“ഓ….. കെട്ട്യോളെ പുകഴ്ത്തണമെങ്കിൽ നേരിട്ട് ആവാം, എന്നെ വെറുതെ അതിന് കൂടെ കൂട്ടണ്ട”
ഒരു കള്ള പരിഭവത്തോടെ പറഞ്ഞിട്ട് മേരി യാമിനിയെ നോക്കി കണ്ണടച്ച് കാണിച്ചു, അത് പക്ഷെ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല….. മേരി ഉണ്ടാകുന്ന അതെ പോലെ തന്നെ, ഏയ് അസംഭവ്….പച്ച മലയാളത്തിൽ പറഞ്ഞ അസാധ്യം.
ഞാൻ സംശയത്തോടെ യാമിനിയെ നോക്കിയപ്പോൾ “എല്ലാം നോം തന്നെ” എന്ന ഭാവത്തിലാണ് പെണ്ണ് ഇരിക്കുന്നത്. ചിലപ്പോൾ സത്യം ആവും, കാരണം അവൾ ഉണ്ടാകുന്നതിന് ഒക്കെ ഒരു പ്രത്യേക രുചിയാണ്…… അത് സമ്മതിച്ചു കൊടുത്തേ പറ്റു.
കൂടുതൽ സംസാരത്തിന് നിൽക്കാതെ ഞാൻ ഭക്ഷണം കഴിച്ച് പുറത്തിറങ്ങി നിന്നു, ലേഡീസ് രണ്ടും അടുക്കളയിലാണ്. ഒരു സിഗരറ്റ് കത്തിക്കാൻ തോന്നുന്നുണ്ട്, പക്ഷെ മേരി ഉള്ളത് കൊണ്ട് വലിക്കാൻ ഒരു പേടി…. ഒരു തവണ മണം കിട്ടിയിട്ട് കാര്യമായി ഒന്നും പറഞ്ഞിരുന്നില്ല… എന്നാലും വേണ്ട എന്തിനാണ് വെറുതെ…
“എന്താണ് മോനു, സിഗരറ്റ് വലിക്കുന്നില്ലേ??”
മേരിയുടെ ചോദ്യം കേട്ട് ഞാൻ ഞെട്ടി തിരിഞ്ഞു, ഞാൻ മനസ്സിൽ കണ്ടത് എങ്ങനെ മേരി മനസിലാക്കി?? എന്റെ മാതാവേ…..
“ഏയ്……. സിഗരറ്റോ……. ഞാനോ…… ഛെ….. അയ്യേ”
ഞാൻ നിന്ന് ഉരുണ്ട് കളിച്ചു, പെട്ടെന്നുള്ള ചോദ്യം ആയതുകൊണ്ട് ലൈറ്റ് ആയിട്ട് പതറി പോയി.
“മതി മതി……ഇനി വെറുതെ കള്ളം പറയാൻ നിൽക്കണ്ട”
. ഞാൻ ഒന്നും മിണ്ടാതെ നിലത്തേക്ക് നോക്കി തല ചൊറിഞ്ഞു നിന്നു.
“അവൾക്ക് ഇഷ്ടമല്ലെങ്കിൽ അതങ്ങ് നിർത്തിക്കൂടെ മോനു”
“അവൾക്ക് ഇഷ്ടമല്ലെങ്കിലോ?? എന്തൊക്കെയാ മേരി പറയുന്നേ….. ആ കിളിപോയ മനുഷ്യന്റെ കൂടെ ജീവിച്ചു ജീവിച്ച് കിളിപോയി തുടങ്ങിയോ??”
“ഡാ….. വേണ്ട കിട്ടും നിനക്ക്…. ഹാാാ…”
എന്നെ തല്ലാൻ കൈ ഓങ്ങി കൊണ്ടു മേരി ദേഷ്യം നടിച്ചു.
ഞാൻ ഒരു കൈ അകലം മാറി നിന്നിട്ട് ചിരിച്ചു…
“എന്റെ പൊന്നുമോൻ അധികം ചിരിക്കണ്ട…… ഇനി ഇതുപോലെ അവള് നിന്നെ പറ്റി വല പരാതിയും പറയുന്നത് എങ്ങാനും ഞാൻ കേട്ടാൽ……. പിന്നെ ഒന്നുമില്ല, നല്ല ചൂട് ചട്ടുകം എടുത്ത് ചന്തിക്ക് വച്ച് തരും……… ചെറുപ്പത്തിലേ അതൊന്നും ചെയ്യാതെ കൊഞ്ചിച്ചത് കൊണ്ടാണ് നീ ഇങ്ങനെ വഷളായി പോവുന്നത്….ഹാാാ…”
മേരി നല്ല കലിപ്പ് മോഡിൽ ആണ്, അതിന് യാമിനി അകത്തുന്നു തിരി കൊളുത്തി വിട്ടതാണ്….. മേരി ഒന്ന് പോയിട്ട് വേണം പെണ്ണിനെ ഒന്ന് വിരട്ടാൻ.
“മ്മ……..”
ഞാൻ ഒന്നും പറയാതെ എല്ലാം കേട്ടു നിന്ന് മൂളി, അതാണ് സേഫ്.
“മോനു………”
എന്റെ താടിക്ക് പിടിച്ച് ഉയർത്തി കൊണ്ട് മേരി വാത്സല്യത്തോടെ വിളിച്ചു, അത് ശരിക്കും ഉള്ളിൽ തട്ടിയുള്ള വിളിയായിരുന്നു.
“മ്മ്……എന്ത് പറ്റി മേരി??”