❤️അനന്തഭദ്രം 3❤️
Anandha Bhadram Part 3 | Author : Raja | Previous Part
*****======*******
നൃത്തചുവടുകളും കരിമിഴികോണുകളെ തഴുകുന്ന മുടിയിഴകളും പൊൻ ചിലങ്കയുടെ താളങ്ങളും അവളെ എന്റെ ഹൃദയത്തിലേക്ക് ചേർത്ത് വയ്ക്കുവാൻ ഉള്ള കാരണങ്ങളിൽ ഒന്നാണ്…അവളുടെ ചിലങ്കയുടെ താളത്തിനും
എന്റെ ഹൃദയമിടിപ്പിനും ഒരേ വേഗത, ഒരേ പ്രണയം, ഒരേ ആത്മാവ്…💕
*****=======*********
അതു വരെയും ആകാശത്തു തിങ്ങി നിറഞ്ഞു നിന്നിരുന്ന മഴമേഘങ്ങൾ പതിയെ ഭൂമിദേവിയെ പുണരാൻ ആരംഭിച്ചു..ഒപ്പം തലോടലായി മാരുതനും….ബാൽക്കണിയിൽ ഇരുന്നിരുന്ന എന്റെ ശ്രദ്ധ കോരിചൊരിയുന്ന മഴയിലേക്ക് നീണ്ടങ്കിലും ഏട്ടത്തി ഇത് ആരെപ്പറ്റി ആണ് പറയുന്നത് എന്ന് മനസ്സിലാകാതെ ഞാൻ ഇരുന്നു…
“ഭദ്ര.. ഏത് ഭദ്ര..ഇതാരുടെ കാര്യമാ ഏട്ടത്തി പറയുന്നേ?? ”
“അത് ശരി, അപ്പൊ പെങ്കൊച്ചിന്റെ പേര് ഒന്നും അറിയത്തില്ലാല്ലേ..നീ അധികം ആലോചിച്ചു കഷ്ട്ടപ്പെടുവും ഒന്നും വേണ്ട.. നിന്റെ മനസ്സിൽ ഉള്ള അമ്മു തന്നെയാണ് ഞാൻ പറഞ്ഞ ഭദ്ര…”
അമ്മുവിന്റെ ശരിക്കും ഉള്ള പേര് എനിക്ക് അറിയില്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഏട്ടത്തി ആ പേര് പറഞ്ഞത് എന്ന്, ആള് എന്നെ നോക്കി കളിയാക്കി ചിരിച്ചപ്പോൾ മനസ്സിലായി…
എന്നാലും മനസ്സിൽ ഉള്ള ഇഷ്ട്ടം പെട്ടന്നങ്ങോട്ടു സമ്മതിച്ചു കൊടുക്കാൻ എന്തോ ഒരു മടി പോലെ തോന്നി എനിക്ക്..
“ഏട്ടത്തി…. അത് എനിക്ക് ആ കുട്ടിയോട്..
ഇല്ല അങ്ങനെയൊന്നും ഇല്ലാ ഏട്ടത്തി…””
“എങ്ങനെയൊന്നും ഇല്ലാ…
ന്റെ പൊന്നു മോനെ നീ കിടന്നു ഉരുണ്ട് കളിക്കണ്ട…സംഗതി ഞാൻ ഒന്ന് guess അടിച്ചതാണെലും അതു ഏറെകുറെ റെഡിയായിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു… നിന്റെ ഉള്ളിൽ ഇപ്പോ എന്താണ് എന്ന് എനിക്ക് മനസ്സിലാകും..ആദ്യകാഴ്ച്ചയിൽ ഒരു പെൺകുട്ടിയെ കണ്ടപ്പോൾ തോന്നിയ ഇഷ്ട്ടം…അത് ശരിക്കും പ്രണയം തന്നെ ആണോ എന്നുള്ള കൺഫ്യൂഷനിലാണ് ഇപ്പോഴും നീ..
ആ കൺഫ്യൂഷൻ തീർക്കേണ്ടതും നീ തന്നെയാണ്..നീ നന്നായി സമയം എടുത്തു ആലോചിച്ചു തീരുമാനിക്ക്,, കേട്ടോ..”
“ഏട്ടത്തി പറഞ്ഞത് ശരിയാ.. കൃത്യമായ ഒരു ഉത്തരം എനിക്ക് ഇപ്പോഴും കിട്ടിയിട്ടില്ല..
അവളെ ഞാൻ അങ്ങനത്തെ ഒരു ചുറ്റുപാടിൽ കണ്ടപ്പോൾ തോന്നിയ സഹതാപമോ അല്ലെങ്കിൽ അതിന്റെ പുറത്തുള്ള ഒരു affection മാത്രം ആണോ എന്ന് പോലും തോന്നി എനിക്ക് ആദ്യം…””
“അതിനു ഭദ്രയെപ്പറ്റി നിനക്ക് എന്തെങ്കിലും അറിയാമോ…??””
(എനിക്ക് ഭദ്രയോടുള്ളതു സഹതാപം ആണെന്ന് കേട്ടതു കൊണ്ടാണോ എന്തോ ആകാംഷയോടെ ആണ് ഏട്ടത്തി അങ്ങനെ ചോദിച്ചുത്…)
“ഞാൻ ചോദിച്ചത് മറ്റൊന്നും കൊണ്ടല്ല…
നീ ഭദ്രയുടെ കാര്യത്തിൽ ശരിക്കും കൺഫ്യൂസ്ഡ് ആണോ.. അല്ലയോ??
ആദ്യം അത് പറയ്യ്…””