🤵പുലിവാൽ കല്യാണം 3👰 [Hyder Marakkar]

Posted by

ഞാൻ ചാടി കയറി പറഞ്ഞെങ്കിലും ഏറ്റില്ല എന്ന് മേരിയുടെ മുഖഭാവത്തിൽ നിന്ന് മനസിലായി…

“എന്താ മോളെ ഇപ്പോ ഇവന് ഒരു ശിക്ഷ കൊടുക്ക??”
ഞാൻ പറഞ്ഞതൊന്നും ശ്രദ്ധിക്കാതെ മേരി യാമിനിയെ നോക്കി ചോദിച്ചപ്പോൾ എന്നെ നോക്കി ചിരിക്കുകയാണ് എന്റെ പ്രിയ പത്നി ചെയ്തത്, ഒന്നും വേണ്ട എന്നൊരു വാക്ക് പോലും അവൾ പറഞ്ഞില്ല…. ദുഷ്ടത്തി….

 

“ഒരു കാര്യം ചെയ്, കഴിച്ചു കഴിഞ്ഞിട്ട് മോൻ ഇവിടെ മൊത്തം ഒന്ന് അടിച്ചു വാര്….”
മേരി എനിക്ക് വിധിച്ച ശിക്ഷ, അടിപൊളി….

“അയ്യോ വേണ്ട ഞാൻ ഇന്നലെ അടിച്ച് വാരിയതാണ്”
യാമിനി പറഞ്ഞു, പെണ്ണിന് ഭർതൃ സ്നേഹം ഉണർന്നു…

 

“നീ മിണ്ടാതെ ഇരി കൊച്ചേ…….. ഇന്നലെ അടിച്ചു വാരി എന്ന് വെച്ച് ഇന്ന് ചെയ്യാൻ പാടില്ല എന്നുണ്ടോ?? ഇടയ്ക്ക് ഭാര്യയെ സഹായിക്കുന്നത് ഒക്കെ നല്ലതാണ്, ഇങ്ങനെ ഇവനെ കൊണ്ട് ഓരോന്നായി പഠിപ്പിക്കണം, ഒന്നേ ഉള്ളു എന്ന് കരുതി ലാളിച്ചതിൻടെ എല്ലാ കുറവും ഉണ്ട് ചെക്കന്……..”
സബാഷ്…… മേരി കിട്ടിയ അവസരത്തിൽ എനിക്കിട്ട് നല്ലൊരു കൊട്ട് തന്നെ തന്നു… യാമിനിയും പിന്നെ ഒന്നും മിണ്ടാൻ നിന്നില്ല…

 

ഭക്ഷണം കഴിച്ചു കഴിഞ്ഞ് മറ്റൊരു മാർഗ്ഗവും ഇല്ലാത്തത് കൊണ്ട് ഞാൻ വേഗം ചൂലും കോരികയും എടുത്ത് പണി തുടങ്ങി, അധികം പൊടി ഒന്നും ഇല്ലാത്തത് കൊണ്ട് സംഗതി എളുപ്പം ആയിരുന്നു, പക്ഷെ ഞാൻ ചെയ്യുന്നതും നോക്കി രണ്ടാളും ഇരുന്ന് ചിരിക്കുന്നുണ്ട്, അതാണ് സഹിക്കാൻ പറ്റാത്തത്…….. നന്നായി പണി എടുക്കുമ്പോൾ വെറുതെ ഇരുന്ന് കളിയാക്കി ചിരിക്കുന്നത് എന്ത് കഷ്ടമാണ്……..

 

പെട്ടെന്ന് ഒരു ശബ്ദം കേട്ട് വാതിലിന് അടുത്തേക്ക് നോക്കിയപ്പോൾ കാണുന്നത് നിന്ന് കിതയ്ക്കുന്ന ചൈതന്യയെ ആണ്, സ്റ്റെപ്പ് ഓടി കയറിയതാവും…. തീരുമാനം എന്തായി എന്ന അവളുടെ മെസ്സേജിന് മറുപടിയായി ഞാൻ റിപ്ലൈ കൊടുത്തത് “പ്ലീസ് കം ടു മൈ പ്ലേസ്, ഇറ്റ്സ് അര്ജന്റ്” എന്നായിരുന്നു…………. വെറുതെ അല്ല പെണ്ണ് ഓടി പിടിച്ചു വന്നത്…

അവൾ കാണുന്നതിന് മുന്നെ ഞാൻ കയ്യിൽ ഉണ്ടായിരുന്ന ചൂലും കോരികയും ഒരു മൂലയിലേക്ക് ഇട്ടു, യാമിനിയും മേരിയും ആളെ മനസിലാവാതെ എന്താണ് സംഭവം എന്ന് നോക്കി ഇരിക്കുന്നുണ്ട്…

 

“ഹോ……… എന്താ അത്യാവശ്യം ആയിട്ട്……………. വരാൻ പറഞ്ഞത്??”
കിതപ്പ് ഒന്ന് അടങ്ങിയപ്പോഴാണ് മുനിൽ നിൽക്കുന്ന എന്നെ അവൾ കണ്ടത്, എന്നെ കണ്ടതും അവൾ ചോദ്യം എറിഞ്ഞു…

“വെറുതെ…….. നിന്നെ ഒന്ന് കാണാൻ..”

“ഹോ പേടിപ്പിച്ചു കളഞ്ഞല്ലോ ദുഷ്ടാ….”
എന്നും പറഞ്ഞ് എന്റെ വയറ്റിനിട്ട് നല്ലൊരു കുത്ത് തന്ന ശേഷമാണ് അവൾ ആകാംഷയോടെ എല്ലാം നോക്കി നിൽക്കുന്ന യാമിനിയെയും മേരിയെയും കണ്ടത്….

Leave a Reply

Your email address will not be published. Required fields are marked *