യോദ്ധാവ് 3 [Romantic idiot]

Posted by

“അവർ മരിച്ചപോളും ആരും വന്നില്ല…….. ? ”

“അച്ഛന്റെ ബന്ധുക്കൾ ആരൊക്കെയോ വന്നെന്ന് അച്ഛന്റെ സുഹൃത്തുക്കൾ പറഞ്ഞു. അമ്മയുടെ വീട്ടുക്കാർ അറിഞ്ഞോ എന്ന് പോലും അറിയില്ല. ”

“അമ്മ അവരെ ഒക്കെ ഒരു പാട് മിസ്സ്‌ ചെയ്യുന്നുണ്ടെന്ന് എന്റെ അടുത്ത് പലപ്പോളും പറഞ്ഞിട്ടുണ്ട് . എന്നാൽ അച്ഛന് അങ്ങനെ ഒരു വിഷമം ഉണ്ടായിരുന്നതായി തോന്നിയിട്ടില്ല . ”

“ലവ് മാര്യേജിന്റെ കുഴപ്പം അതാണ് ഫാമിലി മൊത്തം എതിരാക്കും. അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് സ്ത്രീകളെയാണ് കാരണം അവർക്കാണ് ഫാമിലി കമ്മിറ്റ്മെന്റ് പുരുഷൻമാരെക്കാളും കൂടുതൽ. ”

“അപ്പോൾ നീ നിന്റെ അമ്മാവന്റെ മകനെ തന്നെ കല്യാണം കഴിക്കാൻ തീരുമാനിച്ചോ…. ? ”

“ഏയ്യ് ഞാൻ അങ്ങനെ പറഞ്ഞോ ? ”

“അഞ്ജലി ഞാൻ ഒരിക്കൽ എന്റെ അമ്മയോട് ചോദിച്ചിരുന്നു “അമ്മക്ക് അച്ഛനെ കല്യാണം കഴിക്കാതെ വീട്ടുക്കാർ പറഞ്ഞത് കേട്ടാൽ മതി എന്ന് എപ്പോളെങ്കിലും തോന്നിയിട്ടുണ്ടോ ” എന്ന് അതിന് അമ്മ എനിക്ക് തന്ന മറുപടി ”

“അപ്പു ഞാൻ ഇരുപത്തിരണ്ട് വയസ്സ് വരെ വീട്ടുക്കാർ പറഞ്ഞതനുസരിച്ചാണ് ജീവിച്ചത് പക്ഷേ കല്യാണം എന്ന് പറയുന്നത് ഇനിയുള്ള എന്റെ ഭാവി ജീവിതം ആണ്. ”

“അങ്ങനെ ഒരു പങ്കാളിയെ കണ്ടെത്തുമ്പോൾ അയാളെ എനിക്ക് ഇഷ്ടപ്പെടണം കാരണം ഇനിയുള്ള ജീവിതം മൊത്തം അയാളുടെ ഒപ്പം ജീവിക്കേണ്ടത്ത് ഞാൻ ആണ് അല്ലാതെ വീട്ടുക്കാർ അല്ല . അന്ന് അവരുടെ ഇഷ്ടത്തിന് നിന്നിരുന്നെങ്കിൽ അവർക്ക് അത് സന്തോഷം നൽകിയെന്നേ പക്ഷേ ഞാൻ ജീവിതക്കാലം മൊത്തം അതോർത്ത് കരയേണ്ടിവന്നേനെ. ”

“അന്ന് ഞാൻ എടുത്ത തീരുമാനം തെറ്റാണ് എന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. അതിനു നിന്റെ അച്ഛൻ അവസരം ഉണ്ടാക്കിയിട്ടില്ല എന്ന് വേണം പറയാൻ. ”

“ഞാൻ ഇതിപ്പോൾ നിന്റെ അടുത്ത് പറഞ്ഞത് എന്തിനാണ് എന്ന് മനസ്സിലായോ ? ”

“അന്ന് നിന്റെ അമ്മ നിന്ന സിറ്റുവേഷനിലാണ് ഇന്ന് ഞാൻ നിൽക്കുന്നത് ”

“കറക്റ്റ്. നിനക്ക് ഇപ്പോൾ രണ്ട് കാര്യങ്ങൾ ആണ് ചെയ്യാൻ പറ്റുക ഒന്ന് നിന്റെ ആഗ്രഹങ്ങൾ ഒക്കെ കുഴിച്ചുമൂടി നിന്റെ മുറചെക്കനെ കെട്ടുക ”

“അല്ലെങ്കിൽ നിന്നെ മനസിലാക്കുന്ന നിന്റെ ആഗ്രഹങ്ങൾ ഒക്കെ സാധിച്ചു തരാൻ പറ്റുന്ന ഒരു ലൈഫ് പാർട്ണറിനെ കണ്ടെത്തി കല്യാണം കഴുകിക്കുക. എന്ത് വേണമെന്ന് തീരുമാനിക്കേണ്ടത് നീയാണ് ” അഞ്ജലിയോട് പറഞ്ഞുകൊണ്ട് ഞാൻ ചപ്പാത്തിയും കറിയും എടുത്ത് ഹാളിലേക്ക് നടന്നു.

ഭക്ഷണം ടേബിളിൽ വച്ച് തിരിച്ചു കിച്ചണിൽ അഞ്ജലി ചിന്തയിൽ മുഴുക്കി ഇരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *