“ആരായിരുന്നു ഫോണിൽ ? ”
“അത്…….. അത്…….. എന്റെ ആന്റിയാണ്. ”
“അതിന് എന്തിനാ നീ ഇങ്ങനെ ടെൻഷൻ ആക്കുന്നത്. ”
“ഞാൻ ടെൻഷൻ അയന്നോ……..എന്തിന്…. അപ്പുവിന് തോന്നിയതാകും. ”
“അത് എന്തായാലും വിട്. എല്ലാ എന്റെ ഭാര്യയെ നോക്കാൻ ഏൽപ്പിച്ച ഹോം നേഴ്സ് എവിടെ ? ”
“ഹോസ്പിറ്റലിൽ ജോലി ഉണ്ടെന്ന് പറഞ്ഞു ഹോം നേഴ്സ് കുറച്ച് മുൻപ് പോയി. ”
“മീര ആയി കമ്പനി ആയോ ? ”
“മ്മ്. മീര സംസാരിക്കാൻ തുടങ്ങിയാൽ കേട്ട് ഇരുന്ന് പോകും. ”
“എല്ലാ താൻ ചായ കുടിച്ചോ ? ”
“മ്മ്.എന്റെ ഒപ്പം ചായ കുടിച് കഴിഞ്ഞ ശേഷമാ മീര പോയത്. ”
“ഓഫീസ് എങ്ങനെ ഉണ്ടായിരുന്നു ? ”
“നീ ഇല്ലാത്തത് ഒഴിച്ചാൽ ബാക്കി എല്ലാം പഴയത് പോലെ ”
“ഞാൻ ഇവിടെ ആണെന്ന് നീ ഫ്രണ്ട്‌സിനോട് ആരെങ്കിലോടും പറഞ്ഞോ ? ”
“ഇതുവരെ ഇല്ല. എന്താ………. ”
“ഏയ്യ് ഒന്നുമില്ല. പിന്നെ ഇനി തത്കാലം ആരോടും പറയണ്ട. ”
“എന്തെ ? ”
“ഞാൻ നിന്റെ ഒപ്പം നിന്ന് എന്ന് അവർ ഒക്കെ അറിഞ്ഞാൽ പിന്നെ അവരെ ഫേസ് ചെയ്യാൻ എനിക്ക് ചമ്മൽ ആക്കും. പിന്നെ ഇവിടെ ഞാൻ താമസിച്ചു എന്ന് പറയുമ്പോൾ അവർ എന്നെ കുറിച്ച് വേറെ എന്തങ്കിലും ഒക്കെ വിചാരിചലോ ? ”
“മോളെ ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആണ് ഒരു ആണും പെണും ഒരു ഫ്ലാറ്റിൽ താമസിച്ചാൽ അത് കാണുന്നവർക്ക് ഒരു കുഴപ്പവും തോന്നില്ല. അങ്ങനെ തോന്നുന്നുണ്ടെങ്കിൽ അത് അവരുടെ കാഴ്ചപ്പാടിന്റെ കുഴപ്പം ആണ്. ”
“പിന്നെ ചമ്മൽ ആണ് നിന്റെ പ്രശ്നം എങ്കിൽ ഞാൻ ഇത് അവരോടു പറയുന്നില്ല പോരെ ”
“ആ മതി 😃😃😃 ”
ഡ്രെസ്സ് മാറിയിട്ട് വരാം എന്ന് അഞ്ജുവിനോട് പറഞ്ഞ് ഞാൻ റൂമിൽ പോയി. ഡ്രെസ്സ് മാറി വാഷ് ചെയ്യാൻ ഉള്ള ഡ്രെസ്സ് എടുത്ത് ഞാൻ പുറത്ത് വന്നു.
അഞ്ജു ടീവിയിൽ മുഴുക്കി ഇരിക്കുകയാണ്. Avengers ഫസ്റ്റ് ആണ് പടം. അവൾ നല്ല ഇന്റെർസ്റ്റിൽ ഇരുന്നാണ് പടം കാണുന്നത്.
ഞാൻ കഴുകാൻ ഉള്ള ഡ്രെസ്സ് വാഷിംഗ് മെഷീനിൽ ഇട്ട് അഞ്ജുവിന്റെ അടുത്തേക്ക് ചെന്നു.