“അത് കഴിഞ്ഞ് അവൾക്ക് എന്നോട് നേരിട്ട് സംസാരിക്കണം എന്ന് പറഞ്ഞിട്ട് ഞാൻ പോയി അവളെ കണ്ടു….”
“ഏഹ് എന്തിന്?? എവിടെ പോയി??”
ഒന്ന് ഞെട്ടിയ ശേഷം വിഷ്ണു ചോദിച്ചു…. എത്രാമത്തെ പെഗ്ഗ് ആണെന്ന് ഓർമ്മയില്ല, എന്തായാലും ഞാൻ ഒന്നും കൂടി ഒഴിച്ച് അടിച്ചു………. വിഷ്ണു ഞാൻ പെഗ്ഗ് അടിക്കുന്ന സമയത്ത് അക്ഷമനായി കാത്തിരുന്നു…
“ആദ്യം കുറെ സോറി ഒക്കെ പറഞ്ഞു, പിന്നെ വേറെ ഒരു കാര്യം കൂടി പറഞ്ഞു”
“എന്ത്??”
ഞാൻ പറയുന്നതിന് ഇടയ്ക്ക് ക്ഷമ നശിച്ചുകൊണ്ട് വിഷ്ണു ചോദിച്ചു
“നമ്മുടെ മേരിയുടെ പഴയ പ്രണയകഥ ഇല്ലേ, അതിലെ നായകൻ അയാളാണ് ആ രാഘവൻ”
“ഏഹ്…… സത്യമാണോ??”
“ആടാ….. അവൾ പറഞ്ഞതാണ്…”
“ഹോ….. അമ്മച്ചിനെ ആ പഴയ കഥ പറഞ്ഞ് എപ്പോ കളിയാക്കുമ്പോഴും പാവം തോന്നും, പക്ഷെ ഇപ്പോ ആ വിഷമം മാറി കിട്ടി, എന്തൊക്കെ വന്നാലും ആ രാഘവനേക്കാൾ അടിപൊളി നിന്റെ അപ്പൻ തന്നെ ആയിരിക്കും, അയാളെ ഞാൻ നേരിട്ട് കണ്ടിട്ടില്ലെങ്കിലും വെറും ഊള ആണെന്ന് ഉറപ്പാണ്”
വിഷ്ണു അത് പറഞ്ഞപ്പോൾ ഞാൻ വെറുതെ അവനെ നോക്കി ചിരിച്ചു, കാരണം ഞാൻ ഒരുപാട് വട്ടം ആലോചിച്ച കാര്യമാണ് മേരി പ്രണയിച്ച ആളെ തന്നെ കെട്ടിയിരുന്നെങ്കിൽ മേരിയുടെ ജീവിതം എത്ര സന്തോഷകരം ആയിരുന്നിരിക്കും, പക്ഷെ അപ്പൊ ഇതുപോലെ ഒരു നല്ല പുത്രനെ കിട്ടുമോ?? ഹ്ഹ………. ഇപ്പോ പക്ഷെ മേരി അപ്പനെ ആത്മാർത്ഥമായി തന്നെയാണ് സ്നേഹിക്കുന്നത്, യാമിനിയോട് ഒരുതരം അട്ട്രാക്ഷൻ തോന്നി തുടങ്ങിയപ്പോൾ ഞാൻ വല്ലാതെ കൺഫ്യൂസ്ഡ് ആയിരുന്നു, ആ സമയത്ത് മേരിയെ കുറിച്ചാണ് ഞാൻ ചിന്തിച്ചത്…. ഒരാളെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടും വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി മറ്റൊരാളെ കല്യാണം കഴിക്കേണ്ട വന്നു, സമയം എടുത്ത് കാണുമെങ്കിലും ഇപ്പോ മേരി അപ്പനോട് കാണിക്കുന്ന സ്നേഹവും കരുതലും നൂറ് ശതമാനം സത്യമാണ്….. അങ്ങനെ ആവുമ്പോൾ ഞാൻ എന്നെ ചതിച്ചിട്ടു പോയവളെ കുറിച്ച് ആലോചിക്കാൻ പോലും പാടില്ല….
“എന്തായാലും എനിക്ക് ഒരു തുറുപ്പ് ചീട്ടാണ് കിട്ടിയത്, ഇനി അമ്മച്ചിന്റെ മുനിൽ പിടിച്ചു നിൽക്കാൻ ഈ ഒരു സംഭവം മാത്രം മതി മോനേ……”
“ഓ ഒറ്റ പ്രാവശ്യം നീ മേരിന്റെ എടുത്ത് സംസാരിച്ച് ജയിക്കുന്നത് കണ്ടാൽ മതി എനിക്ക്…..”
“അതിന് ഞാൻ തോറ്റ് കൊടുക്കുന്നതല്ലേ…”
“ഓ ശരി ശരി……”
ഞങ്ങൾ രണ്ടുപേരും ഒരുപോലെ ചിരിച്ചുപോയി, എപ്പോഴും മേരിയോട് തോറ്റ് ഇവൻ കാവിലെ പാട്ട് മത്സരത്തിന് കാണാം എന്ന രീതിയിൽ പോവുന്നത് ഓർത്താണ് ഞാൻ ചിരിച്ചത്, അവൻ എന്തിനാണ് ചിരിച്ചതെന്ന് അവനും ഉടയ തമ്പുരാനും മാത്രം അറിയാം…
വീണ്ടും ഓരോ പെഗ്ഗ് കട്ടിക്ക് തന്നെ ഒഴിച്ച് അടിച്ചു…..