ഈ മൈരിന്റെ കാര്യം …. ഞാൻ ജീവിതത്തിൽ ഏറെ ആശിച്ച ഒന്നാണ് ഇപ്പോൾ നടന്ന സംഭവം …. അനൂന്റെ കരസ്പർശമേറ്റ് കൊതി തീർന്നില്ല , അതിനു മുന്നേ ഈ താടക എവിടുന്നെഴുന്നള്ളി എന്റെ ദൈവമേ ……..
ഞാൻ അവൾ വലിച്ചെറിഞ്ഞ സാധനങ്ങൾ നോക്കി…. 1 കുഞ്ഞ് ഡെറ്റോൾ ബോട്ടില്, പഞ്ഞി , മുറിവിൽ ഇട്ടാനുള്ള മരുന്ന് പിന്നെ 1 ബാൻഡ് എയ്ഡും …… ഈ മൈര് ഇത്ര പെട്ടെന്ന് ഇതെല്ലാം എവിടന്ന് ഒപ്പിച്ച് ….
അടുത്ത ക്ലാസ്സിനു ടീച്ചർ വരുന്നതിന് മുന്നേ ഞാൻ പതിയെ എണീറ്റു പുറത്തേയ്ക്ക് നടന്നു ….എല്ലാരും എന്നെ തന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു ……
ആഹ് അങ്ങനെ ഞാനും പോപുലർ ആയി ….. അടി കൊടുത്തു കൊണ്ടല്ലെന്ന് മാത്രം …….. ഒരു കണക്കിന് രാഹുലിനോട് നന്ദി തോന്നി അനുപമയോട് അടുക്കാൻ ഇങ്ങനെ ഒരവസരം നൽകിയതിന് …… അവളിൽ നിന്ന് ഊർന്ന് വീണ കണ്ണുനീരിൽ എന്നോടൊരൽപ്പം ഇഷ്ടം കാണില്ലേ ….. അതോ വെറും സഹതാപം മാത്രമാണോ ….. ആ…. എന്നാലും ഹെലൻ പിടിച്ചു വലിച്ചോണ്ട് പോയപ്പോ തന്നെ അനു നോക്കിയ നോട്ടം …… എന്റെ സാറേ ………
ഹൊ ഇന്നൊരു വിശ്വ വിഖ്യാത ദിവസം തന്നെ …. ഞാൻ മനസ്സിലോർത്തു ……
പൈപ്പിൻ ചുവട്ടിൽ ചെന്ന് മുഖം കഴുകി …. തണുത്ത ജലം മുറിവിലേയ്ക്ക് വീണപ്പോൾ നെറ്റി വെന്ത് പുകയണ പോലെ തോന്നി …… ആ വേദനയിലും , അനുപമയുടെ കരസ്പർശം തന്റെ കവിളിലൂടെ ഇഴഞ്ഞ സംഭവമോർത്തപ്പോർ വിഷ്ണുവിന് കുളിര് കോരി ……. ഇന്നോർത്തോർത്ത് കിടക്കാൻ സുന്ദര നിമഷങ്ങൾ കിട്ടിയതിന്റെ സന്തോഷത്തിൽ മനസ്സ് തുള്ളി ചാടി…..
വിഷ്ണു അങനെയാണ് , അനുവിന്റെ ഒരു നോട്ടം കിട്ടിയാൽ അന്നത്തെ ദിവസം ഉറങ്ങാൻ കിടക്കുമ്പോൾ നൂറിരട്ടി സന്തോഷത്തിലായിരിക്കും….അവളോട് എന്തെങ്കിലും സംസാരിക്കുന്ന ദിവസമാണെങ്കിലോ, പിന്നെ പറയേം വേണ്ട ….. അന്ന് അമ്മയ്ക്ക് സ്പെഷ്യൽ ഉമ്മയും കെട്ടിപിടിത്തവും ഒക്കെ ഉണ്ടാവും… അനുവുമായി ബന്ധപ്പെട്ട് വളരെ ചെറിയ കാര്യം നടന്നാൽ പോലും വിഷ്ണൂന്റെ മനസ്സിൽ കൊടിയേറ്റമാണ് …. ഉത്സവത്തിന്റെ കൊടിയേറ്റം ….. കുഞ്ഞു കുട്ടികൾക്ക് കളിപ്പാട്ടം കിട്ടിയ പോലെ ആ ഓർമ്മകളെ അവൻ രാത്രി മുഴുവൻ മനസ്സിലിട്ട് താലോലിക്കും …….
ആൽമരച്ചുവട്ടിലേയ്ക്ക് പോകാമെന്ന് വിചാരിച്ചപ്പോൾ മനസ്സ് ശക്തമായി പ്രതിക്ഷേധം പ്രകടിപ്പിച്ചു…..
ന്റ പൊന്നോ ….. ഒരിക്കെ പോയതിന്റെ പൊല്ലാപ്പ് ഇതുവരെ മാറീല …..അപ്പഴാ ……
കോളേജിന്റെ നടവഴിയിലൂടെ നടന്ന് അല്പം ആളൊഴിഞ്ഞ എന്നാൽ വരിവരിയായി നിരന്ന് നിന്ന വൃക്ഷങ്ങളുള്ള സ്ഥലത്തേയ്ക്ക് വിഷ്ണു പോയി……… ആ സ്ഥലം ശ്രീ ചൈതന്യ കോളേജിന്റെ ഒരു ട്രയ്ഡ് മാർക്ക് തന്നെയാണ് …….
മരങ്ങളുടെ ഇടയിലൊക്കെ ചെറിയ തടി പലകകൾ കൊണ്ടുള്ളതും പാറ കല്ലിൽ തീർത്തതുമായ ബെഞ്ചുകൾ ഇട്ടിട്ടുണ്ട്……..
എത്രയോ വർഷങ്ങൾക്ക് മുൻപ് ഏതെക്കെയോ യൂണിയൻ സംഭാവന ചെയ്തതാവും അതൊക്കെ ……. ഇന്നത്തെ യൂണിയൻ എന്താണ് സംഭാവന ചെയ്യുന്നത് …? വെറും പിരിവുകൾ മാത്രം , അതും യൂണിയൻ ഭാരവാഹികൾക്ക് കുടിച്ച് കൂത്താടാൻ വേണ്ടി ……..
മരങ്ങളിൽ ഗുൽമോഹർ പൂക്കളും രാജമല്ലി പൂക്കളും പൂത്തു കവിഞ്ഞ് നിൽക്കുന്നു…… ചുവപ്പും റോസും നിറത്തിലുള്ള പൂക്കൾ വളർന്ന് ഞ്ഞെരുങ്ങുന്ന, വൃക്ഷങ്ങളാൽ തീർത്ത ചെറുകാടു പോലുള്ള ആ സ്ഥലം ശെരിക്കും മനോഹരമായിരുന്നു…… ഒരു ബൊട്ടാനിക്കൽ ഗാർഡൻ പോലെ ……. അതുകൊണ്ട് തന്നെയാണ് ആ സ്ഥലം ഇന്നും അതുപോലെ തന്നെ നിലനിൽക്കുന്നത് ..