“അഞ്ജു നിന്റെ മാറിയ ഡ്രെസ്സ് ഒക്കെ എവിടെയാ ഇട്ടിരിക്കുന്നത്……….. വാഷ് ചെയാനാ…….. ”
“അത് ഒക്കെ റൂമിൽ ബാസ്കറ്റിൽ ഉണ്ട് ” അവൾ ടീവിയിൽ നിന്ന് കണേണ്ടുക്കാതെ പറഞ്ഞു.
ഞാൻ അവളുടെ റൂമിലേക്ക് നടന്നു.
“അപ്പു നിൽക്ക് “………………………..പെട്ടെന്ന് എന്തോ ആലോചിച്ചു അവൾ എന്നെ വിളിച്ചു.
“എന്താ അഞ്ജു ? ”
“എന്റെ ഡ്രെസ്സ് എടുക്കണ്ട ”
“എന്തെ ? ”
“എന്റെ ഡ്രെസ്സ് ഞാൻ പിന്നെ അലക്കികോളം ”
“ഇപ്പോൾ വാഷ് ചെയ്താൽ എന്താ പ്രശ്നം….. ? ”
“അത്……….അത്………” അഞ്ജു നിന്ന് പരുങ്ങി
“ഒരു അതും ഇതും ഇല്ല. കയ്യും കാലും ഇന്നക്കാൻ വയ്യ എന്നിട്ട് ഞാൻ വാഷ് ചെയ്‌ത്തോളം എന്ന്. ”
അഞ്ജുവിനെ ചീത്ത പറഞ്ഞ് ഞാൻ അവളുടെ റൂമിൽ പോയി ഡ്രെസ്സ് ഇട്ടിരിക്കുന്ന ബാസ്കറ്റ് എടുത്തു വന്നു.
ഞാൻ വരുമ്പോൾ അവൾ എന്നെ തന്നെ നോക്കി ഇരിക്കുവായിരുന്നു. ഞാൻ ബാസ്കറ്റിലെ ഡ്രസ്സ് ഓരോന്നായി എടുത്ത് മെഷീനിൽ ഇട്ടു. അവസാനം അടിയിൽ കിടന്നിരുന്ന ബ്രായും പാന്റിയും എടുത്ത് മെഷീനിൽ ഇട്ടു. ഞാൻ അത് എടുത്തപ്പോൾ അഞ്ജുവിന്ടെ മുഖം നാണത്താൽ ചുവന്നു തുടുത്തു.
ഓ അപ്പൊ ഇതാണ് കാരണം. ബ്രായും പാന്റിയും ഒക്കെ ഞാൻ കാണുന്നതിൽ ഉള്ള ചമ്മൽ കാരണം ആണ് പെണ്ണ് പിന്നെ അലക്കി കൊള്ളാം എന്ന് പറഞ്ഞത്. ഡ്രെസ്സ് ഒക്കെ അലക്കാൻ ഇട്ട് ഞാൻ അഞ്ജുവിന്റെ അടുത്ത് വന്ന് ഇരുന്ന് ടീവി കണ്ടു.
അഞ്ജു എന്നെ നാണം കൊണ്ട് നോക്കുന്നില്ല. അഞ്ജുവിന്റെ ഇരിപ്പ് കണ്ടിട്ട് എനിക്ക് ചിരിപൊട്ടി. ഞാൻ അവളെ നോക്കി ചിരിക്കുന്നത് ഒളികണ്ണിട്ട് നോക്കിയ അഞ്ജു കണ്ടു. അത് കണ്ടപ്പോൾ അവൾക്ക് ദേഷ്യം വന്നു.
“എന്താടാ ചിരിക്കുന്നത്………. ? ”
“ഒന്നും ഇല്ല വെറുതെ………..”
“വെറുതെ ഇരുന്ന് ചിരിക്കാൻ നിനക്ക് എന്താ വട്ട് ആണോ…… ”
എന്നോട് കലിപ്പിൽ പറഞ്ഞ് അവൾ വീണ്ടും ടീവിയിലേക്ക് തന്നെ ശ്രെദ്ധിച്ചു.
നാണം മറക്കാൻ ഉള്ള അഞ്ജുവിന്റെ അടവാണ് ഈ ദേഷ്യം എന്ന് എനിക്ക് മനസിലായി.
അങ്ങനെ ദേഷ്യപെട്ടും വഴക്ക്ക്കുടിയും സന്തോഷിച്ചും ഒക്കെ ദിവസങ്ങൾ കണ്ടാന്നുപോയി.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
” ഒന്ന് പതിയെ നടക്കടാ” പാര്ക്കിങ്ങിലേക്ക് നടക്കുന്ന എന്നോട് ശ്രേയ
നിനക്ക് എന്താ പറ്റിയത്
എനിക്ക് എന്ത് പറ്റി എന്ന് ഞാൻ സംശയഭാവത്തിൽ ശ്രെയയെ നോക്കി
എന്ത് പറ്റി എന്നോ……………..കുറച്ച് ദിവസമായി നിന്നെ ഞാൻ ശ്രെദ്ധിക്കുന്നു…………………….
രാവിലെ എല്ലാവർക്കും മുന്നേ എത്തുന്ന നീ ഇപ്പോൾ പതിവായി രാവിലെ വൈകി വരുന്നു.