ചാടി എഴുന്നേറ്റ ശേഷം കാര്യം മനസിലായപ്പോൾ ഉറക്കം നശിപ്പിച്ച ദേഷ്യത്തിൽ അവൻ എന്നോട് ചോദിച്ചു“ഇല്ല നിന്റെ ഡാഡി മിസ്റ്റർ. ഗിരി പെറ്റു, രണ്ട് പട്ടി കുട്ടികളും ഒരു ചിമ്പാൻസിയും……… വാ ഓരോ കിലോ ആപ്പിളും ഓറഞ്ചും വാങ്ങി പോവാം”
“ക ക ക ക കാ….. .വല്യ തമാശ”
ഞാൻ പിന്നെ ഒന്നും പറയാൻ നിന്നില്ല, പോക്കറ്റിൽ നിന്ന് ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു…….. വിഷ്ണു എഴുന്നേറ്റ് തലയിൽ കയ്യും വെച്ച് ഇരിക്കുന്നുണ്ട്…
“ഞാൻ പോവട്ടെ…….നാളെ കാണാ”
എന്നും പറഞ്ഞ് വിഷ്ണു എഴുന്നേറ്റു
“എന്ത് പറ്റി നേരത്തെ??”
“അടിക്കുന്ന ദിവസം നേരത്തെ വീട്ടിൽ കയറണം എന്നാണ് ഓർഡർ”
“രാത്രി ലേറ്റ് ആയിട്ട് ബോധം ഇല്ലാതെ പോയി ജിമ്മിന്റെ സ്ഥലം കൈയടക്കണ്ട എന്ന് കരുതി പറഞ്ഞതാവും”
“പോ മൈരേ……”
എന്നും പറഞ്ഞ് അവൻ എഴുന്നേറ്റ് മൂട്ടിലെ പൊടി തട്ടിയിട്ട് താഴേക്കുള്ള കോണി ഇറങ്ങി, വലിച്ച് തീരാനായ സിഗരറ്റും കുത്തി കെടുത്തി ഞാനും പിന്നാലെ ഇറങ്ങി….
യാമിനി അകത്ത് ആയിരുന്നു, വിഷ്ണു വേഗം അവളെ മുനിൽ പെടാതെ ഇറങ്ങി പോയി, പക്ഷെ എനിക്ക് അങ്ങനെ എസ്‌കേപ്പ് അടിക്കാൻ പറ്റില്ലല്ലോ….. അല്ലെങ്കിലും ഞാൻ എന്തിനാ പേടിക്കുന്നത്, ഞാൻ ഇതിന് മുന്നെയും അവൾ ഉള്ളപ്പോൾ അടിച്ചിട്ടുണ്ടല്ലോ… പക്ഷെ ഇപ്പോ എന്തോ ആദ്യം അടിച്ചിട്ട് വീട്ടിൽ കയറിയിരുന്ന സമയത്ത് മേരി മണം പിടിക്കുമോ എന്ന് പേടിച്ച് നടന്നിരുന്ന ആ ഒരു ഫീൽ ആണ് തോന്നുന്നത്…. എന്തായാലും ഞാൻ അവളുടെ മുനിൽ പോയി പെടാതെ കുറച്ചു സമയം പുറത്ത് ഇറങ്ങി നടന്നു…..
###
“വിഷ്ണു കുടിച്ചിട്ട് മണം ഇവിടെ ആണല്ലോ…….”
രാത്രി ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ അവൾ കയ്യോടെ പൊക്കി, ഞാൻ ഒന്നും മിണ്ടാതെ ഇരുന്ന് ഭക്ഷണം കഴിച്ചു….. ഛെ വേണ്ടായിരുന്നു എന്ന് മാത്രമാണ് മനസ്സിൽ ഇപ്പോ തോന്നുന്നത്, എന്റെ ഇഷ്ടം അവളോട് തുറന്നു പറഞ്ഞ ദിവസമാണ്…… നല്ല ബോധത്തിൽ ആയിരുന്നെങ്കിൽ ഇന്ന് രാത്രി തന്നെ അവളെ കൊണ്ട് എന്നെ ഇഷ്ടമാണെന്ന് പറയിപ്പിക്കാമായിരുന്നു.
ഭക്ഷണം കഴിച്ച ശേഷം അവൾ അടുക്കളയിലേക്ക് പാത്രങ്ങൾ എടുത്ത് വെക്കാൻ പോയ സമയത്ത് ഞാൻ പുറത്തിറങ്ങി ഒരു സിഗരറ്റ് കത്തിച്ചു….. വലിച്ചു കഴിഞ്ഞ് ഞാൻ അകത്തേക്ക് ചെന്നപ്പോഴും അവൾ അടുക്കളയിൽ തന്നെയാണ്, ഞാൻ ഒന്ന് ഫ്രഷ് ആവാം എന്ന് കരുതി നേരെ കുളിമുറിയിൽ കയറി,
ഞാൻ കാലും മുഖവും കഴുകി ഫ്രഷ് ആയി വരുമ്പോൾ കാണുന്നത് യാമിനി താഴെ കിടക്കാൻ വേണ്ടി വിരിച്ച് സെറ്റ് ആകുന്നതാണ്, അടിച്ച് സെറ്റ് ആയത് കൊണ്ട് ഒന്നും മിണ്ടാതെ ഞാൻ കയറി കട്ടിലിൽ കിടന്നു, അവൾ എന്നെ ഒരു നോട്ടം നോക്കിയ ശേഷം നേരെ പോയി ലൈറ്റ് ഓഫാക്കി താഴെ കിടന്നു…….
ഒരു ഫുള്ളാണ് ഞങ്ങൾ രണ്ടുപേരും കൂടി അടിച്ചു തീർത്തത്, അതുകൊണ്ട് ആയിരിക്കാം കിടന്നതേ ഓർമ്മയുള്ളു…… നിദ്രാദേവി കനിഞ്ഞെന്ന് മാത്രമല്ല, എന്നെയും കൊണ്ട് മറ്റൊരു ലോകത്തേക്ക് പറക്കുകയായിരുന്നു…
###