🤵പുലിവാൽ കല്യാണം 3👰 [Hyder Marakkar]

Posted by

ഫോൺ വെച്ച് രണ്ട് മിനിറ്റിനുള്ളിൽ അവൻ അഡ്രെസ്സ് അയച്ചു തന്നു, എന്തൊരു കൃത്യനിഷ്ഠ….. എന്തായാലും വിഷ്ണു ഇത്ര പറഞ്ഞ സ്ഥിതിക്ക് ഒന്ന് പോയി നോക്കാം, എനിക്ക് വലിയ പ്രതീക്ഷ ഒന്നുമില്ല….. ഡിഗ്രി ഡ്രോപ്പ് ഔട്ട്‌ ചെയ്ത എന്നെ ഒക്കെ തിരഞ്ഞെടുക്കാൻ മാത്രം ദാരിദ്ര്യം പിടിച്ച കമ്പനി ആയിരിക്കുമോ??

കുറച്ച് ദൂരമുണ്ട്, രണ്ട് മൂന്ന് ബസ് മാറി കേറി പോവണം. പതിനൊന്നു മണിക്ക് മുന്നെ അവിടെയെത്തണമെങ്കിൽ ഇപ്പോ തന്നെ ഇറങ്ങണം… രാവിലെ തന്നെ കളക്ഷൻ ഒക്കെ എടുത്ത് ഒന്ന് സെറ്റ് ആയി വന്നതാണ്, ആ ഫ്ലോ അങ്ങ് പോയി….

കൂടുതൽ നേരം മടിപിടിച്ച് ഇരുന്നില്ല, വേഗം തന്നെ കുളിച്ചു മാറ്റി ബ്രേക്ക്‌ഫാസ്റ്റ് ഒക്കെ കഴിച്ച് റെഡിയായി… എന്റെ പെട്ടെന്നുള്ള തിരക്ക് പിടിച്ചുള്ള തലങ്ങും വിളങ്ങും ഓട്ടം കണ്ട് അത്ഭുതത്തോടെ നോക്കുന്നുണ്ട് യാമിനി. പാവത്തിന് ഈ ഓട്ടം ഒന്നും കണ്ട് ശീലമില്ല എന്ന് തോന്നുന്നു, സ്കൂളിൽ ആദ്യമായി പോവാൻ തുടങ്ങിയ ദിവസം തുടങ്ങിയതാകും ഈ രാവിലത്തെ നെട്ടോട്ടം… എന്നെക്കാൾ കൂടുതൽ ഓടിയിരുന്ന ഒരാളുണ്ട് ട്ടോ, എന്റെ മേരി….

എല്ലാം കഴിഞ്ഞു ഫോർമൽ ഷർട്ടും പാന്റും ഒക്കെ ഇട്ട് കണ്ണാടിയിൽ നോക്കിയപ്പോൾ എന്തോ ഒരു ആത്മവിശ്വാസം അനുഭവപ്പെട്ടു, ഇപ്പോ എന്നെ കണ്ട വേണമെങ്കിൽ പിടിച്ചു ഒരു കമ്പനിയുടെ എം.ഡി ഒക്കെ ആക്കാനുള്ള ലുക്കുണ്ട്…

ആ ആത്മവിശ്വാസം പൊടിക്ക് പോലും കുറയ്ക്കാതെ ഞാൻ ചിരിച്ചുകൊണ്ട് ഇറങ്ങി, ഇറങ്ങാൻ നേരം യാമിനി വാതിലിന് അടുത്ത് വന്ന് നിന്നിട്ട് ഒരു പുഞ്ചിരി സമ്മാനിച്ചു, അത് കൂടി ആയപ്പോൾ കോൺഫിഡൻസ് ലെവൽ അങ്ങ് വാണം വിട്ട പോലെ കുത്തനെ ഉയർന്നു, “ഒന്ന് പൊന്തിയ ശേഷം നിയന്ത്രണം തെറ്റി അപ്പുറത്തെ തൊടിയിൽ പോയി വീഴാഞ്ഞ മതി”…. ഞാൻ സ്വയം ആത്മവിശ്വാസം പകരാൻ ശ്രമിക്കുമ്പോൾ അത് പൊളിക്കാൻ വേണ്ടി എന്റെ ഉള്ളിൽ കുടിയിരിക്കുന്ന ആ നെഗറ്റീവോളി മൈരൻ പറഞ്ഞു… തളരില്ല, പതറില്ല, തകരില്ല….

 

മൂന്ന് ബസ് ഒക്കെ മാറി കേറി അവിടെ എത്തുമ്പോഴേക്കും സമയം 11:20 ആയിരുന്നു, ഇന്റർവ്യൂ തുടങ്ങിയിട്ടുണ്ട്… അധികം എതിരാളികളൊന്നും ഇല്ല, പേരിന് പോലും എനിക്ക് ടൈറ്റ് കോമ്പറ്റിഷൻ തരാൻ പറ്റിയ ആരെയും കാണുന്നില്ല…. റിസപ്ഷനിൽ ഇരിക്കുന്ന കുട്ടി പേര് ചോദിച്ചപ്പോൾ പറഞ്ഞു കൊടുത്തു, നല്ലൊരു കൊച്ച്… ആ കാട്ട് കോഴി അർജുൻ ഉള്ളപ്പോൾ ഈ കുട്ടി ഒക്കെ എന്ത് ധൈര്യത്തിലാണ് ഇവിടെ ഇരിക്കുന്നത്…. പറയും പോലെ അവനെ കാണുന്നില്ലല്ലോ… ആഹ്, എവിടെയെങ്കിലും ആവട്ടെ…. വെറുതെ വിളിച്ചു വരുത്തിയ അവന്റെ തള്ളും കേട്ട് ഇരിക്കേണ്ട വരും…

 

“ടോണി മാത്യൂസ്…..”
എന്റെ പേര് വിളിച്ചപ്പോൾ ഞാൻ ഇന്റർവ്യൂ നടക്കുന്ന മുറിയിലേക്ക് ചെന്നു

ഒരു വലിയ ടേബിൾ, അതിന്റെ അപ്പുറത്ത് രണ്ട് മധ്യവയസ്കർ ഇരിക്കുന്നു, വല്ലാത്തൊരു അന്തരീക്ഷം….. അതുവരെ കഷ്ടപ്പെട്ട് പിടിച്ചു നിർത്തിയ ആത്മവിശ്വാസം ആ മുറിയിലേക്ക് കാലെടുത്ത് വച്ചതും പന്തിന്റെ കാറ്റ് ഊരി വിട്ടത് പോലെ പോയി…

“കമ്മ്…. സിറ്റ് ഡൌൺ…..”
അകത്ത് കയറിയ ശേഷം മടിച്ചു നിന്ന എന്നോട് അതിൽ ഒരാൾ പറഞ്ഞു, കേട്ടപാടെ ഞാൻ അവർക്ക് നേരെ ഓപ്പോസിറ്റ് ഇട്ട കസേരയിൽ ഇരുന്നു.

 

“ഹായ് ടോണി, വെർ ഈസ് യുവർ സി.വി??”
കയ്യും വീശി ചെന്ന എന്നോട് അവരുടെ ആദ്യത്തെ ചോദ്യം.
സി.വി…… അതെന്നാ ചാതനം??

Leave a Reply

Your email address will not be published. Required fields are marked *