യുഗം 4 [കുരുടി]

Posted by

യുഗം 4

Yugam Part 4 | Author : Kurudi | Previous part

 

ഓർമ്മകൾ ഒറ്റ നിമിഷം കൊണ്ട് പുറകോട്ടു കുതിച്ചു
“ഈ ചെക്കൻ എന്റെ മുണ്ടു നനച്ചൂലോ എന്താടാ ഇന്റെ മോൻ ഇങ്ങനെ.”
തലയിൽ പതിയെ കൈ വെച്ച് മറുകൈ കൊണ്ട് എന്റെ കവിളിൽ പൊതിഞ്ഞു പിടിച്ചു.
“എനിക്കിപ്പോഴും അറിയില്ല ഗംഗ ഞാൻ എന്ത് തെറ്റു ചെയ്തിട്ടാണ് അവൾ എന്നോട് ഇങ്ങനെ ചെയ്തതെന്ന്, ജീവന്റെ പാതി ആയിട്ടല്ല ജീവനായിട്ടു തന്നെയാ അവളെ ഞാൻ കണ്ടത്.പ്ലസ് വൺ മുതൽ നെഞ്ചിൽ കയറിയ പെണ്ണ്.
അന്നൊക്കെ പെണ്ണുങ്ങളോട് കൂട്ടുകൂടാൻ എനിക്ക് എന്തോ പോലെ ആയിരുന്നു സ്വയം ഉൾവലിഞ്ഞു നില്കുന്ന പ്രകൃതം. പക്ഷെ ഇടയ്ക്കിടെ ഉള്ള അവളുടെ കണ്ണേറുകൾ ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കുമ്പോൾ സ്വാഭാവികമായി ഉണ്ടാവുന്ന പുഞ്ചിരി, മനസ്സിൽ ഉണ്ടായിട്ടും പറയാതെ കൊണ്ട് നടന്ന ഇഷ്ടം.
പിന്നീട് അവള് തന്നെ പറഞ്ഞു.
മഴക്കാലമായിരുന്നു പനി പിടിച്ചു ഒരാഴ്ചയോളം ഞാൻ വീട്ടിൽ തന്നെ ഇരുന്നു. അവധിക്കു ശേഷം ക്ലാസ്സിൽ ചെന്നപ്പോൾ എന്നെ കാത്തു എന്നത്തേയും പോലെ അവൾ ഉണ്ടായിരുന്നു. ക്ലാസിൽ ആദ്യം വരുന്നത ഞങ്ങൾ ആയിരുന്നു ദൂരത്തുള്ളത് കൊണ്ട് ബസ് ടൈം നോക്കി ക്ലാസ്സിൽ എത്തുമ്പോൾ വളരെ നേരെത്തയാവും. അന്ന് ഞാൻ ക്ലാസ്സിൽ എത്തുമ്പോൾ പെൺകുട്ടികളുടെ ഭാഗത്തെ മൂന്നാമത്തെ വരിയിൽ അവൾ ഇരുന്നിരുന്നു, ഒരാഴ്ചയ്ക് ശേഷം എന്നെ കണ്ട തിളക്കം ആഹ് കണ്ണുകളിൽ പ്രതിഫലിച്ചു, അതങ്ങനെ തന്നെ അവളുടെ ചുണ്ടിലേക്കും, ഒരു നിറഞ്ഞ പുഞ്ചിരി അവളിൽ ഞാൻ ഏറ്റവും ഇഷ്ടപെടുന്ന പാൽ പുഞ്ചിരി. തിരിച്ചൊന്നു ചിരിക്കാനല്ലാതെ ഒന്നും പറയാൻ എനിക്ക് കഴിഞ്ഞില്ല . അന്തർമുഖനായ ഞാൻ വീണ്ടും ഉൾവലിഞ്ഞു. പക്ഷെ എന്നെ ഞെട്ടിച്ചത് അവളായിരുന്നു. അവിടുന്നു എഴുന്നേറ്റു എന്റെ ബെഞ്ചിൽ വന്നു ഇരുന്നു എന്റെ കൈയിലൂടെ കൈ ചുറ്റി തോളിലേക്കു തല ചായ്ച്ചു ഇരുന്നു. അവളുടെ ചൂടിനൊപ്പം അവൾ പൊതിഞ്ഞു വെച്ച സ്നേഹം കൂടി ആണ് അന്നവളെനിക്കു പകർന്നത്.
അധികം ആരോടും സംസാരിക്കാത്ത എന്റെ ചുറ്റുപാടുമായി ഒതുങ്ങി കൂടിയിരുന്ന എന്നെ അവൾ മാറ്റി എടുത്തു., കൂട്ടുകാർ അധികം ഇല്ലാതിരുന്ന എനിക്ക് അവൾ പുതിയ കൂട്ടുകാരെ തന്നു. എനിക്ക് വേണ്ടി ജനിച്ചവളായി ഞാൻ അവളെ കണ്ടു.
ക്ലാസ്സിലും എല്ലാവർക്കും അത്ഭുതമായിരുന്നു എന്റെ മാറ്റവും ഞങ്ങളുടെ പ്രണയവും. തമ്മിൽ കാണാനായി ഞങ്ങൾ അവസരങ്ങൾ ഉണ്ടാക്കി, ഒന്നാകേണ്ടവരാണെന്നു പരസ്പരം ഉറപ്പുള്ളതുകൊണ്ടു പ്രണയത്തിന് മറ്റൊരു നിറം കൈ വന്നില്ല, കല്യാണത്തിലൂടെ അവൾ പൂർണമായും എന്റേതാവും എന്ന് പ്രതീക്ഷിച്ചു ചുംബനങ്ങളിൽ കടന്നു ഒന്നും ചെയ്തു അവളെ കളങ്കപ്പെടാൻ ഞാൻ അനുവദിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *