🤵പുലിവാൽ കല്യാണം 3👰 [Hyder Marakkar]

Posted by

അതിന് ശേഷം ഇന്ന് ഇതാ ഏറ്റവും വെറുത്തിരുന്ന അവളുടെ പ്രസവത്തെ കുറിച്ച് ആലോചിച്ച് ടെൻഷൻ അടിച്ച് ഇങ്ങനെ ഇവിടെ ഇരിക്കുന്നു……. മുകളിൽ ഇരിക്കുന്നവന്റെ ഓരോ കളികൾ……….. അല്ലെങ്കിലും അവളോടുള്ള ദേഷ്യം പിറന്നു വീഴാൻ പോവുന്ന കുഞ്ഞിനോട് കാട്ടേണ്ട കാര്യം ഇല്ലല്ലോ….
###അന്നത്തെ ആ ദിവസം…..
ആ രാഘവന്റെ വീട്ടിൽ ഞാൻ ഡ്രൈവറായി പോയ ആ ദിവസം
എന്റെ ജീവിതത്തിൽ പ്രധാനപ്പെട്ട ദിവസങ്ങളിൽ ഒന്ന്, ആ ദിവസമാണ് ഇങ്ങനെ ഇവിടെ ഒറ്റയ്ക്ക് ഇരിക്കുമ്പോൾ എനിക്ക് ഓർമ്മ വന്നത്… അന്നും ഇതുപോലെ ഒരു ആളൊഴിഞ്ഞ ബെഞ്ചിൽ ഞാൻ ഇരുന്നിരുന്നു.
###########################################കണ്ണീരോടെ ഭക്ഷണത്തിനു മുനിൽ നിന്ന് ഞാൻ എഴുന്നേറ്റ് നടന്നു, യാമിനിയുടെ കൂട്ടുകാരിക്ക് വാക്ക് കൊടുത്തത് പോലെ തന്നെ പാർക്കിലേക്കാണ് ഞാൻ പോയത്….. മനസ്സ് ഒട്ടും നിയന്ത്രണത്തിലല്ല, യാന്ത്രികമായി ചലിക്കുന്നത് പോലെ….ഞാൻ പാർക്കിൽ എത്തി ഒരു ആളൊഴിഞ്ഞ ബെഞ്ചിൽ പോയി ഇരുന്നു. വല്ലാത്ത വിഷമം, എന്തിനാണ് ഞാൻ ഇങ്ങനെ വിഷമിക്കുന്നത്……. മറ്റൊരാളുടെ കീഴിൽ ശമ്പളം വാങ്ങി ജോലി ചെയ്യുമ്പോൾ ഇങ്ങനെയുള്ള അനുഭവങ്ങൾ ഒക്കെ കാണുമെന്ന് ഞാൻ മനസിലാക്കാൻ വൈകി, അത്രയേയുള്ളൂ……..

കുറച്ച് നേരം ഒറ്റയ്ക്ക് സ്വസ്ഥമായി ഇരുന്നപ്പോൾ തന്നെ മനസ്സ് ഒന്ന് ശാന്തമായി തുടങ്ങി…… ചിലപ്പോൾ ഇങ്ങനെ തനിച്ച് ഇരിക്കുന്നത് ഒരു പ്രത്യേക ഫീലിംഗ് തന്നെയാണ്, പ്രകൃതിയിൽ ലയിച്ച് ഇങ്ങനെ ഇരിക്കുമ്പോൾ തന്നെ പ്രശ്നങ്ങൾ എല്ലാം മറക്കും, സമാധാനവും കിട്ടും……

കുറച്ച് നേരം അങ്ങനെ എല്ലാം മറന്ന് ഇരികുമ്പോഴാണ് ഫോൺ റിംഗ് ചെയ്തത്, നോക്കുമ്പോൾ യാമിനിയുടെ കൂട്ടുകാരിയാണ്…

 

“ഹെലോ”

“ആഹ് ഹെലോ ടോണി ഞാൻ ഇവിടെ എത്തിയിട്ടുണ്ട്”

“മ്മ് ഞാനും”

“ഞാൻ ഒരു മഞ്ഞ ചുരിദാർ ആണ്…… ഇവിടെ എൻട്രൻസിന്റെ അവിടെ ഉണ്ട്”

ഞാൻ നോക്കിയപ്പോൾ ഒരു പെണ്ണ് അവിടെ നിന്ന് തിരിഞ്ഞ് കളിക്കുന്നത് കണ്ടു,

 

“ദാ വലത്തോട്ട് നോക്ക്……”

ഞാൻ കൈ കാണിച്ചപ്പോൾ അവൾ എന്റെ അടുത്തേക്ക് വന്നു….

 

“ഹായ് ഞാൻ ഉണ്ണിമായ,”

 

“ടോണി”
ഞാൻ കൈ കൊടുത്തു……

“ഇരിക്ക്”.
ഞങ്ങൾ ആ ബെഞ്ചിൽ ഇരുന്നു….

Leave a Reply

Your email address will not be published. Required fields are marked *