“ന്ക്കി പേടിയാ…………”
മുറിയിൽ കയറിയ ശേഷം എന്നെ ചേറു പരിഭവത്തോടെ നോക്കി നിക്കുന്നത് കണ്ട് അവൾ നേരത്തെ പറഞ്ഞ അതെ ട്യൂണിൽ ഞാൻ പറഞ്ഞു
അവൾ ഒന്നും മിണ്ടാതെ തിരിഞ്ഞ് നടന്നു, പക്ഷെ നടക്കുമ്പോൾ മുഖംകൊണ്ട് ഗോഷ്ടി കാണിച്ചത് ഞാൻ കൃത്യം കണ്ടു, അപ്പൊ ഉണ്ണിമായ പറഞ്ഞതാണ് എനിക്ക് ഓർമ്മ വന്നത് “ഒരു പാവം പൊട്ടി പെണ്ണാണ്”… അവളുടെ ഗോഷ്ടിയും ഒപ്പം ഉണ്ണിമായ പറഞ്ഞ ആ വാക്കുകളും കൂടി ഓർത്തപ്പോൾ ചിരി വന്നു….
“ഇതാ തോർത്ത്…..”
എനിക്ക് നേരെ തോർത്ത് നീട്ടി കൊണ്ട് അവൾ പറഞ്ഞു.
“ എന്ത് നോക്കി നിൽക്കാ, പോയി തലയിലെ വെള്ളം ഒക്കെ പൊക്കി നനഞ്ഞ ഡ്രസ്സ് മാറ്റ്”
തോർത്ത് തന്ന ശേഷം എന്റെ അടുത്ത് തന്നെ നിന്ന് പരുങ്ങി കളിക്കുന്നത് കണ്ട് ഞാൻ പറഞ്ഞു.
“വേറെ……… തോർത്തില്ല….”
അവള് മടിച്ച് മടിച്ച് പറഞ്ഞു…
“എന്തേ കൂട്ടുകാരി ഇതൊന്നും വാങ്ങി തന്നില്ലേ…”
തല വേഗം തോർത്തിയ ശേഷം തോർത്ത് അവൾക്ക് നേരെ നീട്ടി കൊണ്ട് ഞാൻ ചോദിച്ചു, പെണ്ണിന്റെ മുഖം പന്തിന് കാറ്റ് അടിക്കുന്നത് പോലെ വീർത്തു വീർത്ത് വരുന്നുണ്ട്… തോർത്തും വാങ്ങി വേഗം ബാത്ത്റൂമിലേക്ക് കയറി പോയി.
ആ സമയത്ത് ഞാൻ നനഞ്ഞ ഡ്രസ്സ് മാറ്റി വേറെ ഡ്രസ്സ് എടുത്തിട്ട് ജനാലയുടെ അടുത്ത് പോയി നിന്ന് പുറത്ത് തകർത്തു പെയ്യുന്ന മഴയും നോക്കി നിന്നു,
പുറകിൽ കുളിമുറിയുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയ ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി തരിച്ചു പോയി, ഒരു ലൈറ്റ് പിങ്ക് നിറത്തിലുള്ള നൈറ്റ് ഗൗണും ഇട്ട് തല തോർത്തികൊണ്ട് ഇറങ്ങി വരുന്ന യാമിനി.
എന്റെ മനസിനെ ഞാൻ തന്നെ പ്രാകി പോയി, മനുഷ്യനെ നാറ്റിക്കും ചെറ്റ, കണ്ട്രോൾ…. ഇങ്ങനെ വായും തുറന്ന് നോക്കി നിൽക്കല്ലേ… ആഗ്രഹമുണ്ട്, പറ്റുന്നില്ല…. എന്റെ ഉള്ളിൽ ഒരു വലിയ വടംവലി മത്സരം നടക്കുന്നത് പോലെ തോന്നി…
ഞാൻ വേഗം ചെന്ന് ഒരു ബെഡ്ഷീറ്റ് എടുത്ത് നിലത്ത് വിരിച്ച് അതിൽ കയറി കിടന്നു…
കണ്ണും പൂട്ടി കിടക്കുന്നതാണ് സേഫ്, ഇത്ര ദുർബലമായിരുന്നോ എന്റെ മനസ്സ്…….. ഛെ………. “അതെ മോനെ, യൂ ഹാവ് ടു ഗ്രോ” ഉള്ളിൽ നിന്നും വീണ്ടും ആരോ പറഞ്ഞു…..
“ഏയ്……. ഞാൻ താഴെ കിടന്നോളാം”
യാമിനിയുടെ ശബ്ദം കേട്ടാണ് കണ്ണ് പൂട്ടിയുള്ള മനസ്സ് നിയന്ത്രിക്കൽ അവസാനിപ്പിച്ചത്.
“വേണ്ട……..”
ഒറ്റ വാക്കിൽ ഞാൻ എന്റെ മറുപടി ഒതുക്കി.
“പ്ലീസ്………”
അവൾക്ക് വിടാനുള്ള പ്ലാൻ ഇല്ല, ഒന്ന് മനുഷ്യനെ ഇങ്ങനെ പരീക്ഷിക്കാതെ ലൈറ്റും ഓഫാക്കി കിടക്കാൻ നോക്ക് പെണ്ണേ എന്നാണ് പറയാൻ തോന്നിയത്.