അതെ ട്യൂണിൽ അവൻ തിരിച്ച് ചോദിച്ചു…“ആഹ്, ഞാൻ എന്റെ കെട്ട്യോളെ കെട്ടിപ്പിടിച്ച് കിടക്കുന്നതിന് നിനക്ക് എന്താ മൈരേ……”
അത് പറഞ്ഞു തിരിയലും ഞാൻ കാണുന്നത് എന്റെ തൊട്ടടുത്ത് നിൽക്കുന്ന എന്റെ കെട്ട്യോളെയാണ്…. ഇവൾ പോയില്ലേ…അവൾ എന്നെ തന്നെ നോക്കി നിൽക്കുകയാണ്, മുഖത്ത് പ്രത്യേകിച്ച് ഭാവം ഒന്നുമില്ല…. കിളി പോയ പോലെയുണ്ട്, എന്റെ അവസ്ഥയും ഏകദേശം അങ്ങനെ ഒക്കെ തന്നെ ആയിരുന്നു….
“മ്മ്??”
ഞാൻ അവളെ നോക്കി ചോദ്യ ഭാവത്തിൽ പുരികം ഉയർത്തി, അത് തന്നെ എങ്ങനെ ചെയ്ത് ഒപ്പിച്ചു എന്ന് എനിക്കെ അറിയൂ… ആകെ ഒരു വെപ്രാളം.
അവൾ ഒന്നും മിണ്ടാതെ എന്റെ കയ്യിൽ ഇരുന്ന ചായ കപ്പും വാങ്ങി അകത്തേക്ക് പോയി, ഞാൻ അവൾ പോവ്വുന്നതും നോക്കി നിന്നു, ഛെ……. ഇന്നത്തെ ദിവസം ശരിയല്ല, “ഓ പറയുന്നത് കേട്ട കഴിഞ്ഞ കുറെ ദിവസങ്ങൾ അടിപൊളി ആയിരുന്നു എന്ന് തോന്നും” ഉള്ളിൽ നിന്നും ആരോ പറഞ്ഞു, ആ പറയുന്നവനെ ഇങ്ങോട്ട് കിട്ടിയിരുന്നെങ്കിൽ ചവിട്ടി കൂട്ടി ഒരു മൂലയിൽ ഇടാമായിരുന്നു….. ശല്യം….
“ഹലോ……. കള്ള കുണ്ണ….. എന്താടാ ഒന്നും മിണ്ടാതെ…..”
ഫോണിലൂടെ വിഷ്ണുവിന്റെ ശബ്ദം,
“എന്താ മൈരേ രാവിലെ തന്നെ, കാര്യം പറ”
“നമ്മുടെ അർജുൻ ജോലി ചെയ്യുന്ന കമ്പനിയിൽ ഒരു ഒഴിവുണ്ട്, ഇന്ന് അവിടെ ഇന്റർവ്യൂണ്ട്, നീ ഒന്ന് പോയി നോക്ക്….”
അർജുൻ ഞങ്ങടെ കൂടെ കോളേജിൽ പഠിച്ച ഒരു മൈരനാണ്….
“എന്താ പോസ്റ്റ്??”
“എം. ഡി……. എന്തേ അങ്ങൂന്നിന് പറ്റുമോ??”
“എന്ത് ഊമ്പിയ പണി ആണെങ്കിലും ശമ്പളം കൃത്യമായി കിട്ടിയ മതി”
“പ്ഫാ………… പറയിപ്പിക്കരുത്, അക്കൗണ്ടന്റ് പോസ്റ്റിലേക്ക് ആണ്”
“അയ്യോ, കണക്കപ്പിള്ളയോ?? ഡിഗ്രി ഒന്നും ഇല്ലാതെ ഞാൻ പോയിട്ട് വല്ല കാര്യം ഉണ്ടോ??”
“പോയി നോക്ക്, കിട്ടിയ കിട്ടി പോയ പോയി….. എന്തായാലും ജോലി നിന്നെ തിരഞ്ഞു വീട്ടിൽ വരില്ല”
“മതി മോനെ സിനിമ ഡയലോഗ് അടിച്ചത്, വെച്ചിട്ട് പോവാൻ നോക്ക്”
“ശരി നീ പോയി നോക്ക് ട്ടോ, അഡ്രസ്സ് ഞാൻ ടെക്സ്റ്റ് ചെയ്യാ”
“മ്മ……. ശരി ശരി”