കോണിപ്പടി കയറി മുകളിൽ ചെന്ന് കതകിൽ മുട്ടലും വാതിൽ തുറക്കലും ഒരുമിച്ചായിരുന്നു, ആരാന്ന് വിചാരിച്ച ഇവൾ ഈ ചാടി തുറക്കുന്നത്….. എന്തായാലും മുനിൽ ഞങ്ങളെ രണ്ടുപേരെയും കണ്ടപ്പോൾ അവളുടെ മുഖത്ത് കണ്ടത് ആശ്വാസം ആയിരുന്നു.
ഞാൻ അവളെ മറികടന്ന് അകത്തേക്ക് കയറി, വിശന്നിട്ട് വയ്യ പെണ്ണ് എന്തെങ്കിലും ഉണ്ടാക്കി വച്ചിട്ടുണ്ടോ ആവോ….. ഞാൻ നേരെ ചെന്നത് അടുക്കളയിലേക്ക് ആയിരുന്നു.
ഹാവു ഭാഗ്യം, എന്തൊക്കെയോ കാണുന്നുണ്ട്……. കുറെ പാത്രങ്ങൾ ഒക്കെ അടച്ചു വച്ചിട്ടുണ്ട്…. തുറന്നു നോക്കിയപ്പോൾ ചോറും പരിപ്പ് കറിയും ചമ്മന്തിയും കാണപ്പെട്ടു.
“ഞാൻ എടുത്ത് തരാം……..”
പിന്നിൽ നിന്നും യാമിനിയുടെ താഴ്ന്ന ശബ്ദം, ഒരു കുഞ്ഞു കാറ്റ് അടിച്ചിരുന്നെങ്കിൽ ആ സൗണ്ട് എന്റെ അടുത്ത് എത്തില്ല.
“മ്മ……”
ഒന്ന് കനത്തിൽ മൂളിയിട്ട് ഞാൻ അടുക്കളയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി,
വിഷ്ണു അവിടെ കസേരയിൽ ഇരിക്കുന്നുണ്ട്, ഇപ്പോഴും മുഖത്ത് ആ ആക്കിയ ചിരിയുണ്ട്….
“എന്താടാ……”
“മച്…….”
എന്റെ ഗൗരവത്തോടെയുള്ള ചോദ്യത്തെ അവൻ ചിരിച്ചുകൊണ്ട് തന്നെ ഒന്നുമില്ല എന്ന് ചുമൽ അനക്കി തട്ടി കളഞ്ഞു.
ഞാൻ പിന്നെ ഒന്നും മിണ്ടാൻ നിന്നില്ല, വേഗം ബാത്റൂമിൽ കയറി ഫ്രഷ് ആയി ഒരു ടി- ഷർട്ടും ട്രാക്ക് പാന്റും ഇട്ട് വന്നു, വിശന്നു വയറ് തള്ളക്ക് വിളി തുടങ്ങിയിരുന്നു.
ഞാൻ ഫ്രഷ് ആയി വരുമ്പോഴേക്കും യാമിനി എനിക്കുള്ള ഫുഡ് പ്ലേറ്റിൽ വിളമ്പി കഴിഞ്ഞിരുന്നു, പിന്നെ ഞാൻ സംസാരത്തിന് ഒന്നും നിന്നില്ല…… നേരെ ഭക്ഷണത്തിലേക്ക് പൂർണ ശ്രദ്ധയും കൊടുത്തു….. എന്തിന് തൊട്ടടുത്ത് പൊട്ടനെ പോലെ നോക്കി നിൽക്കുന്ന വിഷ്ണുവിനെ പോലും ഞാൻ മറന്ന് പോയിരുന്നു…..