“ഈ ടെൻഷൻ മാറണമെങ്കിൽ കുഞ്ഞിനെ ഇങ്ങോട്ട് കയ്യിൽ കിട്ടുക തന്നെ വേണം, എനിക്ക് മനസിലാവും തന്റെ അവസ്ഥ, എന്റെ പെണ്ണുങ്ങളുടെ ആദ്യ പ്രസവത്തിന്റെ സമയത്ത് തന്നെക്കാൾ ടെൻഷൻ ആയിരുന്നു എനിക്ക്……. ഹാ, ഇപ്പോ കണ്ടില്ലേ ഞാൻ എത്ര കൂൾ ആയിട്ടാണ് ഇരിക്കുന്നേ, കാരണം എന്താ?? ഇത് അവളുടെ അഞ്ചാമത്തെ പ്രസവമാണ്, ഇപ്പോ ആ ഡോക്ടറേക്കാൾ എക്സ്പീരിയൻസ് അവൾക്കുണ്ട്……….. ഹ….ഹ…….ഹ….”
അയാളുടെ ഉറക്കെയുള്ള സംസാരവും ചിരിയും കേട്ട് ആളുകൾ എല്ലാം ഇങ്ങോട്ട് ശ്രദ്ധിക്കുന്നുണ്ട്….. ഹോ……..
“ശരി ചേട്ടാ….. ഞാൻ ഒന്ന് അങ്ങോട്ട്…..”
അതും പറഞ്ഞ് ഞാൻ ആ കസേരയിൽ നിന്ന് എഴുന്നേറ്റു
“എന്താ……. ടെൻഷൻ മാറ്റാൻ പോവാണോ, ആണെങ്കിൽ റം ആണ് നല്ലത്….. ഹ…… ഹ……. ഹ……”
അയാളുടെ സംസാരം കേട്ട് ചുറ്റും നിൽക്കുന്നതിൽ ചിലർ ചിരിക്കുന്നുണ്ട്, ചിലർ ഇത്തിരി അരിശത്തോടെ നോക്കുന്നുമുണ്ട്
ആശുപത്രിയാണ്, പലരും പല മാനസികാവസ്ഥയിൽ ആയിരിക്കും നിൽക്കുന്നത്…… വെറുതെ അവിടെ ഇരുന്ന് പുള്ളിയുടെ കത്തിക്ക് മൂർച്ച കൂട്ടി കൊടുക്കണ്ട എന്ന് കരുതി പുള്ളിയെ നോക്കി നല്ലൊരു ചിരിയും ചിരിച്ച് ഞാൻ പുറത്തേക്ക് ഇറങ്ങി നടന്നു…..
ആശുപത്രിയുടെ പുറത്ത് ഇറങ്ങിയപ്പോൾ അതാ ഒരു പയ്യൻ അവിടെ നിന്ന് സിഗരറ്റ് വലിക്കുന്നു, ഹോ….. അത് കാണുമ്പോൾ വലിക്കാൻ തോന്നും, അരുത് ടോണി അരുത്, കണ്ട്രോൾ. …….. ഈ സാധനം നിന്റെ ജീവിതം തന്നെ നശിപ്പിക്കും, കരിയർ………പിന്നെ “വാക്ക്” കൊടുത്തതാണ് ഇനി ഈ സാധനം കൈ കൊണ്ട് തൊടില്ലെന്ന്…… ഹ്മ്മ്……..
ഇവിടെ നിന്ന ശരിയാവില്ല, ഞാൻ കുറച്ച് അപ്പുറത്തേക്ക് നടന്നു, ആശുപത്രിയുടെ സൈഡിൽ പാർക്കിംഗ് ഏരിയയുടെ അടുത്ത് ഒരു വലിയ മരച്ചുവട്ടിൽ ഒരു ബെഞ്ച് ഇട്ടിട്ടുണ്ട്, പരിസരത്ത് എങ്ങും ഒറ്റ കുഞ്ഞില്ല….. നല്ല ശാന്തമായ സ്ഥലം, ഞാൻ നേരെ ആ ബെഞ്ചിൽ പോയി ഇരുന്നു…
ജീൻസിന്റെ പോക്കറ്റിൽ കയ്യിട്ട് ഫോൺ എടുത്ത് നോക്കിയപ്പോൾ സ്വിച്ച്ഓഫ്, ശ്യോ……… ആ സാരമില്ല, അവിടെ കിടക്കട്ടെ….. വല്യ കാര്യമൊന്നും ഇല്ല, സ്വസ്ഥമായി ഇരിക്കാം.
എന്തൊക്കെയാണ് എന്റെ ജീവിതത്തിൽ സംഭവിച്ചത്??
കൂടെപ്പിറപ്പിനെ പോലെ, അല്ല അതിനും മുകളിൽ ആയിരുന്ന കൂട്ടുകാരനും ചുരുങ്ങിയ സമയംകൊണ്ട് സ്വന്തം ആണെന്ന് വിശ്വസിച്ച പെണ്ണും കൂടെ ചതിച്ചു എന്ന യാഥാർഥ്യം മനസ്സിലാക്കുന്നതിന് ഇടയിൽ എന്നെ ചതിച്ചവളുടെ ചേച്ചിയെ തന്നെ വിവാഹം കഴിക്കേണ്ട വരുന്നു