“മതി ആലോചിച്ചത് ബാക്കി ഭക്ഷണം കഴിച്ചു കഴിഞ്ഞു ആലോചിക്കാം ”
അഞ്ജലിയും ഞാനും ഹാളിലേക്ക് നടന്നു. ഇടത്തെ കാൽ നിലത്ത് കുത്താതെ എന്നെ പിടിച്ചുകൊണ്ടാണ് അഞ്ജലി നടക്കുന്നത്.
അഞ്ജലി ഡൈനിങ് ടേബിളിലെ ചെയറിൽ ഇരുത്തി ഞാൻ പ്ലേറ്റിൽ ചപ്പാത്തി എടുത്തിട്ടു കറി ഒഴിച്ചു .
“താ ഡേവിഡ് ഞാൻ കഴിച്ചോളം ”
“എങ്ങനെ ഈ കയ്യും വച്ചോ………. എല്ലാ ഞാൻ വാരി തരുന്നത് നിനക്ക് ഇഷ്ടമായിലെ ? ”
“ഞാൻ അത് ഒന്നും ഉദ്ദേശിച്ചല്ല പറഞ്ഞത്. ”
“പിന്നെ ? ”
” നിന്നെ വെറുതെ എന്തിനാ ബുദ്ധിമുട്ടിക്കുന്നത് എന്ന് വിചാരിച്ച ”
“അത് ഒക്കെ മോള് ഓരോന്ന് ഉണ്ടാക്കിവെക്കുന്നതിന് മുൻപ് ആലോചിക്കണമായിരുന്നു. തത്കാലം മോള് ഇത് കഴിക്ക് ”
ചപ്പാത്തിയുടെ ഒരു കഷ്‌ണം എടുത്ത് കറിയിൽ മുക്കി അഞ്ജലിക്ക് നേരെ നീട്ടി. അവൾ അത് കഴിച്ചു. എന്നിട്ട് എന്തോ ആലോചിച്ചു ചിരിച്ചു.
“നീ എന്താ ചിരിക്കുന്നത് ”
“ഞാൻ ഹോസ്പിറ്റലിലെ കാര്യം ആലോചിച്ചതാ ”
“എന്ത് ” അവൾ എന്താ ഉദേശിച്ചത് എന്ന് അറിയാൻ ഞാൻ ചോദിച്ചു
“എല്ലാ എന്ത് കണ്ടിട്ടാ ആ സിസ്റ്റർ നമ്മളെ ഹസ്ബൻഡും വൈഫും ആയി തോന്നിയത് എന്ന് ആലോചിച്ചതാ ”
“ഹസ്ബൻഡും വൈഫുമോ ” അവൾ പറഞ്ഞത് ഒന്നും മനസിലാക്കതെ ഞാൻ ചോദിച്ചു
അവൾ സിസ്റ്റർ വന്നപ്പോൾ ഉണ്ടായ സംഭവങ്ങൾ ഒക്കെ പറഞ്ഞു
“എന്നെ കാണാൻ അത്ര മോശമാണോ………. കണ്ടിട്ട് നിന്റെ ഹസ്ബൻഡ് ആണെന്ന് തോന്നാൻ.. 😂😂😂”
“ആ……….. “ഞാൻ തുടയിൽ ഉഴിഞ്ഞു.
എന്റെ കളിയാക്കൽ ഇഷ്ടപെടാതെ അവൾ തുടയിൽ പിച്ചി. പിച്ചി എന്ന് പറഞ്ഞാൽ പോരാ അവിടെ നിന്നും ഒരു കഷ്ണം എടുത്തു എന്ന് പറയാം.
“എന്ത് പിച്ചാടി പിച്ചിയത് മനുഷ്യന്ടെ കണ്ണിൽ നിന്നും പൊന്നീച്ച വന്നു. ”
“എന്നെ കളിയാക്കിയിട്ടലേ സഹിച്ചയോ ”
എന്നെ നോക്കി കൊഞ്ഞനം കുത്തി
അത് കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. ചിലപ്പോൾ ഇവൾ ഭയങ്കര mature ആയ ആളെ പോലെയാണ് സംസാരിക്കുക ചിലസമയത്ത് കുട്ടികളെ പോലെയും.
ഞാൻ വീണ്ടും ചപ്പാത്തി ഓരോരോ കഷ്ണം ആയി അവളുടെ വായിൽവച്ചുകൊടുത്തു. അവൾക്ക് മതിയായപ്പോൾ ഞാൻ കഴിക്കാൻ തുടങ്ങി.
“അപ്പു ” പെട്ടെന്ന് ആ വിളി കേട്ടപ്പോൾ ഞാൻ ഞെട്ടി.