കടുംകെട്ട് 7 [Arrow]

Posted by

ബാത്‌റൂമിൽ നിന്ന് ഇറങ്ങി. അവൾ റൂമിൽ ഉണ്ടായിരുന്നില്ല. കട്ടിലിൽ കരിനീല നിറത്തിലെ ഒരു ഷർട്ടും അതേ കളർ കരയുള്ള മുണ്ടും തേച്ചു വെച്ചിട്ടുണ്ട്. ഞാൻ അത് എടുത്തു നോക്കി. പുതിയത് ആണ്‌. അച്ചു വാങ്ങിയത് ആവും. ഞാൻ ആ ഡ്രസ്സ്‌ ധരിച്ചു, കണ്ണാടിയുടെ മുന്നിൽ നിന്ന് നോക്കി. Ah ഒരു ഭംഗി ഒക്കെ ഉണ്ട്, താടിയുടെ കട്ടി ഒരല്പം കൂടിയോ. കല്യാണത്തിന്റെ അന്ന് ആണ് ലാസ്റ്റ് ട്രിം ചെയ്തത്. താടി ഉള്ളത് ഒരു ചേല് തന്നെ ആണ്. ഇപ്പൊ അവളുടെ കൂടെ നിന്നാൽ ആരും ചേർച്ച കുറവ് ഒന്നും പറയില്ല. Oh damn ഞാൻ എന്തിനാ ഇപ്പൊ അവളെ കുറിച്ച് ആലോചിക്കുന്നെ?? ഞാൻ തല ഒന്ന് നല്ലത് പോലെ ഷേക്ക് ചെയ്തു, കണ്ണ് അടച്ചു ശ്വാസം വലിച്ചു വിട്ടു. പിന്നെ റൂമിൽ നിന്ന് ഇറങ്ങി ഹാളിലേക്ക് ചെന്നു.

 

” ഇപ്പൊഴെങ്കിലും ഒരുക്കം കഴിഞ് ഇറങ്ങിയല്ലോ പുതുമണവാളൻ?? ” കൊച്ചേട്ടായി എന്നെ കളിയാക്കും പോലെ ചോദിച്ചു. അപ്പച്ചിയുടെ മോൻ, എന്റെ രണ്ടാമത്തെ ഏട്ടൻ. ഹരിനാരായൺ, സോഫ്റ്റ്‌വെയർ എൻജിനിയർ, ഇപ്പൊ ബാംഗ്ലൂരിൽ one ഓഫ് the best സോഫ്റ്റ്‌വെയർ ഡെവലപ്പ് കമ്പനിയുടെ ഹെഡ് ആണ്.

 

” വല്യേട്ടായി എന്തിയെ?? ” നാൽവർ സംഘത്തിൽ വല്യേട്ടായിടെ മാത്രം കുറവ് കണ്ടത്കൊണ്ട് ഞാൻ ചോദിച്ചു. വല്യേട്ട, വല്യച്ഛന്റെ മോൻ, കുടുംബത്തിൽ ഞങളുടെ ജനറേഷനിലെ ഏറ്റവും മൂത്ത സന്തതി, അനന്തപത്മനാഭൻ. ആളു ഡോക്ടർ ആണ്, ഫേമസ് കാർഡിയോളോജിസ്റ്റ്.

 

” വല്യേട്ടായി കാവിലേക്ക് പോയി അവിടെ പൂജയുടേം മറ്റും കാര്യങ്ങൾ വല്യച്ഛൻ വല്യേട്ടയെ ആണ് ഏല്പിച്ചിരിക്കുന്നത് ” ശിവേട്ടായി ആണ് മറുപടി പറഞ്ഞത്. ശിവദാസ്, ഏറ്റവും ഇളയ ഏട്ടൻ, എന്റെ തൊട്ടു മൂത്ത ആൾ. രണ്ടാമത്തെ അപ്പച്ചിയുടെ മോൻ. എൻജിനിയറിങ് പൂർത്തി ആക്കി ഇപ്പൊ കൊച്ചേട്ടയിടെ കമ്പനിയിൽ വർക്ക്‌ ചെയ്യുന്നു. ഇനി ശിവേട്ടായിടേം കൊച്ചേട്ടായിടേം ഇടയിൽ ഒരാൾ കൂടി ഉണ്ട് ലക്ഷ്മൺ, കൂട്ടത്തിലെ കൊമ്പൻ. പേരിന്റെ അറ്റത്ത് IAS എന്നൊരു വാലു കൂടി ഉണ്ട് ഇപ്പൊ സബ് കളക്ടർ ആണ്. ലീവ് ഇല്ലാത്ത കൊണ്ട് വരാൻ പറ്റില്ലന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. പകരം ഏട്ടത്തിയേയും കൊച്ചിനെയും അയച്ചു. ഞങ്ങൾ അഞ്ചു പേര് ആണ് കൂട്ടത്തിലെ ആൺ തരികൾ. ചേട്ടായിമാർ നാലും കുഞ്ഞിലേ ഭയങ്കര ഊളകൾ ആയിരുന്നു എങ്കിലും വളർന്നപ്പോ എല്ലാരും നന്നായി. എനിക്ക് പണ്ട് ഇവന്മാരെ കൊണ്ട് ഉപദ്രവം മാത്രമേ ഉണ്ടായിരുന്നുള്ളൂ,എന്നാ അവർക്ക് പക്വത വന്നപ്പോ തല്ലിപൊളി ആയ എന്നെ നല്ലത് പോലെ ഇവർ ഇപ്പൊ സപ്പോർട്ട് ചെയ്യുന്നുണ്ട്, വിരോധാഭാസം . ഓരോന്ന് പറഞ്ഞു കൊണ്ട് ഞങ്ങൾ മൂന് പേരും കാവിലേക്ക് നടന്നു.

 

ആറോ ഏഴോ നൂറ്റാണ്ടുകൾ പഴക്കം ഉള്ള കാവ് ആണ്. അത്കൊണ്ട് തന്നെ ഞങ്ങൾ കുടുംബക്കാരെ കൂടാതെ നാട്ടുകാരും തുള്ളലിൽ പങ്കെടുക്കാനും അനുഗ്രഹം വാങ്ങാനും ഒക്കെ ഒത്തു കൂടുന്നുണ്ട്. ഫാൻസി ലൈറ്റും തോരണങ്ങളും കോച്ചു കച്ചവട ക്കാരും ഒക്കെ ആയി ആകെ മൊത്തത്തിൽ ഒരു ഉത്സവ വൈബ് ആണ്. ചേട്ടായിമാർ കാവിൽ എത്തിയതും തൊഴാൻ പോയി. എന്നെ വിളിച്ചെങ്കിലും ഞാൻ പിന്നെ തൊഴുതോളം എന്നും പറഞ്ഞു കളം

Leave a Reply

Your email address will not be published. Required fields are marked *