കടുംകെട്ട് 7 [Arrow]

Posted by

ഇക്കൊല്ലവും മനസറിഞ്ഞു ഹാപ്പി ഓണം വിഷ് ചെയ്യാൻ പറ്റിയ സാഹചര്യം അല്ല നമുക്ക് എന്ന് അറിയാം എങ്കിലും എല്ലാർക്കും നല്ലൊരു ഓണം തന്നെ ആവട്ടെ എന്ന് ആശംസിക്കുന്നു 

കടുംകെട്ട് 7

KadumKettu Part 7 | Author : Arrow | Previous Part

(ഈ പാർട്ട്‌ കുറച്ച് കൂടി നേരത്തെ തരണം എന്ന് വിചാരിച്ചത് ആണ് പക്ഷെ ഞാൻ ചെയ്യുന്ന ഒരു comic ന്റെ പുറകെ ബിസി ആയിപ്പോയി അത് കൊണ്ട് സൈറ്റിൽ കയറാൻ പോലും സമയം കിട്ടിയില്ല അതാണ് കമെന്റ് കൾക്ക് റിപ്ലൈ തരാൻ സാധിക്കാഞ്ഞത്. സൊ സോറി. എല്ലാരുടേം കമെന്റ് വായിച്ചു. വർക്ക്‌ ഒതുങ്ങി സൊ എല്ലാർക്കും മറുപടി തരുന്നത് ആണ്.

 

വൈകിപ്പോയി എന്ന് അറിയാം എന്നാലും കഴിഞ്ഞ 20 bday ആയിരുന്ന Triteya ന് ഈ പാർട്ട്‌ സമർപ്പിക്കുന്നു 🙌)

 

 

കടുംകെട്ട് 7 

 

 

ഇവന്മാരിൽ ആരെങ്കിലും എന്റെ ദേഹത്തു തൊടുന്നതിനേക്കാൾ നല്ലത് ഞാൻ ചാവുന്നതാ. ഞാൻ രണ്ടും കല്പ്പിച്ചു ആ കൈവരിയിലേക്ക് കയറി ഇരുന്നു.

 

പെട്ടന്ന് ഒരു വണ്ടിയുടെ വെട്ടം അടിച്ചു. ഞാനും അവന്മാരും അങ്ങോട്ട് നോക്കി. ഒരു കാർ ആണ്. ആ കാർ കണ്ടപ്പോഴേ എനിക്ക് ആശ്വാസം ആയി. ഡോർ തുറന്ന് എന്റെ കെട്ടിയോൻ ഇറങ്ങി. എന്തേലും ചിന്തിക്കുന്നതിന് മുൻപേ ഞാൻ പോലും അറിയാതെ എന്റെ ശരീരം ചലിച്ചു, കൈവരിയിൽ നിന്ന് ചാടി ഇറങ്ങി അവന്മാരെ ഒക്കെ കടന്ന് ഞാൻ പുള്ളിയുടെ അടുത്തേക്ക് ഓടി.

 

” ഏട്ടാ ” എന്നൊരു തേങ്ങലോടെ ഞാൻ പുള്ളിയെ കെട്ടിപ്പിടിച്ചു. എന്റെ കണ്ണ് ഒക്കെ നിറഞ്ഞ് ഒഴുകി, ഞാൻ ആ നെഞ്ചിൽ തല ചായ്ച് കിടന്ന് കരഞ്ഞു. പുള്ളി എന്റെ മുഖം പിടിച്ചുയർത്തി. എന്തോ പറയാൻ വന്നെങ്കിലും എന്റെ മുഖം കണ്ടിട്ട് ആവണം ഒന്നും പറഞ്ഞില്ല. പുള്ളി ഒരു കൈ കൊണ്ട് എന്റെ തലയിലും മറുകൈ കൊണ്ട് എന്റെ പുറകിലും പിടിച്ചാ നെഞ്ചിലേക്ക് ഒന്നൂടെ ചേർത്ത് അണച്ചു. അന്നേരം ഇത്രയും നേരം എന്നിൽ ഉണ്ടായിരുന്ന ഭയം എല്ലാം എവിടയോ പോയി മറഞ്ഞു. ഒരിക്കലും ആ കൈക്കുള്ളിൽ നിന്ന് വിട്ട് പോവാതിരുന്നേൽ എന്ന് ഞാൻ ആശിച്ചു പോയി, ഈ കൈകളിൽ ഞാൻ സുരക്ഷിത ആണ്, ദേവേട്ടൻ… അല്ല അച്ഛനിൽ നിന്ന് പോലും കിട്ടാത്ത സുരക്ഷിതത്വം ഈ നെഞ്ചിൽ തല ചായ്ച്ചു കിടക്കുമ്പോ എനിക്ക് കിട്ടുന്നുണ്ട്. മരണത്തിന് പോലും എന്നെ ഈ കയ്യിൽ നിന്ന് പിടിച്ചു കൊണ്ട് പോവാൻ സാധിക്കില്ല എന്ന് ആരോ പറയുന്ന പോലെ.

Leave a Reply

Your email address will not be published. Required fields are marked *