“ഉണ്ണിമായ പറഞ്ഞിരുന്നു…… അച്ഛൻ എങ്ങനെ ജയിലിൽ??”
ഒരുപാട് സമയത്തെ മൗനത്തിന് വിരാമം ഇട്ടുകൊണ്ട് ഞാൻ മടിച്ചു മടിച്ച് ചോദിച്ചു..
“മീരമ്മയുടെ ഏട്ടൻ മനോജ്, അയാളാണ് അച്ഛന് ഗൾഫിൽ പോവാനുള്ള വിസയും കാര്യങ്ങളും എല്ലാം ശരിയാക്കി കൊടുത്തത്, പക്ഷെ അവിടെ എത്തിയപ്പോഴാണ് അത് ഒരു തട്ടിപ്പ് ആയിരുന്നു എന്ന് മനസ്സിലായത്…. ഒരു സൂപ്പർ മാർക്കറ്റിൽ ആയിരുന്നു അച്ഛന് ജോലി എന്നാണ് പറഞ്ഞിരുന്നത്… അവിടെ എത്തിയപ്പോൾ ഒരു ഏജന്റ് പറഞ്ഞു അച്ഛന് ജോലി ശരിയായിരുന്ന സൂപ്പർ മാർക്കറ്റിന്റെ ഓണർ ഒരു കേസിൽ പെട്ട് ജയിലിൽ ആണ്, തല്കാലം മറ്റൊരു ജോലി ശരിയാകാമെന്ന്… പക്ഷെ അവര് ഒന്നും ചെയ്തില്ല….. അവസാനം അച്ഛന്റെ ഒരു പഴയ കൂട്ടുക്കാരൻ ദേവസ്യ അങ്കിൾ, പുള്ളി അവിടെ ദുബായിൽ ആണ്…… പുള്ളിയുടെ പരിചയത്തിൽ അച്ഛന് ഒരു ജോലി ശരിയാക്കി കൊടുത്തു…. അത് കഴിഞ്ഞ് ദേവസ്യ അങ്കിൾ പറഞ്ഞിട്ട് അച്ഛൻ ആ ഏജൻസിയുടെ പേരിൽ ഒരു കേസും കൊടുത്തു… അത് കഴിഞ്ഞാണ് അച്ഛനെ അവർ……………… കള്ള കേസിൽ കുടുക്കിയത് ആയിരുന്നു……. ദേവസ്യ അങ്കിൾ തന്നെ അച്ഛനെ ജയിലിൽ നിന്ന് ഇറക്കി, പക്ഷെ അന്ന് ആ ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം പിന്നെ അച്ഛനെ ആരും കണ്ടിട്ടില്ല….. എന്റെ അച്ഛന് എന്ത് പറ്റിയെന്ന് അറിയില്ല…… എന്റെ അച്ഛൻ…………….”
എല്ലാം പറഞ്ഞ് അവസാനം മീനു വീണ്ടും കരയാൻ തുടങ്ങി, എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അവൾ പൊട്ടി കരഞ്ഞു, എന്റെ ഹൃദയം തുളയ്ക്കുന്ന കണ്ണുനീർ എന്റെ നെഞ്ചിലേക്ക് പടർന്നു
“മീനൂസേ………. ഞാൻ വാക്ക് തരുന്നു, നിന്റെ അച്ഛനെ നമ്മൾ കണ്ടുപിടിക്കും….. എന്നിട്ട് നിന്റെ അച്ഛനും എന്റെ അപ്പനും മേരിയും നമ്മളും പിന്നെ നമ്മുടെ കുട്ടി പട്ടാളങ്ങളും ഒക്കെ കൂടി ഒരുമിച്ച് അടിച്ചു പൊളിച്ച് ജീവിക്കും….”
നെറുകയിൽ മുത്തിയിട്ട് ഞാൻ അത് പറഞ്ഞപ്പോൾ പെണ്ണിന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു…. ഒരു കള്ള ചിരി, നമ്മുടെ കുട്ടിപട്ടാളത്തിന്റെ കാര്യം പറഞ്ഞത് കൊണ്ട് ആയിരിക്കും
“എന്തിനാടി ചിരിക്കുന്നേ….. നീ മേരിയോട് പറഞ്ഞത് ഒക്കെ ഞാൻ അറിഞ്ഞു”
അവളുടെ വയറ്റിൽ ചെറുതായി പിച്ചികൊണ്ട് ഞാൻ പറഞ്ഞപ്പോൾ പെണ്ണിന്റെ മുഖത്ത് നാണം വിരിഞ്ഞു, ആ സൗന്ദര്യം ഇരട്ടി ആയതുപോലെ…
“എന്ത്??”
ഞാൻ ഉദ്ദേശിച്ചത് മനസിലാവാത്ത പോലെയാണ് അവൾ ചോദിച്ചത്
“ഇപ്പോ കുട്ടികൾ വേണ്ട എന്നാണ് ഞാൻ പറഞ്ഞതെന്ന് നീ മേരിയോട് പറഞ്ഞില്ലേ ഡി കള്ളി….”
മീനുവിനെ അരയിലൂടെ കയ്യിട്ട് എന്റെ അടുത്തേക്ക് അടുപ്പിച്ചിട്ടാണ് ഞാൻ അത് ചോദിച്ചത്
“അത് ഞാൻ………. പിന്നെ…… അമ്മച്ചി ചോദിച്ചപ്പോൾ പെട്ടെന്ന് വായിൽ വന്നത് പറഞ്ഞതാണ്”
അവൾ എന്റെ മുഖത്തേക്ക് നോക്കാൻ മടിച്ചിട്ട് താഴെ നോക്കി പറഞ്ഞു…