ഞാൻ ശ്രേയ ചേച്ചിയോട് ചോദിച്ചു. ശ്രേയ ചേച്ചിക്ക് എവിടെയോ പോകാനുണ്ട് അതാ…… ? പ്ലീസ് ചേട്ടായി………
“അതികം നിന്ന് കൊഞ്ചണ്ടാ ഞാൻ വരാം ”
അന്നയുടെ ഒപ്പം ഞാൻ മാളിലേക്ക് പോയി. ഡ്രെസ്സ് എടുക്കാൻ കടയിൽ കയറ്റി അവൾ എന്നെ പോസ്റ്റ് ആക്കി. ഒരുജോഡി ഡ്രെസ്സ് എടുക്കാൻ അവൾക്ക് മുക്കാൽ മണിക്കൂർ എടുത്തു.
സെയിൽസ്മാനേ കൊണ്ട് അവിടെയുള്ള ഭൂരിഭാഗം ഡ്രെസ്സും അവൾ എടുത്തിടിച്ചു.പാവം……….. പെണ്ണുങ്ങൾക്ക് ഒക്കെ ഡ്രെസ്സ് എടുക്കാൻ എന്തിനാണാവോ ഇത്രയും സമയം അതൊക്കെ നമ്മൾ ആണുങ്ങൾ കടയിൽ കയറി 5 മിനിറ്റിനുള്ളിൽ ഡ്രെസ്സ് എടുത്ത് ഇറങ്ങും.
ഡ്രെസ്സ് എടുത്ത് ഞങ്ങൾ പോരാൻ പോരുമ്പോൾ ആണ് അഞ്ജു കോഫി ഷോപ്പിൽ ഇരിക്കുന്നത് ഞാൻ കണ്ടത്.
അവൾ ഒരു ചെറുപ്പക്കാരനുമായി ഇരുന്ന് സംസാരിക്കുകയാണ്. ഞാൻ അഞ്ജുവിനെ വിളിച്ചു . അവൾ ഫോൺ എടുത്ത് എന്റെ കാൾ കട്ട് ചെയ്തു. ഞാൻ വീണ്ടും അഞ്ജുവിനെ വിളിച്ചു. അവൾ വീണ്ടും കാൾ കട്ട് ചെയ്തു. അത് കഴിഞ്ഞ് എനിക്ക് അവളുടെ മെസ്സേജ് വന്നു.
“ഐ ആം വിത്ത് ആന്റി . കാൾ യു ലെയ്റ്റർ ”