“കള്ള മൈരേ സെന്റി ആക്കല്ലേ……”
അവന്റെ സംസാരം കേട്ട് ഇമോഷണൽ ആവാൻ തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു….
“അയ്യടാ, സെന്റി അടിച്ചതല്ല….. അവൾ ഇല്ലെങ്കിൽ എന്റെ ഈ ജീവിതം മൊത്തം നിന്റെ കൂടെ നടന്ന് നശിച്ച് പോവും…. .ആ സന്തോഷത്തിലാണ് ഞാൻ കുപ്പി എടുക്കുന്ന കാര്യം പറഞ്ഞത്…..”
“ഓ എന്ത് തേങ്ങ ആയാലും സാരമില്ല, വാ പോയി കുപ്പി എടുക്കാം”
ഞങ്ങൾ വേഗം ബീവറേജിൽ പോയി ഒരു ഫുള്ളും എടുത്ത് വന്നു…. വിഷ്ണു നേരെ കുപ്പിയുമായി മുകളിൽ വാട്ടർ ടാങ്കിന്റെ അങ്ങോട്ട് കയറി, ഞാൻ അകത്തേക്ക് ഗ്ലാസ്സും വെള്ളവും എടുക്കാനും…..
“മ്മ്??”.
അടുക്കളയിൽ ചെന്നപ്പോൾ എന്താണ് കാര്യം എന്ന രീതിയിൽ മീനു ഒന്ന് മൂളി,
“അത് പിന്നെ വിഷ്ണുന് കള്ള് കുടിക്കാൻ ഒരു ഗ്ലാസ്സ്……. എടുക്കാൻ, ഇച്ചിരി വെള്ളവും….”
എന്നും പറഞ്ഞ് നൈസ് ആയിട്ട് രണ്ട് ഗ്ലാസ്സും ഒരു കുപ്പി വെള്ളവും എടുത്ത് മുങ്ങാൻ നേരം അവൾ പിന്നിൽ നിന്നും വിളിച്ചു…
“വിഷ്ണുന് എന്തിനാ രണ്ട് ഗ്ലാസ്സ്??”
കർത്താവേ പെട്ട്
“ഒന്ന് വെള്ളം ഒഴിക്കാനും പിന്നെ ഒന്ന് സാധനം ഒഴിക്കാനും”
“മ്മ്…….”
അവൾ ഒന്നും പറയാതെ ഒന്ന് ഇരുത്തി മൂളി, പിന്നെ അവിടെ നിന്ന് തിരിയാതെ ഞാൻ വേഗം തന്നെ മുകളിലേക്ക് വിട്ടു….
“എന്താണ് മോനെ, കെട്ട്യോളെ സമ്മതം വാങ്ങിയോ??”
വെള്ളവും ഗ്ലാസ്സുമായി മുകളിലേക്ക് ചെന്നപ്പോൾ വിഷ്ണു ചോദിച്ചു
“ഏയ് എന്തിനാ അവളെ സമ്മതം….”
ഞാൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു
“അതൊക്കെ എനിക്ക് അറിഞ്ഞൂടെ മോനെ, കല്യാണം കഴിഞ്ഞ പിന്നെ ഭാര്യയെ കൺവിൻസ് ചെയ്യേണ്ട വരും ലേ എല്ലാത്തിനും……. അതാണ് ഞാൻ കല്യാണം കഴിക്കണോ വേണ്ടയോ എന്ന കൺഫ്യൂഷനിലാണ്”
“അതൊക്കെ ഏതോ വിവരം ഇല്ലാത്തവര് പറയുന്നതല്ലേ, യാമിനിയെ പോലുള്ള ഒരു പെണ്ണിനെ കെട്ടിയാൽ ഒരു പ്രശ്നവും ഉണ്ടാവില്ല”
പ്രശ്നങ്ങളുടെ ഘോഷയാത്രയാണ് വരാൻ പോവുന്നത് എന്ന് എനിക്ക് അറിയില്ലല്ലോ….. പാവം ഞാൻ.