“അപ്പു എനിക്ക് ഫ്ലാറ്റിൽ പോകണം………” അഞ്ജു തന്നെ മൗനം ബേധിച്ചു.
“പോകണോ……….. ? ”
“എന്താ പോകണ്ടേ……… ? ”
“വേണ്ട പോകണ്ട. ഇനി എന്റെ ഒപ്പം ഇവിടെ നിന്നാൽ പോരെ………… ? ”
“മതിയോ………. ? ”
“മതി”
ഞങ്ങക്കിടയിൽ വീണ്ടും മൗനം തളംകെട്ടി.
അപ്പോൾ ആണ് “ആ കയ്യിലേയും കളിലെയും കെട്ടൊക്കെ അഴിച്ചോ ? ” എന്ന് ചോദിച്ചു മീരയുടെ എൻട്രി.
മീരയെ കണ്ടപ്പോൾ ഞങ്ങൾ തമ്മിൽ അകന്നിരുന്നു. മീര എന്തായാലും ഇപ്പോൾ വന്നത് നന്നായി എന്ന് എനിക്ക് തോന്നി.
“ആ അഴിച്ചു ” എന്ന് അഞ്ജു മീരക്ക് മറുപടി നൽകി
രാത്രി ഞങ്ങളുടെ ഒപ്പം ഭക്ഷണം കഴിച്ചു കഴിഞ്ഞാണ് മീര പോയത്. മീര ഞങ്ങൾ അവരവരുടെ റൂമിലേക്ക് കിടക്കാൻ പോയി.
എനിക്ക് കിടന്നിട്ട് ഉറക്കം വന്നില്ല. ഇന്നലെ ടെൻഷൻ കാരണം ആണ് ഉറക്കം വരാഞ്ഞതെങ്കിൽ ഇന്ന് സന്തോഷം കാരണമാണ്.
പുറത്ത് പെയ്യുന്ന മഴ ആസ്വദിച്ചു ഞാൻ കിടന്നു. പെട്ടെന്ന് ഇടി വെട്ടിയപ്പോൾ ആണ് എനിക്ക് അഞ്ജുവിന്റെ കാര്യം ഓർമ വന്നത്. ഞാൻ ബെഡിൽ നിന്നും എനിക്കാൻ തുടങ്ങിയപ്പോൾ എന്റെ റൂമിന്റെ ഡോർ തുറക്കുന്ന ശബ്‌ദം കേട്ടു.
ഞാൻ റൂമിലെ ലൈറ്റ് ഇട്ടു………. അഞ്ജു നടന്ന് വന്ന് ബെഡിൽ ഇരുന്നു………….
“മ്മ് എന്താ ? ” കാരണം മനസ്സിലായിട്ടും ഞാൻ അവളോട് ചോദിച്ചു.
“ഞാൻ ഇന്ന് ഇവിടെയാ കിടക്കുന്നത്……….”
“നിനക്ക് എന്താ അവിടെ കിടന്നാൽ………..”
“നീ എന്ത് മനുഷ്യനാടാ………… സാധാരണ കാമുകന്മരാക്ക് ആണെങ്കിൽ ഇതിൽ കൂടുതൽ സന്തോഷം വേറെ ഉണ്ടാക്കില്ല എന്നിട്ട് ഇവൻ ചോദിക്കുന്നത് നിനക്ക് എന്താ അവിടെ കിടന്നാൽ എന്ന് ”
“പിന്നെ നിനക്ക് എന്റെ അടുത്ത് കിടക്കാൻ പൂതിയായിട്ടു അല്ലെലോ ഇപ്പോൾ വന്നത് , നിനക്ക് ഇടി മിന്നൽ പേടിയായിട്ടാലേ പേടിത്തുറി……….ആൾക്കാരെ തല്ലാൻ ഒക്കെ നല്ല ധൈര്യമാണ് പക്ഷേ ഇടി മിന്നലിനെ പേടിയാണ് 😅😅😅😅😅 ”
“പിന്നെ എനിക്ക് പേടി ഒന്നുമില്ല ” എന്ന് പറഞ്ഞു തീർന്നതും ഇടി വെട്ടിയതും ഒരുമിച്ചായിരുന്നു.
അമ്മേ എന്ന് വിളിച്ചു അഞ്ജു എന്റെ മെത്തേക്ക് ചാടിവീണു.
“നിനക്ക് പേടി ഒന്നും ഇല്ലെന്ന് എനിക്കിപ്പോൾ മനസിലായി. 😂😂😂😂😂”
അഞ്ജു തലഉയർത്തി ഒരു വളിച്ച ചിരി ചിരിച്ചു എന്നിട്ട് എന്റെ നെഞ്ചത്ത് തലവച്ചു കിടന്നു. കുറച്ചു കഴിഞ്ഞു മഴയും മിന്നലും പോയെങ്കിലും അവൾ അങ്ങനെ തന്നെ കിടന്നു.
“അപ്പു………. ” നെഞ്ചിൽ കിടന്ന് കൊണ്ടവൾ വിളിച്ചു
“മ്മ് “