.
.
.
ഒരു രണ്ടു മിനിറ്റ് കഴിഞ്ഞു കാണും, യാമിനി അതാ കയറി വരുന്നു….. ടാങ്കിന്റെ അടിയിൽ നിൽക്കുന്ന എന്നെ അവൾ കാണുന്നില്ല, പെണ്ണ് മഴയത്ത് നിന്ന് ചുറ്റും നോക്കുന്നുണ്ട്……. എന്നെ തിരയുകയാണെന്ന് മനസിലായി….ഞാൻ ചെന്ന് അവളെ കയ്യിൽ പിടിച്ചു വലിച്ച് തിരിച്ച് ടാങ്കിന്റെ അടിയിലേക്ക് ഓടി, അവൾ ഒന്ന് ഞെട്ടിയെന്ന് തോന്നുന്നു…..ചുരുങ്ങിയ സമയംകൊണ്ട് തന്നെ ഞങ്ങൾ മഴയിൽ നനഞ്ഞു കുളിച്ചിരുന്നു……. ഇപ്പോ ടാങ്കിന്റെ അടിയിൽ ആ ചെറിയ സ്ഥലത്താണ് ഞങ്ങൾ നിൽക്കുന്നത്, ഒരാൾക്ക് സുഖമായി നിൽക്കാനുള്ള ഇടമേ ഉള്ളു….. ശരിക്കും പറഞ്ഞ ഞങ്ങൾ രണ്ടുപേരും കെട്ടിപ്പിടിച്ച് ഒന്നായി നിൽക്കുന്നത് പോലെയുണ്ട്.
ഈ തണുത്ത് വിറച്ച് നിൽക്കുന്ന സാഹചര്യത്തിൽ അവളുടെ ചുടുനിശ്വാസം മുഖത്ത് അടിക്കുന്നത് എനിക്ക് വലിയ ആശ്വാസമായി തോന്നി. ചുറ്റും ഇരുട്ടാണ്…
ആ ഇരുട്ടിനെ ഭേദിച്ച് കൊണ്ട് മിന്നൽ വന്നു, ഞങ്ങൾ ഇവിടെ എന്താണ് ചെയ്യുന്നതെന്ന് അറിയാൻ വേണ്ടി മുകളിൽ നിന്ന് പുള്ളി ടോർച്ച് അടിച്ച് നോക്കിയത് ആവാനാണ് സാധ്യത…… എന്തായാലും ആ വെളിച്ചത്തിൽ ഞാൻ കണ്ടു, എന്റെ മുനിൽ നിൽക്കുന്ന ദേവതയുടെ മനംമയക്കുന്ന സൗന്ദര്യം…… മഴയിൽ നനഞ്ഞു പേടിച്ചു വിറച്ച കണ്ണുകളുമായി എന്റെ മുനിൽ അവൾ നിൽകുമ്പോൾ മുറുകെ കെട്ടിപ്പിടിച്ചു “നിനക്ക് ഞാനുണ്ട്, നീ എന്റെതാണ്” എന്ന് പറയാൻ ഉള്ളം തുടിച്ചെങ്കിലും വളരെ കഷ്ടപ്പെട്ട് നിയന്ത്രിച്ചു…. സമയം ആയിട്ടില്ല
എന്റെ സ്വയം നിയന്ത്രണം കണ്ട് മുകളിൽ ഇരിക്കുന്ന പുള്ളിവരെ കയ്യടിച്ചു പോയി, അതാ മിന്നൽ വന്നുപോയി നിമിഷ നേരംകൊണ്ട് ചെവി പൊട്ടുന്ന ശബ്ദവുമായി ഇടി മുഴങ്ങി….
ഇടി മുഴങ്ങിയതും അവൾ എന്നെ കെട്ടിപ്പിടിച്ചതും ഒരുമിച്ചായിരുന്നു…. അല്പസമയം മുന്നെ അവളെ എങ്ങനെ കെട്ടിപ്പിടിക്കാൻ എന്റെ ഉള്ളം കൊതിച്ചോ അതുപോലെ തന്നെ അവൾ എന്നെ കെട്ടിപ്പിടിച്ചു….
അവൾ വിറയ്ക്കുന്നുണ്ട്, തണുപ്പ് മൂലമാണോ അതോ ഭയന്നിട്ടോ?? അറിയില്ല….
എന്നെ മുറുകെ കെട്ടിപ്പിടിച്ചുകൊണ്ട് എന്റെ നെഞ്ചിൽ തല വെച്ച് നിൽക്കുകയാണ് യാമിനി….. ചുറ്റും താളാത്മകമായി മഴ പെയ്ത് ഇറങ്ങുമ്പോഴും ഞാൻ ആസ്വദിച്ചുകൊണ്ട് നിന്നത് എന്നോട് ചേർന്നു നിൽക്കുന്ന എന്റെ പെണ്ണിന്റെ ഹൃദയമിടിപ്പിന്റെ താളമാണ്….. അല്ല എന്റെ പെണ്ണോ?? അപ്പൊ എനിക്ക് യാമിനിയോട് ഇപ്പോ തോന്നുന്നത് സഹതാപമല്ല……… ശുദ്ധമായ സ്നേഹം മാത്രമാണ് എന്ന് ഞാൻ ഇപ്പോ മനസിലാകുന്നു….
ഞാൻ അവളെ തിരിച്ചും മുറുകെ കെട്ടിപ്പിടിച്ചു….. “നിന്നെ ഞാൻ ഒരിക്കലും കൈവിടില്ല” എന്ന് ഞാൻ ആ ആലിംഗനത്തിലൂടെ പറയാതെ പറഞ്ഞു…… അവൾക്ക് അത് മനസിലായി കാണുമോ??
ഇത്രയും കാലം അനിയത്തിയെ സ്നേഹിച്ചിട്ട് പെട്ടെന്ന് അവളോട് എനിക്ക് സത്യസന്ധമായ പ്രണയമാണെന്ന് പറഞ്ഞ അവൾ വിശ്വസിക്കുമോ?? അല്ല, ആരെങ്കിലും വിശ്വസിക്കുമോ??
അവളെ നെഞ്ചോട് ചേർത്ത് ഇങ്ങനെ നിൽക്കുമ്പോഴും എന്റെ മനസ്സ് ഒരുപാട് സംശയങ്ങളിൽ കുടുങ്ങി കിടക്കുകയായിരുന്നു….
എത്ര സമയം ഞങ്ങൾ അങ്ങനെ നിന്നു എന്ന് അറിയില്ല, പെട്ടെന്ന് അവൾ എന്നിൽ നിന്ന് അകന്നു മാറി നിന്നപ്പോഴാണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്….
“സോറി…… ന്ക്കി ഇടി പേടിയാ……”