മീനാക്ഷിയുടെ മനസ്സിലൂടെ കടന്നു പാഞ്ഞ അതെ ചോദ്യ ശരം വിഷ്ണുവിന്റെ മനസ്സിൽ വന്നു തറച്ച് നിന്നു….
ആര്….?! വേറാരൊകകെയാണ് ഇനിയും ഈ ഗ്രൂപ്പിൽ ഉള്ളത്….?!ഫോണെടുത്ത് ഗ്രൂപ്പ് ലിസ്റ്റിലേക്ക് കയ്കൾ പാഞ്ഞു…. ലിസ്റ്റില് ഹേലെന്റയും മീനാക്ഷിയുടെ യും പേരുകൾക്ക് വേണ്ടി ആണ് മനസ്സ് പാഞ്ഞതെങ്കിലും,കണ്ണുകൾ രാഹുൽ എന്ന പേരിൽ ഉടക്കി നിന്നു…….രാഹുൽ…അവനും ഗ്രൂപ്പിൽ ഉണ്ട് അപ്പോൾ അവനും…….
അനു ഗ്രൂപ്പ് പാർട്ടിസിപ്പന്റ്‌സ്സ് എടുത്തപ്പോൾ ഹെലൻ പേരുകൾ ഉച്ചത്തിൽ വായിച്ചു…രാഹുൽ എന്ന പേര് കണ്ടപ്പോൾ ഹെലൻ വായന നിർത്തി…..
അനു ഞെട്ടി…!
രാഹുൽ …അവൻ… അപ്പൊൾ അവനും കണ്ട് കാണും ഈ ചിത്രം…വിഷ്ണുവിന്റെ മനസ്സിൽ വന്ന വരികൾ അനു പൂർത്തിയാക്കി….
“ഡാ……!”
രാഹുലിന്റെ പേര് വായിച്ചതും പുറകിൽ ഡാ എന്നുള്ള ഒരു അലർച്ച കേട്ട് വിഷ്ണു ഞെട്ടി തിരിഞ്ഞു…..
ആ അലർച്ച കേട്ടിട്ട് ആണ് അനുവും ഗ്യാങും ഫോണിൽ നിന്നും കണ്ണുകൾ ഉയർത്തിയത്…..
“ഡി – കമ്പനി…..”. മീനാക്ഷിയുടെ ചുണ്ടുകൾ മന്ത്രിച്ചു….
രാഹുൽ ആയിരുന്നു ആ അലർച്ച യ്ക്ക് ഉത്തരവാദി…..
എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കുന്നതിന് മുന്നേ തന്നെ രാഹുൽ ഒരു വേട്ട മൃഗത്തെ പോലെ വിഷ്ണുവിന്റെ അടുത്തേയ്ക്ക് പഞ്ഞെത്തി… ക്ലാസിൽ കിടന്ന ടീച്ചർമാരുടെ തടിയിൽ തീർത്ത കസേര ഇടത് കയ്യിൽ തൂക്കി എടുത്ത് വായുവിൽ വിഷ്ണുവിന് നേരെ വീശി….
കസേരയുടെ ഗെതി തിരിച്ചറിഞ്ഞ വിഷ്ണു ഞൊടി ഇടയിൽ കുതറി മാറി…എങ്കിലും ശര വേഗതില്ലുണ്ടായ ആക്രമണത്തിൽ നിന്നും വിഷ്ണുവിന് പൂർണ മുക്തി നേടാനായില്ല…കസേരയുടെ ഒരു കാൽ വിഷ്ണുവിന്റെ നെറ്റിയിൽ വന്നിടിച്ചു….വലത്തേ നെറ്റി പൊട്ടി ചോര ഒലി ച്ചു…
” എന്റെ പെണ്ണിനെ കേറി പിടിക്കാൻ മാത്രം ധൈര്യമയോട നിനക്ക്…?”രാഹുൽ ആക്രോശിച്ചു…..
നെറ്റി പൊട്ടി താഴെ വീണു പോയ വിഷ്ണുവിനെ പ്രമോദ് താങ്ങി എടുത്ത് രാഹുലിന് പഞ്ച് ചെയ്യാൻ പാകത്തിന് നിർത്തി…..
“. രാഹുൽ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്..”വിഷ്ണു കഷ്ടപ്പെട്ട് പറഞ്ഞു…
”നി ഒന്നും പറയണ്ട മൈരേ…”
ഇതെല്ലാം കണ്ട് മരവിച്ച പോലെ നിൽപ്പായിരുന്നു അനുപമ….
. “എടീ ചെന്ന് പിടിച്ച് മാറ്റവനെ ഹെലൻ അലറി…”
പക്ഷേ അനുവിൻ നിന്നടുത്ത് നിന്ന് ഒരടി അനങ്ങാൻ ആയില്ല…..
.”രാഹുൽ ഞാനൊന്ന് പറയട്ടെ…..എന്നിട്ട്..!!!!
പറഞ്ഞ് പൂർത്തിയാക്കും മുന്നേ വിഷ്ണുവിന്റെ വലത്തേ കവിളിൽ രാഹുലിന്റെ മുഷ്ടി പതിഞ്ഞു..
“എടീ നാറി വേഗം ചെന്ന് അവനെ പിടിച്ച് മാറ്റ്…”ഹെലൻ അനുനെ തള്ളി കൊണ്ട് അലറി….