എല്ലാവരെയും ഒരുപോലെ അളക്കരുത് …”അവളോട് ഇത്രയും പറഞ്ഞു എന്റെ നേർക്ക് തിരിഞ്ഞ് അവൻ വീണ്ടും ഒച്ചയെടുത്തു
“ഇവളോടാണോ നിനക്ക് ആദ്യായിട്ട് പ്രേമം തോന്നിയത് …ഒരു സ്വപ്നസുന്ദരി ….ത്ഫൂ ….!!!!! ഇവൾക്ക് നിന്നോട് ഇഷ്ടം തോന്നാഞ്ഞത് നന്നായി ഈ ടൈപ്പ് സാധനമൊക്കെ ലൈഫിൽ വന്നാൽ നീ തൊലഞ്ഞു പോയേനെ ..ദൈവം കാത്തു ..”
അവൾ അകെ വിളറി വെളുത്തിരുന്നു , അവന്റെ തെറിയും കുറ്റപ്പെടുത്തലും, പരിഹാസവും കൂട്ടുകാരുടെ മുന്നിൽനിന്നും കേൾക്കേണ്ടിവന്നതിന്റെ ചളിപ്പും എല്ലാം കൂടെ അവളാകെ തളർന്നെന്നു തോന്നി…ബാഗിന്റെ വള്ളിയിൽ വെറുതെ വിരൽ കൊരുത്തും വിട്ടും അവൾ ടെൻഷൻ കാണിച്ചു ..പക്ഷെ ശബരി പെയ്തൊഴിഞ്ഞിരുന്നില്ല വീണ്ടും അവളുടെ നേർക്ക് തിരിഞ്ഞ് അവൻ ചീറി
” ഞങ്ങടെ അമ്മമാരും ഞങ്ങളെ പെൺകുട്ടികളോട് റെസ്പെക്ട് ചെയ്യാൻ പഠിപ്പിച്ചു തന്നാ വളർത്തിയത് അതുകൊണ്ടാണ് നീ അന്ന് ചെയ്തതിനും ഇന്നത്തെ ഡയലോഗിനും സംസാരത്തിൽ ഒതുക്കിയത്, എന്നാലും ഒരു മനുഷ്യന് ഇത്രയ്ക്കു അഹങ്കാരം പാടില്ല , ആളുകളെ ജഡ്ജ് ചെയ്യുമ്പോ കൊറച്ചൂടിയൊക്കെ സെൻസ് ഉപയോഗിക്കുന്നതിൽ ഒരു തെറ്റുമില്ല ….ഉപകാരപ്പെടും..ഒരാളുടെ സ്വഭാവത്തെ അയാളുടെ രൂപം വെച്ചു അനുമാനിക്കുന്ന നീ എത്ര പഠിച്ചിട്ടും നിന്റെ ഏതൊക്കെ ഇഷ്ടങ്ങൾ സാധിച്ചിട്ടും വല്ല്യേ കാര്യോന്നും ഉണ്ടാവും ന്നു തോന്നണില്ല …
ഡാ മനു , നിനക്ക് എന്തെങ്കിലും പറയാനോ കൊടുക്കാനോ ഉണ്ടെങ്കിൽ വേഗം ആയ്കോട്ടെ തമ്പുരാട്ടിക്ക് പോവാൻ ലേറ്റ് ആവും …”
ശബരി എന്നെ നോക്കിയപ്പോൾ ഞാൻ അവളോട് പറഞ്ഞു
” തന്നെ കുറ്റം പറയണ്ട കാര്യമൊന്നും ഇല്ലടോ , ഞാൻ തന്റെ ഭംഗി മാത്രമേ കണ്ടുള്ളൂ , ഇത്രക്കും നല്ല സ്വഭാവമാണെന്ന് അറിയില്ലാരുന്നു ….പിന്നെ ഒരാളെ അവരറിയാതെ ഇഷ്ടപ്പെടാൻ പോലും എന്നെപോലുള്ളവർക്കു അർഹതയില്ലെന്ന് എനിക്കറിയാത്ത കാര്യമായിരുന്നു , അത് പറഞ്ഞുതന്നതിനും ഒരുപാട് നന്ദി …അപ്പൊ ശെരി , പോട്ടെ ..”
ഞാൻ ഒരു ചെറുചിരിയോടെ കൈകൂപ്പിക്കൊണ്ടാണ് അവളോട് അതൊക്കെ പറഞ്ഞത് ….അത്ര കുറച്ചേ പറഞ്ഞുള്ളൂവെങ്കിലും അതിൽത്തന്നെ ഞാൻ ഹാപ്പി ആയിരുന്നു ..