ഇത് ആണോ കാര്യം !
ഞാൻ പറഞ്ഞ് തീർന്നില്ല……………….. ഈയിടെ ആയി നീ എപ്പോളും സ്വപ്നം ലോകത്താണ്. ഓഫീസിൽ വന്നാൽ അപ്പോളും എന്തൊക്കെയോ ആലോചിച്ചു ഇരിക്കുക. ചിലപ്പോൾ വെറുതെ ഇരുന്ന് ചിരിക്കുന്നത് കാണാം. ഇടക്കിടെ ആരെയാ ഫോൺ വിളിക്കുന്നു മെസ്സേജ് അയക്കുന്നു. ഓഫീസിൽ നിന്നും എല്ലാവരെയും പറഞ്ഞു അയച്ചു വീട്ടിൽ പോയിരുന്ന നീ ഇപ്പോൾ കണ്ടില്ലെ ഓഫീസ് ടൈം കഴിഞ്ഞപ്പോൾ തന്നെ വീട്ടിൽ പോകുന്നു. എന്താ കാര്യം ?
എന്ത് കാര്യം…………… ഒന്നുമില്ല നിനക്ക് വെറുതെ തോന്നുന്നതാ……ഞാൻ പഴയപോലെ തന്നെയാ
ടാ മോനെ എനിക്ക് ഒന്നും മനസിലായില്ല എന്ന് വിചാരിക്കേണ്ട……… ആരാ കക്ഷി ?
എന്ത് കക്ഷി
നീ ഇടക്കിടെ മെസ്സേജ് അയക്കുന്ന വിളിക്കുന്ന ദാ ഇപ്പോൾ നീ കാണാൻ പോകുന്ന പെണ്ണ് കുട്ടി ഏതാ എന്ന്
അവൾ അത് ചോദിച്ചപ്പോൾ ഞാൻ ഞെട്ടി. ഞാൻ ഇടക്കിടെ അഞ്ജുവിനെ വിളിച്ചു കാര്യങ്ങൾ അനേഷിക്കുന്നത് ബാക്കിയുള്ളവർ ശ്രെദ്ധിക്കുന്നുണ്ട്.
എടി നീ വിചാരിക്കുന്നപോലെ ഒന്നുമില്ല അത് എന്റെ ഒരു ഫ്രണ്ട് ആണ്.
ഗേൾ ഫ്രണ്ടോ ബോയ് ഫ്രണ്ടോ
ഗേൾ ഫ്രണ്ട്
ശ്രേയ എന്നെ നോക്കി ഒരു കള്ളചിരി ചിരിച്ചു.
നീ വിചാക്കുന്നത് അല്ല ഫ്രണ്ട് ഒരു പെണ്ണ്ക്കുട്ടി ആണെന്നാണ് ഉദേശിച്ചത്.
ടാ ഈ പ്രേമം തുടങ്ങി കഴിഞ്ഞാൽ നമ്മുടെ സ്വഭാവത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കും അത് നമുക്ക് മനസിലായിലെങ്കിലും മറ്റുള്ളവർക്ക് പെട്ടെന്ന് മനസിലാക്കും. നീ ഇപ്പോൾ എന്റെ അടുത്ത് നുണ പറഞ്ഞതാണെങ്കിൽ കുഴപ്പമില്ല ഇല്ലെങ്കിൽ നീ ഒന്ന് നാലോണം ആലോചിച്ചുനോക്ക് ആ കുട്ടി വെറും ഫ്രണ്ട് മാത്രം ആണോ എന്ന്.
ഇത് പറഞ്ഞു ശ്രേയ അവളുടെ വണ്ടി എടുത്തു പോയി.
എന്റെ ഉള്ളിൽ ഒരു തീപൊരി വിതറിയാണ് അവൾ പോയത് അത് പതിയെ കത്താൻ ആരംഭിച്ചു.
മനസ്സ് : ശ്രേയ പറഞ്ഞത് ശരിയല്ല അഞ്ജു നിനക്ക് വെറും ഫ്രണ്ട് മാത്രം ആണോ…….. ?
നിനക്ക് അവളെ ഇഷ്ടമല്ലെ
ബുദ്ധി : എല്ലാ അവൾ നിനക്ക് ഫ്രണ്ട് മാത്രം ആണ്. ഇത് ഒക്കെ നിന്റെ തോന്നൽ ആണ്
വെറുതെ ആവശ്യമില്ലാത്തത് ഒന്നും ചിന്തിക്കേണ്ട
മനസ്സ് : അവൾ ഒരു ഫ്രണ്ട് മാത്രം ആയത് കൊണ്ടാണോ അവൾക്ക് ആക്‌സിഡന്റ് ആയി എന്ന് അറിഞ്ഞപ്പോൾ നീ അത്രയും വിഷമിച്ചത്.
ബുദ്ധി : എന്തെ ഫ്രണ്ടിന് ആക്‌സിഡന്റ് അയാൽ വിഷമിച്ചുടെ
മനസ്സ് : ഫ്രണ്ടിന് ആക്‌സിഡന്റ് അയാൽ വിഷമിക്കാം പക്ഷേ അന്ന് നീ വിഷമിച്ചത് അങ്ങനെയല്ല. ആ നേഴ്സ് അഞ്ജുവിനോട് പറഞ്ഞത് ഓർക്കുന്നിലെ ,