അയ്യോ..ഇല്ല….അവർ ഓടി …ഞാൻ ചിരിച്ചു ..തടിമാടൻ പിന്നാലെ ഓടി…
അഹ് ..വണ്ടി എടുക്കുന്നതിനു മുൻപ് ഞാൻ അവിടെ ചെന്ന് ഒരു കാര്യം രഹസ്യം ആയി പറഞ്ഞു ..
നിന്റെ എക്കെ സകല കളിയും ഞങ്ങൾ പൊളിച്ചിട്ടുണ്ട് .ഇവന്മാരെ പോലെ ,വേറെയും ആളുകളെ നീ എക്കെ പറ്റിച്ചു നടക്കുവായിരുന്നില്ലേ ?അവർ നല്ല പോലെ ഞെട്ടി ഞാൻ പര്യുഅന്തഃ കേട്ട് …
അഹ് ..അങ്ങനെ അല്ലെ ..നീ എക്കെ ഇവിടെ നിന്നും ഉള്ള നാളികേരവും ..എല്ലാം പെറുക്കി കൊണ്ട് പോയത് അതും കഴിഞ്ഞ എട്ടു വര്ഷം ആയി …
ആഹ് ആ കണക്കിൽ ഒരു പന്ത്രണ്ടു ലക്ഷം രൂപ നിന്റെ വീട്ടിൽ നിന്നും ഇന്നലെ സെബാട്ടി പൊക്കി …
അവിടെ ഇരുപതു ലക്ഷം ഇരുപ്പുണ്ടായിരുന്നു .അതിൽ നിന്നും ആകെ പന്ത്രണ്ട് എടുത്തുള്ളൂ കേട്ടോ..
അവൾ എന്നെ ദയനീയം ആയി നോക്കി .
ബാക്കി ഞങ്ങൾ എടുക്കാത്തത് ,ഈ രണ്ടു കുഞ്ഞുങ്ങളെ ഓർത്തു ആണ്….
അതും നീ പറ്റിച്ചു ഉണ്ടാക്കിയത് അല്ലെ..അത് അവിടെ .ഇരിക്കട്ടെ…
അഹ് പിന്നെ ശോശന്നയെ ..നീ ചെയ്ത പാപങ്ങളുടെ പരിഹാരം ആയി …നീ വീട്ടിലെ അലമാരിയിൽ വെച്ചിരുന്ന ഒരു ഇരുപത്തി അഞ്ചു പവൻ സ്വർണ്ണം കൂടി ഞങ്ങൾ എടുത്തു .ഇവിടെ വഴിപാട് ആയി ഇട്ടേക്കാം .പാവപെട്ട ഏതോ കുറെ കുടുംബങ്ങളുടെ കണ്ണുനീര് അങ്ങ് തീരട്ടെ…
അവർ ഒന്നും പറഞ്ഞില്ല…
അഹ് ..പിന്നെ ദേ ഈ തടിമാടൻ…. അവനുള്ളത് ബാക്കി …അവിടെ ഞാൻ വരുണ്ട്ന് …അന്ന് നിന്നെ ഇതിലും മനോഹരംആയി ഞങ്ങൾ …കാണും.
ആയോ സാറെ….അവർ കൈകൂപ്പി …
അഹ് അപ്പോൾ വിട്ടോ …..ദേ പുറത്തോട്ട് നോക്കിക്കേ ,ഒരു ഇന്നോവ കിടക്കുന്നത് കണ്ടോ…എന്റെ പിള്ളേർ ആണ് ..നീ എക്കെ നേരെ അങ്ങോട്ട് തന്നെ ആണോ എന്ന് അറിയാൻ വേണ്ടി..കൂടെ വരുന്നത് ..
അവളുമ്മാർ നല്ലത് പോലെ പേടിച്ചു …അഹ് അപ്പോൾ ടാറ്റ ..
ഞാൻ തിരികെ വന്നപ്പോൾ സുദേവനും ജയദേവനും എണീറ്റ് നിന്നും ..
ഉം….എടാ…നിന്റെ എക്കെ കാര്യം അറിഞ്ഞപ്പോൾ തന്നെ ഞാൻ എല്ലാം അന്വേഷിച്ചു .അങ്ങനെ ആണ് ഇതെലാം അറിഞ്ഞത് ..ആഹ് അമ്മാവാ ..ദേ ഇന്ന ആധാരം .കപ്യാരുടെ കൈയിൽ നിന്നും ഞങ്ങൾ അത് പൊക്കി .അമ്മാവൻ അത് വാങ്ങി പൊട്ടിക്കരഞ്ഞു …മോനെ….
അഹ്….സാരമില്ല അമ്മാവാ…ഞാൻ സുദേവന്റെ നേരെ നോക്കി പറഞ്ഞു .നിങ്ങൾ കഴിഞ്ഞത്തേല്ലാം മറക്കുക .ജീവിതത്തിലെ കുറെ നല്ല വർഷങ്ങൾ പോയി എന്നെ ഉള്ളു .കയ്യിൽ പത്തു പൈസ ഇല്ല എന്ന വേവലാതി ഒന്നും വേണ്ട .നിനക്കൊക്കെ നല്ല ജോലി ഞാൻ തരാം .തത്കാലം നമ്മുടെ ഉത്സവം നമുക് നടത്തണം ഒരുമിച്ചു.
സുദേവനും ജയദേവനും തലയാട്ടി .ഞാൻ നോക്കി രണ്ടു തടിമാടന്മാർ …ഹ്മ്മ്…
ഇവരുടെ വീട്ടിൽ നിന്നും പൊക്കിയ പന്ത്രണ്ടു ലക്ഷം ,അത് ഞാൻ ഇവരോട് പറഞ്ഞില്ല .എന്റെയും സെബട്ടിയുടെ ഉം ഇടയിൽ രഹസ്യം ആയി നിന്ന് .