യോദ്ധാവ് 3 [Romantic idiot]

Posted by

“നിനക്ക് എങ്ങനെ ആ പേര് അറിയാം” ആശ്ചര്യത്തോടെ അഞ്ജലിയെ നോക്കി

“നേരത്തെ അമ്മയുടെ കാര്യം പറഞ്ഞപ്പോൾ നീ തന്നെ അല്ലെ പറഞ്ഞത് പൊട്ടാ ”

“ശരിയാണല്ലോ.”

“അമ്മ നിന്നെ അപ്പു എന്നാലെ വിളിച്ചിരുന്നത്. ”

“അമ്മക്ക് ഞാൻ എന്നും അപ്പുവായിരുന്നു. ചെറുപ്പം തൊട്ടേ അമ്മ എന്നെ അങ്ങനെ ആണ് വിളിച്ചിരുന്നത്. എനിക്ക് ഡേവിഡ് എന്നൊരു പേര് ഉണ്ടെന്ന് അമ്മക്ക് അറിയോ എന്ന് പോലും എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ”

“നീ അമ്മയുടെ ആ വിളി ഒരുപാട് മിസ്സ്‌ ചെയുന്നുണ്ടലേ ”

“മ്മ് ”

“അപ്പു എന്നത് ക്യൂട്ട് നെയിം ആണ് ഡേവിഡ് എന്നതിനേക്കാളും വിളിക്കാൻ സുഖവും അതാണ്……………… ഞാൻ നിന്നെ അപ്പു എന്ന് വിളിച്ചോട്ടെ………. നിനക്ക് ഇഷ്ടമില്ലെങ്കിൽ വേണ്ട. ”

“അതിന് എന്താ നീ വിളിച്ചോ. തെറി ഒഴിച്ച് എന്ത് വിളിക്കുന്നതും എനിക്ക് കുഴപ്പമില്ല.😜😜😜.”

“😆😆😆😆”

ഭക്ഷണം കഴിച് കഴിഞ്ഞു ഞാൻ അഞ്ജലിയെ പിടിച്ചു റൂമിൽ എത്താൻ സഹായിച്ചു.

രാത്രിയിൽ കഴിക്കേണ്ട മരുന്നുകൾ ഒക്കെ അഞ്ജലിക്ക് കൊണ്ടുത്ത് എന്റെ റൂമിലേക്ക് കിടക്കാൻ പോയി.

രാവിലെ കണ്ണ് തുറന്ന അഞ്ജലി കാണുന്നത് ഡേവിഡിനെയാണ്.

“ഗുഡ് മോർണിംഗ് ”

“ഗുഡ് മോർണിംഗ് അപ്പു ”

“നല്ല അടിപൊളിയായി ഉറങ്ങി എന്ന് തോന്നുന്നു ”

“മ്മ്. ഇന്നലത്തെ ആക്‌സിഡന്റ് ഷീണവും മരുന്നിന്റെ സെഡക്ഷനും ഒക്കെ കാരണം നാലോണം ഉറങ്ങി. ”

“സാധാരണ ഭാര്യയാണ് ഭർത്താവിനെ വിളിച്ചു ഉണർത്തി ചായ കൊടുക്കുക കലികാലം ” അഞ്ജലിയെ കളിയാക്കി കൊണ്ട് ഡേവിഡ് ചായക്കപ് നീട്ടി

“അതൊക്കെ പണ്ട് ഇപ്പോൾ ഇങ്ങനെയാ ” അഞ്ജലി അതെ ടോണിൽ ഡേവിഡിന് മറുപടി കൊടുത്തുകൊണ്ട് ചായക്കപ് വാങ്ങി.

“അപ്പു നീ ഇന്ന് ഓഫീസിൽ പൊക്കുന്നിലെ…….. സമയം ഇത്രയും അയലോ……..നീ ഇത് വരെ റെഡിയായിട്ട് പോലും ഇല്ല. ”

“ഭാര്യ ഇങ്ങനെ വയ്യാതെ കിടക്കുമ്പോൾ ഭർത്താവ് ജോലിക്ക് പൊക്കുന്നത് ശരിയാണോ…………. ഭാര്യക്ക് കൂട്ടിരിക്കുകയല്ലേ ഒരു നല്ല ഭർത്താവ് വേണ്ടത്….. ”

“ഓ.. എന്റെ ഭർത്താവ് കൂട്ടിരിക്കാൻ വേണ്ടിയുള്ള അസുഖം ഒന്നും എനിക്കില്ല. തത്കാലം എന്നെ നോക്കാൻ ഞാൻ മതി ”

“അഞ്ജലി ഞാൻ സീരിയസ് ആയി പറഞ്ഞതാ. നിന്നെ എങ്ങനെയാ ഇവിടെ ഒറ്റക്കാക്കി പോവുക. “

Leave a Reply

Your email address will not be published. Required fields are marked *