ആ നേഴ്സിന് നീ വിഷമിച്ചത് കണ്ടാണ് നിന്നെ അവളുടെ ഹസ്ബൻഡ് ആയി തോന്നിയത്. അങ്ങനെ എങ്കിൽ നീ ആ ദിവസം എങ്ങനെ വിഷമിച്ചിരിക്കണം അത് തന്നെ നീ അവളെ സ്നേഹിക്കുന്നതിന് തെളിവാണ്.
ബുദ്ധി : ഒരു നേഴ്സ് നിങ്ങളെ തെറ്റിദ്ധരിച്ചത് വച്ച് നിനക്ക് അവളെ ഇഷ്ടമാണെന്ന് ചിന്തിക്കുന്നത് ശരിയാണോ ?
അത് മാത്രമോ………………അഞ്ജുവിനോട് തല്ല് കൂടുന്നതും വഴക്കിടുന്നതും എല്ലാം നീ ഒരുപാട് ആസ്വദിക്കുന്നുണ്ട്. നീ ഇപ്പോൾ അവളുടെ ഒപ്പം സമയം ചിലവഴിക്കാൻ ആണ് ആഗ്രഹിക്കുന്നത്. അവളുടെ ഒപ്പമുള്ള ഓരോ നിമിഷവും നീ വളരെയധികം ഹാപ്പിയാണ്.
അത് അവൾ ഫ്രണ്ട് ആയത് കൊണ്ടാണോ അങ്ങനെയങ്കിൽ നിനക്ക് ഉള്ള ഏത് ഫ്രണ്ടിന് ഒപ്പമാണ് ഇത്രയും സന്തോഷമായിരുന്നത്. അതിന് നിനക്ക് ഉത്തരം ഉണ്ടോ?…………………….. ഇല്ല. അതൊക്കെപോട്ടെ നിനക്ക് ഇപ്പോൾ അവളെ പിരിയുന്നതിനെ പറ്റി ചിന്തിക്കാൻ പറ്റുമോ………………..?
ഇല്ല കാരണം അവൾ ഇപ്പോൾ നീ പോലും അറിയാതെ നിന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. നീ പോലും അറിയാതെ അവളെ നീ സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു. യെസ് യു ആർ ഫോൾ ഇൻ ലവ് വിത്ത് ഹേർ.
ബുദ്ധി : ശരി നിനക്ക് ഇനി അവളെ ഇഷ്ടമാണ് എന്ന് തന്നെ വിചാരിക്ക് പക്ഷേ അവൾക്കും നിന്നെ ഇഷ്ടമാകണ്ടേ………………
മനസ്സ് : അവൾക്ക് ഇഷ്ടമാണലോ………അത് അവളുടെ ഇവനോടുള്ള ഇപ്പോളത്തെ അപ്പ്രോച്ചിൽ നിന്നും തന്നെ മനസിലാക്കാലോ………….
ബുദ്ധി :ഒരു പെൺകുട്ടി ഒരാണിന്റെ അടുത്ത് അടുത്തിടപഴകിയാൽ അത് ലവ് ആകുമോ……… ? അവൾക്ക് ഇവിടെയുള്ള ഒരേയൊരു ഫ്രണ്ട് ആണ് നീ അത് കൊണ്ട് അവൾ നിന്നോട് നല്ല ഫ്രീയായി ഇടപഴക്കുന്നു അത് നീ ഒരിക്കലും മറ്റൊരു അർത്ഥത്തിൽ കാണരുത്.
മനസും ബുദ്ധിയും തമ്മിൽ മൽപിടുത്തത്തിൽ ഏർപ്പെട്ടു. രണ്ടുപേരും വിട്ട് കൊടുക്കത്തെ അവരുടെ ഭാഗത്തു ഉറച്ചുനിന്നു. അവരവരുടെ ഭാഗങ്ങൾ ജയിക്കാൻ അവർ ഓരോരോ കാരണങ്ങൾ നിരത്തി.
“ടാ ഞാൻ പറയുന്നത് വല്ലതും നീ കേൾക്കുന്നുണ്ടോ……………. ? ”
അഞ്ജുവിന്റെ ശബ്‌ദം എന്നെ സ്വാബോധത്തിലേക്ക് കൊണ്ടുവന്നു.
അഞ്ജു എന്നെ തന്നെ നോക്കി ഇരിക്കുവാണ് പക്ഷേ ഞാൻ ഇപ്പോൾ ഫ്ലാറ്റിൽ ആണ് ഇരിക്കുന്നത് എന്ന് എന്നെ അത്ഭുതപെടുത്തി. ഓഫീസിൽ നിന്ന് കാറിൽ കയറിയത് മാത്രം എനിക്ക് ഓർമയുണ്ട് , കാർ ഓടിച്ചതോ ഫ്ലാറ്റിലേക്ക് വന്നതോ ഒന്നും എനിക്കോർമ്മയില്ല. ഭാഗ്യം കാർ എവിടെയും പോയി ഇടിക്കാഞ്ഞത്…….. !
“എന്താ ” അഞ്ജു പറഞ്ഞതൊന്നും കേൾക്കാത്ത കാരണം ചോദിച്ചു.
“ബെസ്റ്റ്…………. നല്ല ആളുടെ അടുത്താ ഞാൻ സംസാരിച്ചിരുന്നത്. നീ ഇത് ഏത് ലോകത്താ………… ? ”
“ഞാൻ വേറെ ഒരു കാര്യം ആലോചിക്കുകയായിരുന്നു. നീ എന്താ പറഞ്ഞത്……. ? ”
“നാളെയാണ് ഡോക്ടർ ഹോസ്പിറ്റലിൽ ചെല്ലാൻ പറഞ്ഞിട്ടുള്ളത്. ”
“അതിനെന്താ പോകാം” ഒറ്റവാക്കിൽ അവൾക്ക് മറുപടി നൽകി
“നിനക്ക് എന്ത് പറ്റി ഇന്ന് വന്നപ്പോതൊട്ട് എന്താ ആലോചനയിൽ ആണല്ലോ എന്താ കാര്യം………….”
“ഏയ്യ് അങ്ങനെ പ്രതേകിച്ചു ഒന്നുമില്ല. ഞാൻ ഡ്രെസ്സ് മാറിയിട്ട് വരാം ”
തത്കാലം അവളുടെ ചോദ്യത്തിൽ നിന്നും രക്ഷപെടാൻ പറഞ്ഞു. റൂമിൽ വന്ന് കട്ടിലിലിരുന്ന് വീണ്ടും ഞാൻ ചിന്തയിൽ മുഴുക്കി.
രാത്രി കിടന്നിട്ട് ഉറക്കം വരാതെ ഞാൻ എഴുന്നേറ്റു. മനുഷ്യന്റെ ഉറക്കം കളഞ്ഞിട്ട് അവൾ ഇപ്പോൾ ഫ്ലാറ്റിൽ കിടന്ന് ഉറങ്ങുന്നുണ്ടാകും , ശ്രേയയെ