പക്ഷേ അവളുടെ കണ്ണുകൾ എന്റെ മുഖത്ത് നിന്നും മാറ്റിയില്ല.
പക്ഷേ ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയില്ല. എനിക്ക് എന്തോ ആ നോട്ടത്തെ നേരിടാൻ ശക്തിയില്ലാത്തത് പോലെ.
ഞാൻ ഓരോ ഉരുളകളായി അവൾക്ക് കൊണ്ടു.
പെട്ടെന്ന് അവൾ ചുമക്കാൻ തുടങ്ങി. ചോറ് തെരുപയിൽ കയറിയതാണ്.
“ഭക്ഷണം കഴിക്കുമ്പോൾ ഓരോന്ന് ആലോചിരുന്നാൽ ഇങ്ങനെ ഒക്കെ ഉണ്ടാക്കും. ”
അവളുടെ നേറുക്കയിൽ തട്ടിക്കൊണ്ടു ചീത്ത പറഞ്ഞു.
അവൾ അതിനു മറുപടി പറയാതെ എന്നെ നോക്കി ചിരിച്ചു.
“മതി എന്റെ വയർ ഫുൾ ആയി . ”
“അത് പറഞ്ഞാൽ പറ്റില്ല ഇത് മൊത്തം കഴിക്കണം. ”
ഞാൻ വീണ്ടും ഒരു ഉരുള അവൾക്ക് നേരെ നീട്ടി. അവൾ ഇഷ്ടമില്ലാഞ്ഞിട്ടും അത് കഴിക്കാൻ തുടങ്ങി.
“മതി പ്ലീസ് ” അടുത്ത ഉരുള നീട്ടിയ എന്നെ നോക്കി അവൾ കെഞ്ചി പറഞ്ഞു.
“ശരി ” ഞാൻ എന്റെ പ്ലേറ്റ് എടുത്ത് ഭക്ഷണം കഴിക്കാൻ തുടങ്ങി.
അഞ്ജലി ഞാൻ കഴിക്കുന്നതും നോക്കി ഇരുന്നു. അവളുടെ നോട്ടത്തിൽ എനിക്ക് ഒരു വല്ലാത്ത പ്രത്യേകത തോന്നി.
അഞ്ജലിയെ പിടിച്ചു ബെഡിൽ എത്തിച്ചു ഞാൻ എന്റെ റൂമിൽ വന്നു കിടന്നു.
ഉച്ചയുറക്കം പതിവില്ലാത്തതിനാൽ കിടന്നിട്ട് ഉറക്കം വന്നില്ല .
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
“അപ്പു മോനെ എനിക്കടാ എത്ര നേരമായി വിളിക്കുന്നു…….. ? ”
“ഒന്ന് പോ അമ്മ കുറച്ചു നേരം കൂടി ഉറങ്ങട്ടെ. ”
“ദെ ചെക്കാ എനിക്കുന്നുണ്ടോ…….. ? ഇനി എഴുന്നേറ്റിലെൽ ഞാൻ തലേക്കൂടി വെള്ളം ഒഴിക്കും. ”
“വേറെ നിവർത്തി ഇല്ലാതെ ഞാൻ എഴുന്നേറ്റു. ”
“അമ്മ ചൂട് പറക്കുന്ന ചായ എനിക്ക് നേരെ നീട്ടി. ഞാൻ അത് വാങ്ങി കുടിക്കാൻ തുടങ്ങി. ”
“എന്തിനാ അമ്മ എന്നെ രാവിലെ തന്നെ വിളിച്ചത്……. ? ”
“ഇന്ന് ഒന്നാംതിയ്യതി അല്ലെ എന്നെ ഒന്ന് അമ്പലത്തിൽ ആക്കി താടാ…… ”
“ഹാ നടന്നത് തന്നെ. എന്നെ കൊണ്ട് ഒന്നും വയ്യ അത്രയും ദൂരം വണ്ടി ഓടിക്കാൻ…… ”
“അമ്മയുടെ മുത്ത് അല്ലെടാ ഒന്ന് അമ്മയെ ആക്കിതാ………..”
“സോപ്പിങ് ഒന്നും കൊണ്ടും കാര്യം ഇല്ല ലക്ഷ്മിക്കുട്ടി പിള്ളേർ ഒക്കെ വലുതായി ഇത് ഒന്നും ഏൽക്കില്ല……….”
“അതെ പിള്ളേർ ഒക്കെ വലുതായി പണ്ട് നിന്നെയും എടുത്ത് എവിടേക്ക് ഒക്കെ കൊണ്ട് പോയിരിക്കുന്നു. ”
“ഇപ്പോൾ നിങ്ങൾ വലുതായപ്പോൾ അമ്മയെ അമ്പലത്തിൽ കൊണ്ട് പോകാൻനിനക്ക് ഒക്കെ നാണക്കെട് അല്ലെ. ”
“മക്കൾ ഒക്കെ വലുതായാൽ അവരുടെ കൈയിൽ നിന്നും ഒരുപാട് ഒന്നും പ്രതീക്ഷിക്കരുത് എന്ന് പണ്ടുള്ളവർ പറയുന്നത് ശരിയാ . ”
“നിങ്ങൾക്ക് ഇപ്പോൾ നിങ്ങളുടെ കാര്യങ്ങൾ അല്ലെ വലുത്………..”
“Wow കൊള്ളാം സൈക്കോളജിക്കൽ മൂവ്. മതി അഭിനയിച്ചത് ഞാൻ കൊണ്ട് പോകാം …….. “