അഞ്ജു അവളുടെ റൂമിൽ അവളുടെ ബാഗ് എടുത്ത് പുറത്ത് വന്നു. അവൾ ഫ്ലാറ്റിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ നടന്നു.
അവൾ പോകാത്തിരിക്കാൻ ഞാൻ അവളുടെ കൈയിൽ കയറി പിടിച്ചു. അഞ്ജു എന്നെ ദഹിപ്പിക്കുന്ന മട്ടിൽ നോക്കി. എന്നിട്ട് അവളുടെ വലത്തെ കൈ എന്റെ നേരെ നീട്ടി. എന്റെ കണ്ണിൽ ഇരുട്ട് കയറി.
കണ്ണ് തുറന്ന ഞാൻ കാണുന്നത് ചിരിച്ചു കൊണ്ട് ബെഡിൽ ഇരിക്കുന്ന അഞ്ജുവിനെയാണ്.
“എന്ത് ഉറക്കം ആണ് അപ്പു വേഗം എന്നിക്ക് ഹോസ്പിറ്റലിൽ പോകണ്ടേ ”
ഹോ അതൊക്കെ സ്വപ്നം ആയിരുന്നോ. അത് സ്വപ്നം ആണെന്നത് എന്നിൽ ഒരേ സമയം സന്തോഷവും ദുഃഖവും ഉണ്ടാക്കി. അതൊക്കെ സ്വപ്നം ആണെന്ന സന്തോഷവും ഇനി അങ്ങനെ നടക്കുമോ എന്ന ദുഃഖവും.
ഡോക്ടറുടെ അപ്പോയ്ന്റ്മെന്റ് രാവിലെ ആയതിനാൽ ഞങ്ങൾ വേഗം റെഡിയായി ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു.
ഡോക്ടറെ കണ്ട് അഞ്ജുവിന്റെ കൈയിലെയും കളിലെയും കെട്ടഴിച്ചു. കുറച്ചു ദിവസം കയ്യും കാലും അനകത്തെ ഇരുന്നതിന്നാൽ വളരെ പ്രയാസപെട്ടാണ് അവൾ നടന്നത്.
ഉച്ചക്കുള്ള ഫുഡും വാങ്ങി ഞങ്ങൾ തിരിച്ചു ഫ്ലാറ്റിലേക്ക് വന്നു. ഞാൻ ചൊറ് എടുത്ത് പ്ലേറ്റിലേക്ക് ഇട്ടപോളെക്കും അഞ്ജു ഡ്രെസ്സ് മാറി ഡൈനിങ്ങ് ടേബിളിൽ വന്നിരുന്നു.
ചൊറിലേക്ക് കറി ഒഴിച്ച് ഉരുളയാക്കി അഞ്ജുവിന് നേരെ നീട്ടി. അവൾ എന്നെ ആദ്യം ഒന്ന് നോക്കി ചിരിച്ചു എന്നിട്ട് വാതുറന്നു അത് സ്വീകരിച്ചു.
അപ്പോളാണ് അഞ്ജുവിന്റെ കൈയിലെ കെട്ടഴിച്ച കാര്യം എനിക്ക് ഓർമ വന്നത്. ദിവസവും അവൾക്ക് വാരി കൊടുക്കുന്ന ഓർമയിൽ ഞാൻ വാരി കൊടുത്തതാണ് അത് അവൾക്കും മനസിലായി.
“ഇത്രയും ദിവസം നീയല്ലേ വാരിത്തന്നത് നിന്നും കൂടെ വാരിത്തന്നോ ” എന്ന് പറഞ്ഞു അവൾ അടുത്ത ഉരുളളക്കായി വായതുറന്നു.
അഞ്ജുവിന് വാരിക്കൊടുത്തു കഴിഞ്ഞ് ഞാനും ഭക്ഷണം കഴിച്ചു. ഭക്ഷണശേഷം ഉച്ചയുറക്കത്തിനായി കട്ടിലിൽ വന്നു കിടന്നെങ്കിലും എനിക്ക് ഉറക്കം വന്നില്ല.
അഞ്ജുവിനോട് പറയണോ വേണ്ടയോ എന്ന ആശയകുഴപ്പത്തിലായിരുന്നു ഞാൻ.
അഞ്ജുവിനോട് പറഞ്ഞാൽ ഇപ്പോൾ എന്താ സംഭവിക്കുക ഒന്നിലെങ്കിൽ അവൾ യെസ് പറയും അല്ലെങ്കിൽ നോ പറയും ചിലപ്പോൾ സ്വപ്നത്തിൽ കണ്ടപോലെ പെരുമാറി എന്നും വരാം അങ്ങനെ പെരുമറിയാലും അവളെ പിന്നീട് പറഞ്ഞു മനസിലാക്കാൻ പറ്റും
പക്ഷേ ഇത് അവളോട് പറയാതിരുന്നാൽ എന്റെ നെഞ്ചിലെ ഭാരം കൂടുകയേഒള്ളു. ഇപ്പോൾ അവളോടുള്ള ഇഷ്ടം പറയാതിരുന്ന് ഓർത്ത് പിന്നീട് വിഷമിക്കാൻ അവസരം ഉണ്ടാക്കരുത്.
അവളോട് എന്റെ ഇഷ്ടം തുറന്ന് പറയുക അവളുടെ ഉത്തരം നോ ആണെങ്കിൽ പഴയപോലെ അവളോട് ഫ്രണ്ട് ആക്കുക. എന്തായാലും അവളോട് ഇത് പറയാൻ തീരുമാനിച്ചു ഞാൻ കിടന്നു.
ഉറക്കത്തിൽ നിന്നും അഞ്ജുവാണ് എന്നെ വിളിച്ചുണർത്തിയത്.
“ടാ എണീറ്റുവയോ ചായ കുടിക്കാം” എന്ന് പറഞ്ഞവൾ റൂമിന് പുറത്തേക്ക് പോയി. ബാത്‌റൂമിൽ പോയി മുഖവും വായയും കഴുക്കി ഞാൻ ഹാളിലേക്ക് ചെന്നു.