കിനാവ് പോലെ 4 [Fireblade]

Posted by

അവൻ ചൂടിൽ തന്നെയാണ് …” ജിത്തുവിനെ കാണാം അതിലെനിക്ക് പ്രശ്നോന്നും ഇല്ല..പക്ഷെ കീർത്തന …..അവളെ എന്തോ ഫേസ് ചെയ്യേണ്ട കാര്യം അലോയ്ക്കുമ്പോൾ തന്നെ നെഞ്ചിലൊരു നീറ്റലാണ്…മറക്കാൻ ശ്രമിക്കുന്ന എന്തൊക്കെയോ വീണ്ടും വീണ്ടും…”

എനിക്ക് ശബ്ദം ഇടറി .കേവലം ഒരു ദിവസത്തിന് മുൻപ് സംഭവിച്ച ആ കാര്യം ജന്മാന്തരങ്ങളോളം അവളെന്നെ അവഗണിക്കുകയായിരുന്ന പോലെയാണ് ഫീൽ ചെയ്യുന്നത് മൊത്തം …

” എന്നാ നമുക്ക് ജിത്തുവിനെ ഒന്ന് കാണാം ..ബാക്കിയൊക്കെ പിന്നെ ..ഇന്നു ആ തെണ്ടി പ്രാക്ടിസിനു വരാത്തത് ചിലപ്പോൾ ഈ കാരണം കൊണ്ടാവാം ..”

അവൻ അതുപറഞ്ഞപ്പോളാണ് ജിത്തു ഇന്നു വന്നില്ലല്ലോ എന്നുള്ള കാര്യം ഞാനും ആലോചിച്ചത് ..ഇതൊരു ഇഷ്യൂ ആയ കാര്യം അറിഞ്ഞപ്പോൾ തടി ഊരിയാതാവുമെന്നു തോന്നി.
എന്നാലും ഈ കോളേജിൽ ഇത്രേം ആണ്പിള്ളേര് ഉണ്ടായിട്ടും
ആ കുരിപ്പിന് എന്റെ പേര് മാത്രേ ഇതിനൊക്കെ കിട്ടിയുള്ളൂ …..ഈ ലോകത്ത് ഇത്രേം ഗതികെട്ടവൻ വേറെ ആരും ഇല്ലേ ദൈവമേ എന്ന് ഷാജി പാപ്പൻ ചോയ്ക്കുന്ന പോലെ ഞാൻ സ്വയം ചോദിച്ചു…

” ഇന്നിനി കാണുന്ന കാര്യം നടക്കില്ല , നമുക്ക് നാളെ ഉച്ചയ്ക്ക് ആ ശവത്തിന്റെ ക്ലാസിൽ പോയി നോക്കാം, നീ വാ നമുക്ക് വീട്ടിൽ പോവാം ”
ശബരി അതും പറഞ്ഞു എഴുന്നേറ്റു …

ഒരുവിധം എല്ലാവരും പ്രാക്റ്റിസ് നിർത്തി പോവാനുള്ള പരിപാടി ആയിരുന്നു ..എനിക്ക് കോളേജ് കാണാൻ ഏറ്റവും ഇഷ്ടമുള്ള സമയം വൈകുന്നേരമാണ് , സൂര്യൻ അസ്തമിക്കുന്നതിന്റെ ആരംഭത്തിൽ , കുട്ടികളുടെ തെരക്കുകളൊന്നും ഇല്ലാതെ സ്വസ്ഥമായ ക്യാമ്പസ്‌ …7 ഏക്കറോളം സ്ഥലത്താണ് കോളേജ് നിൽക്കുന്നത് , അതിൽ ഒരുപാട് ഡിപ്പാർട്ടമെന്റ് ഉള്ള കാര്യം മുൻപ് പറഞ്ഞിരുന്നല്ലോ , 1 ഏക്കറോളം ഗ്രൗണ്ടിന് മാത്രമായാണ്, ഇപ്പോൾ ഉള്ള പ്രിൻസിപ്പൽ 2 വർഷം മുൻപ് ചാര്ജടുത്തതിന് ശേഷമാണ് കോളേജിന്റെ നോൺ അക്കാഡമിക്കൽ കാര്യങ്ങൾക്കു കൂടി പ്രാധാന്യം കിട്ടിയത് …ഞങ്ങൾ ക്രിക്കറ്റ്‌ കളിക്കുന്ന ഗ്രൗണ്ടിൽ 3 നെറ്റ്‌സ് പ്രാക്ടിസിനു മാത്രമായുണ്ട് , അതുകൂടാതെ ഒരു ഭാഗത്ത്‌ വോളീബോൾ കോർട്ടും ..ഫുട്ബോൾ മാത്രം കോളേജിന്റെ 100 മീറ്റർ അപ്പുറത്തെ പഞ്ചായത്ത്‌ മിനി സ്റ്റേഡിയത്തിൽ കളിക്കാനുള്ള അവകാശം ഉണ്ട് .ചുരുക്കത്തിൽ കഴിയുന്നത്ര സ്പോർട്സ് ട്രെയിനിംഗ് നടക്കുന്ന ഞങ്ങടെ സ്വന്തം കോളേജ് .ഇടക്കൊക്കെ സമരങ്ങളും ഇലെക്ഷനും പൊളിറ്റിക്‌സും എല്ലാം ഉണ്ടെങ്കിലും പൊതുവേ വലിയ രീതിയിലുള്ള കച്ചറ ഇല്ല എന്നുള്ളതും പ്രത്യേകതയാണ് .ഞങ്ങൾ പിന്നെ ക്രിക്കറ്റ്‌ അല്ലാതെ മറ്റൊരു സ്പോർട്സിലും , പൊളിറ്റിക്സിലും ഉൾപ്പെടാത്തവരാണ് …ഞാൻ ഡ്രോയിങ് കോംപെറ്റീഷനിൽ കൂടാറുണ്ടെങ്കിലും ശബരി അതിലും ഒഴിവാണ് ..പിന്നെ കോമഡി എന്താന്ന് വെച്ചാൽ ചിത്രം വരക്കുമെങ്കിലും prize അടിക്കാനുള്ള കഴിവൊന്നും എനിക്കും ഇല്ല ..ചുമ്മാ എന്റെയൊരു ആഗ്രഹത്തിന് വരക്കും , പൊതുവേ മത്സരബുദ്ധി കുറവായതുകൊണ്ട് ഒന്നും കിട്ടാത്തത് എന്നെ ബാധിക്കാറില്ല …പണ്ട് വര പഠിക്കാൻ നല്ലൊരു സെന്റെറിൽ പോണമെന്നൊരു ആഗ്രഹമുണ്ടായിരുന്നു പക്ഷെ സാമ്പത്തികസ്ഥിതി സമ്മതിച്ചില്ല ..പറഞ്ഞു പറഞ്ഞു വിഷയം മാറ്റിയതല്ല ഇതെല്ലാം നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുകൊണ്ടു പറഞ്ഞെന്നെ ഉള്ളു ..😃😃

Leave a Reply

Your email address will not be published. Required fields are marked *