“നോക്ക് ടോണി……. എന്താണ് തന്റെ ഉദ്ദേശം??”
ഇരുന്നതും എനിക്ക് നേരെ തിരിഞ്ഞു കൊണ്ട് അവൾ ചോദിച്ചു
“എന്ത് ഉദ്ദേശം??”
ഞാൻ അതെ ടോണിൽ തിരിച്ച് ചോദിച്ചു….
“എന്തിനുവേണ്ടി ആയിരുന്നു ഈ നാടകം??”
“നാടകമോ??”
ഇവൾ ഇത് എന്താ ഈ പറയുന്നത്, വട്ടാണോ
“മതി അഭിനയിച്ചത്…… ഞാൻ ഇന്ന് മീനുവിനെ….. ഓ യാമിനിയെ കണ്ടിരുന്നു, അന്ന് രാത്രി നടന്നത് മൊത്തം അവള് പറഞ്ഞു, അതൊരു പൊട്ടി പെണ്ണാണ്…… താൻ പാവമാണ്, താനും വന്ന് പെട്ടു പോയതാണ് എന്ന് ഒക്കെ ആണ് അവൾ പറയുന്നത്…….. പക്ഷെ എനിക്ക് അറിയാം ഇത് താനും ആ തള്ളയും മോളും ഒക്കെ കൂടി ഒത്തു കളിച്ചതാണെന്ന്……… എനിക്ക് അറിയണം എന്താണ് നിങ്ങളുടെ ഉദ്ദേശം എന്ന്, പറ…….”
“ഓ അത് ശരി…. അപ്പൊ എന്റെ ഊഹം തെറ്റിയില്ല, വട്ട് തന്നെ….. നല്ല അസ്സൽ വട്ട്, പെങ്ങള് ഇവിടെ ഇരിക്ക് എനിക്ക് പോയിട്ട് വേറെ പണിയുണ്ട്”
എന്നും പറഞ്ഞു ഞാൻ എഴുന്നേൽക്കാൻ ഒരുങ്ങി
“ഏയ് പോവരുത്……… പ്ലീസ്……… . അതൊരു പാവമാണ്, എന്തിനാണ് അവളെ ഇങ്ങനെ ഉപദ്രവിക്കുന്നത്…. എന്താണ് നിങ്ങൾക്ക് വേണ്ടത്, പണമോ……. അതോ അവളെ കൊണ്ടുപോയി……… ഛെ……..”
ബെഞ്ചിൽ നിന്നും എഴുന്നേൽക്കാൻ തുടങ്ങിയ എന്റെ കയ്യിൽ പിടിച്ച് തടഞ്ഞുകൊണ്ട് അത്രയും പറഞ്ഞ് അവൾ ദേഷ്യം കൊണ്ട് വിറയ്ക്കുകയാണ്, പക്ഷെ അവൾ പറയുന്നത് ഒന്നും എനിക്ക് മനസിലായില്ല……..
“അതെ എന്തെങ്കിലും പറയാനുണ്ടെങ്കിൽ മനുഷ്യന് മനസിലാവുന്ന പോലെ പറ, അല്ലാതെ ഒരുമാതിരി….. നോക്ക്….. നിങ്ങൾ എന്താണ് കരുതി വെച്ചത് എന്ന് എനിക്ക് അറിയില്ല, പക്ഷെ ഞാൻ ഇതിൽ വന്നു പെട്ടതാണ്, അല്ലാതെ തന്റെ കൂട്ടുകാരിയെ കൊണ്ട് എനിക്ക് ഒരു ഉദ്ദേശവുമില്ല….”
ഞാൻ അത് പറഞ്ഞപ്പോൾ അവൾ എന്നെ സംശയത്തോടെ നോക്കി….
“അതെ ……. യാമിനിയെ എങ്ങനെയെങ്കിലും തലയിൽ നിന്ന് ഊരണം എന്നെ എനിക്ക് ഉള്ളു, അതിന് എന്തെങ്കിലും ഒരു വഴി കിട്ടുമെന്ന് കരുതിയാണ് നിങ്ങൾ വിളിച്ചപ്പോൾ ഞാൻ ഇവിടെ വരെ വന്നത്……. എന്നിട്ട് വെറുതെ കാര്യം അറിയാതെ ഇങ്ങോട്ട് ഡയലോഗ് അടിക്കാൻ നിന്ന ഉണ്ടല്ലോ……. അല്ലെങ്കിലേ സമനില തെറ്റി ഇരിക്കുകയാണ്”
എന്റെ ഉള്ളിലെ സങ്കടവും ദേഷ്യവും എല്ലാം ആ വാക്കുകളിൽ കലർന്നിരുന്നു…..