“ഒരു മിനിറ്റ് സാർ………… സാർ ആ കുട്ടി കാഷ്വാലിറ്റിയിൽ ഉണ്ട്. ”
“റിസപ്ഷനിൽ നിന്നും ഞാൻ കാഷ്വാലിറ്റി വിഭാഗത്തിലേക്ക് നടന്നു. ”
“സിസ്റ്റർ ഇവിടെ രാവിലെ ആക്‌സിഡന്റ് ആയി വന്ന കുട്ടി എവിടെയാ…….. ? ”
“ഓ സാർ ആയിരുന്നോ…..? ഞാനാ സാറിനെ വിളിച്ചത്. ”
“അഞ്ജലി കുഴപ്പം എന്തങ്കിലും ഉണ്ടോ സിസ്റ്റർ…… ? ”
“സാർ പേടിക്കാൻ ഒന്നും ഇല്ല. ഒരു ചെറിയ ആക്‌സിഡന്റ് ആയിരുന്നു. ഇപ്പോൾ കുട്ടി മയക്കത്തിലാണ്. ”
ആ സിസ്റ്റർ എന്നെ അഞ്ജലി കിടക്കുന്ന ബെഡിന്റെ അവിടെ കൊണ്ട് പോയി.
അവളുടെ തലയും വലത്തെ കൈയും ചെറിയ കെട്ടുകൾ ഉണ്ട്. ഡ്രെസ്സിൽ മുഴുവൻ ചോരയുടെ പാട്.
ഇടത്തെ കൈയിൽ ഡ്രിപ് ഇട്ട് കിടക്കുകയാണവൾ.
ഞാൻ അവളുടെ അടുത്തായി ബെഡിൽ ഇരുന്നു.
“പിശാശ് എല്ലാം ഉണ്ടാക്കി വച്ചിട്ട് ഒന്നും അറിയാത്ത പോലെ കിടക്കുന്നത് കണ്ടില്ലെ. ”
“മനുഷ്യൻ കുറച്ച് നേരം കൊണ്ട് അങ്ങ് ഇല്ലാണ്ടായി. ”
എന്തിനാണ് ഇത്രയും ടെൻഷൻ അടിച്ചതെന്ന് പലവട്ടം ആലോചിച്ചു എങ്കിലും അതിന് ഉത്തരം കണ്ട് പിടിക്കാൻ മനസ്സിനായില്ല .
പതിയെ കണ്ണ് തുറന്ന അഞ്ജലി ആദ്യം കാണുന്നത് ഡേവിഡിന്റെ മുഖമാണ്.
അഞ്ജലിക്ക് ശരീരം മൊത്തം വേദനിക്കുന്നതായി അനുഭവപെട്ടു.
ചുറ്റും കണ്ണോടിച്ചപ്പോൾ താൻ ഹോസ്പിറ്റലിൽ ആണെന്ന കാര്യം അവള്ക്ക് മനസിലായി.
“അവിടെ അടങ്ങി കിടക്ക് പെണ്ണെ ”
എനിക്കാന് തുടങ്ങിയ അഞ്ജലിയെ ഡേവിഡ് തടഞ്ഞു.
അഞ്ജലി ഡേവിഡിനെ നോക്കി മങ്ങിയ ചിരി ചിരിച്ചു.
“എങ്ങനെ അറിഞ്ഞു ? ”
ഇ”വിടുത്തെ നേഴ്സ് തന്റെ ഫോണിൽ നിന്നും എന്നെവിളിച്ചു . എന്താ ശരിക്കും സംഭവിച്ചത് ? ”
“റോഡ് ക്രോസ്സ് ചെയ്തപ്പോൾ ഒരു വണ്ടി റോങ്ങ് സൈഡ് വന്ന് ഇടിച്ചതാ……..”
കുറച്ചു കഴിഞ്ഞ് ഡ്യൂട്ടി ഡോക്ടർ വന്ന് അഞ്ജലിയെ പരിശോധിച്ചു.
വലത്തെ കയ്യിലും ഇടത്തെ കാലിലും നീര് ഉണ്ട്. ഒരാഴ്ച ബെഡ് റസ്റ്റ് എടുക്കണം.
ഡേവിഡ് ഡിസ്ചാർജ് , ബിൽ ഒക്കെ ശരിയാക്കാൻ പോയി.
“കുട്ടിയുടെ ഹസ്ബൻഡ് ഒരുപാട് പേടിച്ചു ”
“എന്താ സിസ്റ്റർ……….. ? ”
“കുട്ടി ആക്‌സിഡന്റ് ആയി എന്ന് അറിഞ്ഞു വന്നപ്പോൾ ഹസ്ബൻഡ് ഒരുപാട് പേടിച്ചിരുന്നു എന്ന്. ”
സിസ്റ്റർ ഡേവിഡിനെ ആണ് ഉദ്ദേശിക്കുന്നത്.
“നിങ്ങൾ രണ്ടാളും കാണാൻ നല്ല ചേർച്ചയുണ്ട് എന്നും പറഞ്ഞ് സിസ്റ്റർ ഡ്രിപ് ഊരി പോയി. ”
“പോകാം “