്ളിന്റെ ഉള്ളിൽ ദൈവത്തിനോട് കെഞ്ചി….
ദൈവമേ അനുനെയും എന്നെയും ടീച്ചർ പെയർ ചെയ്യണേ……
വിഷ്ണു കൈലാസ നാഥനെ മുതൽ വാമനൻ പാതാളത്തിലേയ്ക്ക് ചവിട്ടിതാഴ്ത്തിയ മഹാബലിയെ വരെ കയ്യെടുത്ത് പ്രാർത്ഥിച്ചു……….. അനൂനെ കിട്ടാൻ……
“റോൾ നമ്പർ 17….മ്…… ആഹ് റോൾ നമ്പർ 17 ഈസ് വിത്ത് റോൾ നമ്പർ 8 ”
വിഷ്ണുവിന്റെ ഉള്ള് കത്തി….. താൻ റോൾ നമ്പർ 17 ആൺ പക്ഷെ, റോൾ നമ്പർ 8 ഒരിക്കലും അനൂന്റേതല്ല…….. വിഷ്ണുവിന്റെ മനസ്സിൽ നഷ്ടഭാരം ഒരു കരിങ്കലുപോലെ വന്നുവീണു…..
10 കോടിയുടെ ലോട്ടറി ഒരു നമ്പർ വ്യത്യാസത്തിൽ നഷ്ടപ്പെട്ട് പോയ ഫീലിങ്ങായിരുന്നു അവന് …… റോൾ നമ്പർ 8 ആരാണെന്നറിയാൻ അവൻ ആഗ്രഹിച്ചില്ല …അത്രയ്ക്ക് തളർന്ന് പോയിരുന്നു അവന്റെ മനസ്സ് ….
“ഡേയ് … ഡേയ് വിഷ്ണു ഡേയ് കോളടിച്ചല്ലോ ….. ആരെയാ നിനക്ക് കിട്ടിയെ നോക്കിയെ…..”
അടുത്തിരുന്ന അഖിലിന് സന്തോഷം സഹിക്കാനാവണില്ല……
“എന്തോന്നെഡെയ് നീ …? ആരാ നമ്പർ 8 …… “എനിക്ക് കലി വന്നു…….
” ഹെലനാണ് മ്വോനൂസേ…… കോളടിച്ചല്ലോ…. ചിലവൊണ്ട് കേട്ടോ……. അവള് കരാട്ടെ ബ്ലാക്ക് ബെൽറ്റെന്നാ കേട്ടത്….. കൊറച്ച് നിനക്കും പഠിപ്പിച്ച് തരും… നിന്നെ ആ താടക കൊല്ലുമെന്റളിയാ ….. ബൈ ദ ബൈ നിന്നെയോർത്ത് ബിഷമമൊണ്ടളിയ……
സുജാത സെഡ് ആക്കി….
ഹെലൻ ……..!
വിഷ്ണൂന്റെ നെഞ്ചിൽ ഇടുത്തി വീണു…. കൂനിൻ മേൽ കുരു……
ഈശ്വരാ….. മാലാഖയെ ചോദിച്ചപ്പോ നീ യക്ഷിയെ ആണല്ലോ എനിക്ക് തന്നത്……..
ഐ ആം ട്രാപ്പ്ട് ….. (സുരാജ് .jpg ) : വിഷ്ണു നിരാശനായി മനസ്സിൽ പറഞ്ഞു………