“അതൊക്കെ വലിയ കഥയാണ് ടോണി…. ഒരുപാട് അനുഭവിച്ചിട്ടുണ്ട് എന്റെ മീനു, ആദ്യമൊന്നും വലിയ പ്രശ്നം ഇല്ലായിരുന്നു……. പക്ഷെ അവളുടെ അച്ഛൻ ഗൾഫിൽ പോയതിന് ശേഷം ശരിക്കും പറഞ്ഞ നരകം തന്നെ ആയിരുന്നു അവൾക്ക് ആ വീട്……”
🎵 യെഹ് യൂ കുഡ് ബി ദി ഗ്രേറ്റസ്റ്റ്
യൂ ക്യാൻ ബി ദി ബെസ്റ്റ്
യൂ ക്യാൻ ബി ദി കിങ് കോങ്ങ് ബാംഗിങ് ഓൺ യുവർ ചെസ്റ്റ്
യൂ കുഡ് ബീറ്റ് ദി വേൾഡ്
യൂ കുഡ് ബീറ്റ് ദി വാർ
യൂ കുഡ് ടോക്ക് ടു ഗോഡ്, ഗോ ബാംഗിങ് ഓൺ ഹിസ് ഡോർ🎵
“സ്ക്യൂസ് മീ”
എന്നും പറഞ്ഞ് അടിഞ്ഞുകൊണ്ട് ഇരിക്കുന്ന ഫോൺ എടുത്ത് നോക്കിയപ്പോൾ വിഷ്ണുവാണ്
“ഹലോ”
“നീ എവിടെ??”
എടുത്ത പാടേ വിഷ്ണുവിന്റെ ചോദ്യം
“ഞാൻ മറ്റേ ശാന്തി ബാറിന്റെ അടുത്തുള്ള പാർക്കിൽ”
“പാർക്കിലോ?? അവിടെ എന്താ പരിപാടി??”
“ഒരാളെ കാണാൻ വന്നതാണ്”
“മ്മ്…… ഇപ്പോ ഫ്രീ ആവോ??”
“ആഹ്….”
ഞാൻ അതെ എന്ന രീതിയിൽ മൂളി
“എങ്കിൽ അവിടെ തന്നെ നിൽക്ക്, ഞാൻ ഇപ്പോ ഓഫീസിൽ നിന്ന് ഇറങ്ങും, ഞാൻ അങ്ങോട്ട് വരാ”
“മ്മ്…… ഓക്കെ”
എന്ന് പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു.
“സോറി ട്ടോ”
ഫോൺ വെച്ച ശേഷം ഞാൻ അവളെ നോക്കി പറഞ്ഞു.
“ഏയ് ഇറ്റ്സ് ഓക്കെ”