🤵പുലിവാൽ കല്യാണം 3👰 [Hyder Marakkar]

Posted by

എന്നെ നോക്കി ആക്കിയ സ്വരത്തിൽ പറഞ്ഞ ശേഷം അടുത്തിരിക്കുന്ന യാമിനിയുടെ നെറുകയിൽ ഒരു മധുര ചുംബനം നൽകി എന്റെ മാതാവ്, ആ സമയം യാമിനി മേൽചുണ്ടും കീഴ്ചുണ്ടും കൂട്ടി പിടിച്ച് ചിരി അടക്കി കൊണ്ട് എന്നെ ഒരു നോട്ടം നോക്കി, അതു കൂടി കണ്ടപ്പോൾ എനിക്ക് ശരിക്കും ദേഷ്യം വരാൻ തുടങ്ങി….
എന്റെ മേരി വേറെ ഒരാളെ കൊഞ്ചിക്കുന്നത് എനിക്ക് ഇഷ്ടമല്ല, അതിന്റെ കൂടെ എന്നെ കളിയാക്കുക കൂടി ചെയ്‌താൽ…….“ഓ ഒരു ചക്കര കുടം…”
ഞാൻ മെല്ലെ പിറുപിറുത്തു“എന്താ……. എന്തെങ്കിലും പറഞ്ഞോ??”
വീണ്ടും മേരിയുടെ ഗൗരവത്തോടെയുള്ള ശബ്ദം

 

“പിന്നെ എന്തിനാ എന്റെ ചെവി പിടിച്ച് തിരിച്ചതെന്ന്…”
എന്റെ ഇഷ്ടക്കേട് എന്റെ സംസാര രീതിയിൽ പ്രതിഫലിച്ചു കാണണം…

 

“അത് എന്റെ മോളേ ഇന്നലെ രാത്രി മഴയത്ത് നിർത്തി കളിപ്പിച്ചതിന്….. കണ്ടോ എന്റെ കൊച്ചിന് ജലദോഷം പിടിച്ചു…”
അയ്യോ….. തേൻ ഒലിക്കുന്നു, സ്വന്തം മോന് പനി പിടിച്ചാലും അവിടെ എവിടേലും പോയി അടങ്ങി കിടക്കു ചെറുക്കാ ന്ന് പറയുന്ന മേരിയാണ് ഇന്ന് കണ്ട ഇവളെ എടുത്ത് ഒക്കത്ത് വച്ചിരിക്കുന്നത്…

 

“ഓ എല്ലാം കൃത്യമായി എത്തിച്ചിട്ടുണ്ട് ലേ”
ഞാൻ യാമിനിയെ നോക്കി പല്ല് കടിച്ചുകൊണ്ട് പറഞ്ഞു.

“ഡ…..ഡാ……ചെക്കാ വേണ്ട ട്ടോ, നിന്റെ ഞെട്ടിക്കൽ ഒന്നും എന്റെ കൊച്ചിനോട് വേണ്ട…. നല്ല മക്കൾ അങ്ങനെയാ, എല്ലാം തുറന്ന് പറയും…… അല്ലാതെ ഇവിടെ ചിലരെ പോലെ കാണുമ്പോൾ കെട്ടിപ്പിടിച്ച് സ്നേഹം കാണിച്ചിട്ട് മനസ്സിലുള്ളത് ഒന്നും പറയാതെ നടക്കുന്നത് അല്ല നല്ല കൊച്ചുങ്ങളുടെ സ്വഭാവം”
മേരി വീണ്ടും നൈസ് ആയിട്ട് എനിക്കിട്ട് കൊട്ടി, ഇനിയും എന്തെങ്കിലും പറഞ്ഞ ഞാൻ വീണ്ടും പൊട്ടൻ ആവല്ലേ ഉണ്ടാവു…

“ഓ…. രണ്ടും കൂടി ഇവിടെ കെട്ടിപ്പിടിച്ച് ഇരുന്നോ….”
പിന്നെ അധികം ഒന്നും മിണ്ടാതെ ഞാൻ അടുക്കളയിലേക്ക് ചെന്നു, അവിടെ നിന്ന് വടി കൊടുത്ത് അടി വാങ്ങുന്നതിലും നല്ലത് വിശപ്പ് മാറ്റുന്നതാണ്, എന്നാലും പെണ്ണ് ചുരുങ്ങിയ സമയംകൊണ്ട് മേരിയെ കുപ്പിയിലാക്കി കളഞ്ഞു.

“അങ്ങോട്ട് മാറി നിൽക്ക് ചെറുക്കാ…….. ഞാൻ എടുത്ത് തരാം”
മേരിയാണ്…… യാമിനി തൊട്ടു പിന്നിൽ വാല് പോലെയുണ്ട്
ഞാൻ ഒന്നും മിണ്ടാതെ രണ്ടിനെയും ഒരു നോട്ടം നോക്കിയിട്ട് അടുക്കളയിൽ നിന്ന് ഇറങ്ങി. ഞാൻ തിരിഞ്ഞ് നടക്കുമ്പോൾ പിന്നിൽ നിന്ന് അടക്കിയ ചിരി കേട്ടു.

 

പിന്നെ ഞങ്ങൾ മൂന്നുപേരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു, മേരിയുടെ സ്പെഷ്യൽ കുടംപുളി ഇട്ട് വെച്ച മീൻകറി ആയിരുന്നു ഹൈലൈറ്റ്… കുറച്ച് ദിവസങ്ങൾക്ക് ശേഷം കഴിക്കുന്നത് കൊണ്ട് ആണെന്ന് തോന്നുന്നു അതിന് ഇത്തിരി ടേസ്റ്റ് കൂടിയ പോലെ തോന്നി

“മേരിയേ………. മീൻകറിയുടെ ടേസ്റ്റ് ഒക്കെ അങ്ങ് കൂടിയല്ലോ, പുതിയ ചേരുവ വല്ലതും ഇട്ടോ??”
കറിയുടെ ടേസ്റ്റ് കാരണം ചോദിക്കാതെ ഇരിക്കാൻ കഴിഞ്ഞില്ല

Leave a Reply

Your email address will not be published. Required fields are marked *