ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
ഈ ഭാഗം ഒരുപാട് വൈകിപ്പോയി എന്നറിയാ, മനഃപൂർവം അല്ല…. സാഹചര്യങ്ങൾ എല്ലാം എതിരായിരുന്നു…. എഴുതാൻ പറ്റിയില്ല, എങ്കിലും ക്ഷമയോടെ കാത്തിരുന്ന നിങ്ങൾ ഏവർക്കും എന്റെ ഒരു കുഞ്ഞ് ഓണസമ്മാനമായി ഞാൻ ഈ ഭാഗം സമർപ്പിക്കുന്നു
ഒരുപാട് പ്രതീക്ഷ ഒന്നും വെച്ച് വായിക്കരുത്, എന്താണ് അവസ്ഥ എന്ന് അറിയില്ല, എഴുതി കഴിഞ്ഞ ശേഷം മൊത്തമായി ഒന്ന് വായിക്കാൻ പോലും നിൽക്കാതെ അയയ്ക്കുകയാണ്…. കൂടുതൽ വെറുപ്പിക്കുന്നില്ല, കഥയിലേക്ക് കടക്കാം
പുലിവാൽ കല്യാണം 3
Pulivaal Kallyanam Part 3 | Author : Hyder Marakkar | Previous Part
ശ്രീലക്ഷ്മിയുടെ കൂടെ വന്നത് ആരാണ്??”
ലേബർ റൂമിന് വെളിയിലേക്ക് വന്നിട്ട് നഴ്സ് അത് ചോദിച്ചതും ഞാൻ ചാടി എഴുന്നേറ്റു….
“എന്താ ചേച്ചി??”
എന്റെ ആ ചേച്ചി വിളി കേട്ടിട്ട് പുള്ളിക്കാരിക്ക് ചിരി വന്നു, പെട്ടെന്നുള്ള വെപ്രാളത്തില് വിളിച്ചു പോയതാണ്.
“ആഹ്…. ഇത് വേഗം പോയി വാങ്ങി വരണം…… പിന്നെ ഇപ്പോ തന്നെ പ്രസവമുറിയിലേക്ക് കൊണ്ടുപോകും…..”
ഒരു കടലാസ് എനിക്ക് നേരെ നീട്ടികൊണ്ട് അവർ പറഞ്ഞു…
“ഇങ്ങ് കൊണ്ട…….. ഞാൻ പോവാം, നീ ഇവിടെ നിൽക്ക്”
എന്നും പറഞ്ഞ് നഴ്സ് തന്ന ആ കടലാസ് എന്റെ കയ്യിൽ നിന്ന് വാങ്ങി വിഷ്ണു പോയി….
ഞാൻ തിരിച്ച് ആ വരാന്തയിൽ ഇട്ട കസേരയിലേക്ക് ഇരുന്നു……… എന്തോ കോംപ്ലിക്കേഷൻസ് ഉണ്ടെന്ന് ഡോക്ടർ പറഞ്ഞിരുന്നു, ഒന്നും വരുത്തരുതേ…
“വൈഫിന്റെ ആദ്യ പ്രസവം ആണല്ലേ??…. പേടിക്കണ്ട മോനെ, ഒന്നും സംഭവിക്കില്ല…… സന്തോഷിക്കുകയല്ലേ വേണ്ടത്, ഇങ്ങളെ വാപ്പാ ന്ന് വിളിക്കാൻ ഒരാൾ വരാൻ പോവല്ലേ…..”
എന്റെ തൊട്ടടുത്ത കസേരയിൽ ഇരിക്കുന്ന നാല്പത് വയസ് പ്രായം തോന്നിക്കുന്ന ആള് എന്റെ തോളിൽ തട്ടി പറഞ്ഞു
ഞാൻ പുള്ളിയെ നോക്കി വെറുതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു