“നീ ഉദ്ദേശിച്ചത് എന്താണ് എന്ന് മനസിലായി. ഡേവിഡ് ലക്ഷ്മി ഈ പേരുകൾ തമ്മിൽ മാച്ച് ആക്കുന്നില്ലലെ ”
“അച്ഛന്റെയും അമ്മയുടെയും ഒരു ഇന്റർകാസ്റ്റ് മാര്യേജ് ആയിരുന്നു. എ ലവ് മാര്യേജ്…… ”
“നിനക്ക് കേൾക്കാൻ താല്പര്യം ഉണ്ടങ്കിൽ പറയാം ”
“ലവ് സ്റ്റോറീസ് കേൾക്കാനും വായിക്കാനും ആർക്കാ ഇഷ്ടമില്ലാത്തത് നീ പറ ”
“നീ വിചാരിക്കുന്നപോലത്തെ ലവ് സ്റ്റോറി ഒന്നും ഇല്ല. ഒരു സാധാരണ സ്റ്റോറി.”
” അമ്മ ജനിച്ചത് ഒരു ഗ്രാമത്തിലാണ് . എന്റെ അപ്പുപ്പൻ അതായത് അമ്മയുടെ അച്ഛൻ അവിടത്തെ ഒരു മാടമ്പി ആയിരുന്നു. ”
“നാട്ടിലെ അറിയപ്പെടുന്ന തറവാടായതിനാൽ നാട്ടിൽ എന്ത് കാര്യങ്ങളുടെയും അന്തിമ തീരുമാനത്തിലും അപ്പൂപ്പന്റെ പങ്കു വലുതാണ് . അപ്പുപ്പനോടുള്ള ബഹുമാനവും ഭയവും അതിന് പുറകിലുണ്ട്. ”
“തറവാട്ടിലെ ഏറ്റവും ഇളയക്കുട്ടി ആയിരുന്നു അമ്മ, അതിനാൽ എല്ലാവരുടെയും സ്‌നേഹവും വാത്സല്യം അമ്മക്ക് വേണ്ടുവോളം കിട്ടിയിരുന്നു.എല്ലാവരുടെയും കണ്ണിലുണ്ണി ആയിരുന്നു അമ്മ. ”
“അങ്ങനെ ഇരിക്കെയാണ് റോഡ് പണിക്ക് അവിടേക്ക് പുതിയ എഞ്ചിനീയർ ആയി നമ്മുടെ നായകന്റെ എൻട്രി. എന്റെ അച്ഛൻ ജോൺ കുര്യൻ……. ”
“വിശാലമനസ്ക്കനായ എന്റെ അപ്പുപ്പൻ തറവാടിനോട് ചേർന്ന തന്റെ വീട് പുതിയ എഞ്ചിനീയർക്ക് താമസിക്കാൻ ആയി നൽകി ഒപ്പം തറവാട്ടിൽ നിന്ന് മൂന്ന് നേരം ഭക്ഷണവും എത്തിച്ചു . ”
“പാവം അറിഞ്ഞിരുന്നില്ല താൻ തന്നെ തനിക്ക് വെട്ടുന്ന കുഴിയാണത് എന്ന്. ”
“ഒരു ദിവസം അച്ഛന് ഭക്ഷണം കൊടുക്കാൻ ജോലിക്കാർക്ക് പകരം പോയത് അമ്മയായിരുന്നു. ”
“അത് ഒരു തുടക്കം ആയിരുന്നു. ”
“ആദ്യ കാഴ്ചയിൽ തന്നെ അച്ഛന്റെ ഹൃദയത്തിൽ അമ്മ കയറി പറ്റി. ”
“അച്ഛനെ കുറ്റം പറയാൻ പറ്റില്ല. പേര് പോലെ തന്നെ ലക്ഷ്മി ദേവിയെ പോലെ ആയിരുന്നു അമ്മ. ആ മുഖത്തെ തേജസും ഐശ്വര്യവും…… ”
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
“ആരാ എന്താ വേണ്ടത്………. ? ”
ഗാംഭീര്യം ഉള്ള ശബ്‌ദം കേട്ട് ലക്ഷ്മി ഞെട്ടി
“അത്……. ഞാൻ……….. തറവാട്ടിന്………… ഭക്ഷണം…… ”
വിക്കി വിക്കി ലക്ഷ്മി എങ്ങനെയോ പേടിച്ചു കൊണ്ട് പറഞ്ഞൊപ്പിച്ചു
“തരൂ” ചിരിച്ചുകൊണ്ട് ജോൺ ലക്ഷ്മിക്ക് നേരെ കൈ നീട്ടി.
ചിരിക്കുന്ന അയാളുടെ മുഖം കണ്ടപ്പോൾ ലക്ഷ്മിക്ക് സമാധാനമായി. അവൾ ഭക്ഷണം പത്രം ജോണിന് കൊടുത്തു.
“എന്താ പേര്…. ? ”
“ലക്ഷ്മി ”
“എന്താ സാറിന്റെ പേര്…. ”
ജോൺ…… ജോൺ കുര്യൻ. പിന്നെ എന്നെ സാർ എന്ന് ഒന്നും വിളിക്കണ്ട പേര് വിളിച്ചാൽ മതി കേട്ടോ
ലക്ഷ്മി അതിന് ചിരിച്ചു കൊണ്ട് തറവാട്ടിലേക്ക് നടന്നു. ഇടക്ക് തിരിഞ്ഞു നോക്കിയപ്പോൾ തന്നെത്തന്നെ നോക്കി നിൽക്കുന്ന ജോണിനെ കണ്ടപ്പോൾ അവൾക്ക് പെട്ടെന്ന് നാണം വന്നു.