” നീ എന്താ കഴിക്കുന്നില്ലേ………” ഞാൻ അഞ്ജുവിനോട് ചോദിച്ചപ്പോൾ അവൾ എന്നെ നോക്കി വാതുറന്നു.
ഓ അപ്പോ അതാണ് കാര്യം പെണ്ണിന് ഞാൻ വാരിക്കൊടുക്കണം. പുട്ടും കടലയും കുഴച് അഞ്ജുവിന് വാരിക്കൊടുത്തു. അവൾ കഴിച്ചു കഴിഞ്ഞപ്പോൾ ഞാനും വേഗം കഴിച്ചു. ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഞാനും അഞ്ജുവും ഫ്ലാറ്റിൽ നിന്നും ഇറങ്ങി.
“അഞ്ജു………” ഫ്ലാറ്റിന്റെ ഡോർ തുറക്കാൻ പോയ അവളെ ഞാൻ വിളിച്ചു.
“എന്തെ……..”
“എന്റെ കണ്ണിൽ എന്തോ പോയി……” കണ്ണ് തിരുമ്മി കൊണ്ട് പറഞ്ഞു.
“എവിടെ നോക്കട്ടെ…….” അഞ്ജു എന്റെ കണ്ണ് കൈ കൊണ്ട് വിടർത്തി നോക്കി
“ഒന്നും കാണുന്നില്ലാലോ……….. ? ”
നിമിഷനേരം കൊണ്ട് ഞാൻ അഞ്ജുവിനെ പിടിച്ചു ചുവരിൽ ചേർത്ത് നിർത്തി. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കുന്നതിന് മുൻപേ ഞാൻ അവളുടെ ആധരപാനം തുടങ്ങി.
ഞാൻ അഞ്ജുവിന്റെ കീഴ്ചുണ്ട് നുണഞ്ഞു കൊണ്ടിരിക്കുന്നു. അഞ്ജു പതിയെ എന്റെ മേൽചുണ്ട് നുണയാൻ ആരംഭിച്ചു. അവളുടെ കൈ എന്റെ കഴുത്തിലൂടെ ഇട്ട് അവൾ എന്നെ അവളിലേക്ക് അടുപ്പിച്ചു. കുറച്ചുനേരത്തെ അധരപാനത്തിന് ശേഷം ഞാൻ അവളുടെ അധരങ്ങളെ മോചിപ്പിച്ചു. ഞങ്ങൾ രണ്ടുപേരും ശ്വാസം നേരെ എടുത്തു. അധരങ്ങൾ തമ്മിൽ വേർപെട്ടെങ്കിലും ഞാൻ അവളോട് ചെന്നാണ് നിൽക്കുന്നത്.
“ഇപ്പോൾ കരട് പോയി 😉😉😉😉” അവളോട് ചേർന്ന് നിന്ന് തന്നെ പറഞ്ഞു.
രണ്ടുപേരുടെയും ശ്വാസഗതി നേരെയായപ്പോൾ ഞാൻ വീണ്ടും അധരപാനത്തിനായി അധരത്തെ അവളിലേക്ക് ചേർത്തു പക്ഷേ ഇത്തവണ എന്റെ നീക്കം മുൻക്കൂട്ടി മനസിലാക്കിയ അഞ്ജു എന്റെ അധരം അവളിൽ എത്തുന്നതിന് മുൻപെ എന്നെ തള്ളിയിട്ടു ഡോർ തുറന്നു പുറത്ത് കിടന്നു.
“വേഗം ഓഫീസിലേക്ക് വരാൻ നോക്ക് തെമ്മാടി ” എന്ന് പറഞ്ഞു അവൾ പോയി അവൾക്ക് പിന്നാലെ ഞാനും ഓഫീസിലേക്ക് ഇറങ്ങി.
അഞ്ജലി വന്നതിനാൽ എല്ലാവരും അവരവരുടെ വർക്കിൽ മുഴുക്കി ഇരിക്കുവാണ് . ഞാനും എന്റെ വർക്ക് ചെയ്യാൻ ആരംഭിച്ചു.
ഉച്ചക്ക് ശേഷം അഞ്ജു നേരത്തെ ബാഗ് എടുത്ത് പുറത്തേക്ക് പോയി.
“ഇവൾ ഇത്ര നേരത്തെ എവിടെക്കാണ് പോകുന്നത് ” എന്ന് അറിയാൻ അവളെ വിളിക്കാൻ ഫോൺ എടുത്തപ്പോൾ ആണ് അവളുടെ മെസ്സേജ് കാണുന്നത്
എന്റെ ആന്റി ഇവിടെ വന്നിട്ടുണ്ട്. ഞാൻ ആന്റിയെ കാണാൻ പോകുന്നു വരാൻ ചിലപ്പോൾ വൈക്കും ഇതായിരുന്നു മെസ്സേജിന്റെ ഉള്ളടക്കം.
ഞാൻ ഓഫീസിൽ നിന്ന് ഇറങ്ങിയപ്പോൾ ആണ് ചേട്ടായി എന്ന് വിളിച്ചു അന്ന വരുന്നത്.
“ചേട്ടായി എന്റെ ഒപ്പം ഒന്ന് മാളിൽ വരുമോ ? ”
“എന്തിന്……… ? ”
“ഡ്രെസ്സ് എടുക്കാൻ ആണ്……… ”
“ഒന്ന് പോയെ പെണ്ണെ…….ഡ്രെസ്സ് എടുക്കാൻ ആണെങ്കിൽ നീ ശ്രെയയെ എങ്ങാനും വിളിച്ചുപോ………. “